Image

യുഎസിൽ ഇന്ത്യൻ വിദ്യാർഥികളുടെ മരണം  അപലപനീയമാണെന്നു ഇന്ത്യ (പിപിഎം) 

Published on 12 April, 2024
യുഎസിൽ ഇന്ത്യൻ വിദ്യാർഥികളുടെ മരണം  അപലപനീയമാണെന്നു ഇന്ത്യ (പിപിഎം) 

അമേരിക്കയിൽ പഠിക്കാൻ പോകുന്ന ഇന്ത്യക്കാർ കൊല്ലപ്പെടുന്നത് അപലപനീയമാണെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം (എം ഇ എ) പറഞ്ഞു. എന്നാൽ പലരുടെയും മരണത്തിനു പല കാരണങ്ങളാണ് ഉള്ളതെന്നു വക്താവ് രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. 

യുഎസ് അധികൃതരുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്. അതേ തുടർന്നു രണ്ടു കേസുകളിൽ അന്വേഷണം ആരംഭിച്ചു. 
 
കോൺസലേറ്റുകൾ സാധ്യമായ എല്ലാ സഹായവും എത്തിച്ചുവെന്നു അദ്ദേഹം പറഞ്ഞു. 

ജനുവരിക്കു ശേഷം 10 ഇന്ത്യൻ വിദ്യാർഥികൾ യുഎസിൽ മരിച്ചു. വിവേക് സെയ്നി എന്ന വിദ്യാർഥിയുടെ മരണം കൊലപാതകം ആയിരുന്നു. ഒരാൾക്കെതിരെ കേസെടുത്തു. 

ക്രമസമാധാന പ്രശ്നങ്ങൾ മൂലം മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നു ജയ്‌സ്വാൾ പറഞ്ഞു. സാമുദായിക വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. ആത്മഹത്യ, മാനസിക രോഗങ്ങൾ ഇവയും ഉണ്ട്. 

ഒഹായോവിൽ മരിച്ച നിലയിൽ കാണപ്പെട്ട ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ അറഫാത്തിന്റെ ജഡം നാട്ടിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ന്യൂ യോർക്കിലെ കോൺസലേറ്റ് അതിനു സഹായം നൽകുന്നു. 

ചില നിർദേശങ്ങൾ 

യുഎസിൽ ഇന്ത്യൻ വിദ്യാർഥികൾ മരണപ്പെടുന്നത് സംബന്ധിച്ചു നടപടികൾക്കു ഫൗണ്ടേഷൻ ഓഫ് ഇന്ത്യൻ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് (FIIDS) ഏതാനും നിർദേശങ്ങൾ മുന്നോട്ടു വച്ചു. 

കാരണങ്ങൾ പലതാണെങ്കിലും മരണങ്ങളിൽ പെട്ടെന്നുണ്ടായ വർധന സംശയകരമാണെന്നു ബോസ്റ്റണിലെ ഡോക്ടർ ലക്ഷ്മി തളങ്കിയെ ഉദ്ധരിച്ചു അവർ പറഞ്ഞു. പത്തിലേറെ വിദ്യാർഥികളുടെ മരണം സംബന്ധിച്ച രേഖകൾ അവർ പഠിച്ചിരുന്നു. 

കാലാവസ്ഥ മൂലവും ചില സ്ഥലങ്ങളുടെ പ്രത്യേകതകൾ കൊണ്ടും ഉണ്ടാവുന്ന മരണങ്ങൾ കണക്കിലെടുത്തു അത്തരം കാര്യങ്ങളിൽ ബോധവത്കരണം നടത്തണമെന്ന് സംഘടന നിർദേശിച്ചു. വിപത്തുകളിൽ സംഭവിക്കുമ്പോൾ തിരച്ചിൽ ആരംഭിക്കാൻ വൈകുന്നത് ഒഴിവാക്കണം. 

റാഗിംഗ് ഒഴിവാക്കണം. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന വിദ്യാർഥികൾക്കു മാനസികാരോഗ്യ സഹായം നൽകണം. 

India deplores death of its students in US 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക