Image

അമേരിക്കൻ മലയാളികൾക്ക് സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു ; അലയുടെ പദ്ധതിക്ക് സാംസ്കാരിക കേരളത്തിന്റ പിന്തുണ 

അനുപമ വെങ്കിടേഷ് ,അല Published on 12 April, 2024
അമേരിക്കൻ മലയാളികൾക്ക് സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു ; അലയുടെ പദ്ധതിക്ക് സാംസ്കാരിക കേരളത്തിന്റ പിന്തുണ 

അമേരിക്കൻ മലയാളിയുടെ എക്കാലത്തോയും ആഗ്രഹമായ കേരള കലാ സാംസ്കാരിക കേന്ദ്രം ഷിക്കാഗോയിൽ തുടങ്ങാൻ അല ( ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക ) മുൻകൈയെടുക്കുന്നു. 

അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ ഈ സ്വപ്ന പദ്ധതിയുടെ ധന സമാഹരണത്തിനായി ചിത്രവർണം എന്ന പേരിൽ സംഗീത പരിപാടി ഏപ്രിൽ ഇരുപത്തിയെട്ടിന് നേപ്രിവിൽ യെല്ലോ ബോക്ലിസ് ( Yellow Box, Naperville )  നടക്കും. കെ എസ് ചിത്ര നയിക്കുന്ന ഈ പരിപാടിയിൽ സംഗീതജ്ഞൻ ശരത്ത്, പിന്നണിഗായകരായ നിഷാന്ത്, അനാമിക എന്നിവരും  മറ്റ് ഒമ്പത് കലാകാരന്മാരും അണിനിരക്കും. 

ഇതോടൊപ്പം തന്നെ കേരളത്തിന്റെ തനിമ ഉയർത്താൻ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് കേരള എക്സ്പോ എന്ന വിപണന മേള സംഘടിപ്പിക്കും. ഖാദി, മലയാളം മിഷൻ, ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ എക്സ്പോയിൽ ലഭ്യമാക്കും.  അലയുടെ മറ്റു പരിപാടികളെപ്പോലെ തന്നെ പുസ്തകമേളയും കേരളത്തിന്റെ രുചിവൈവിധ്യം എടുത്തുകാട്ടുന്ന ഭക്ഷ്യമേളയും സംഘടിപ്പിക്കും. 

എഐ കൺസൾട്ടൻസി സ്ഥാപനമായ ഐഎക്സ്ഐ ജിഎഐ ( iXi gAI ) ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ . എല്മെസ്റ്റ് എക്സ്റെൻഡഡ്‌ കെയർ സെന്റർ ( Elmhurst Extended Care Center )   , സെർട്ടിഫൈഡ് അക്കൗണ്ടിങ്ങ് ആന്റ് ടാക്സ് ഐഎൻസിയും ( Certified Accounting & Tax Inc ) , കോൾഡ് വെൽ  ബാങ്കർ റിയൽട്ടിയും ( Coldwell Banker Realty) പരിപാടിയുടെ സ്പോൺസർമാരാണ്. 

ലോകത്തെവിടെയായാലും തങ്ങളുടെ തനിമയെ ചേർത്തുപിടിക്കാൻ താൽപ്പര്യപ്പെടുന്ന മലയാളികൾക്കായി അമേരിക്കയിൽ ഒരു ഇടം എന്ന നിലയിലാണ് അല ഈ സംരംഭവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. മലയാളിയുടെ സാംസ്കാരിക പൈതൃകം അമേരിക്കൻ മണ്ണിലും കാത്തു സൂക്ഷിക്കാനും അടുത്ത തലമുറയിലേക്ക് അത് പകർന്നു നൽകാനും ഈ പദ്ധതി ലക്ഷ്യം കാണുന്നതിലൂടെ സാധിക്കുമെന്ന് അല വിശ്വസിക്കുന്നു. കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മലയാളി പ്രവാസിക്ക് അനുകൂലമായ അന്തരീക്ഷവും സൗകര്യവും നൽക്കാൻ പ്രാപ്തമായ ഒരു കെട്ടിടം നിർമ്മിക്കുക എന്നതാണ് ഷിക്കാഗോയിലെ സാംസ്കാരിക കേന്ദ്രത്തിന്റെ ആദ്യ പടി. വിപുലമായ ലൈബ്രറിയടക്കം ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിനു വേണ്ട ധനസമാഹരണത്തിനു കൂടിയാണ് ചിത്രവർണ്ണം എന്ന പരിപാടി കെഎസ് ചിത്രയുമായി ചേർന്ന് സംഘടിപ്പിക്കുന്നത്. ഏപ്രിൽ ഇരുപത്തിയെട്ടിന് നടക്കുന്ന വർണാഭമായ പരിപാടിയിൽ  പങ്കെടുക്കാനും ഈ ഉദ്യമത്തിൽ സഹകരിക്കാനും താൽപര്യമുള്ളവർ എത്രയും വേഗം ടിക്കറ്റ് എടുത്ത് പരിപാടിയിൽ പങ്കെടുക്കണം എന്ന് അലയുടെ ഭാരവാഹികൾ അറിയിച്ചു .

Join WhatsApp News
അമേരിക്കൻ മലയാളി 2024-04-12 17:03:28
അഭിനന്ദനങ്ങൾ.... ഞങ്ങൾക്കാണ് കൊമ്പുള്ളത് എന്ന് വീമ്പിളക്കുന്ന ആനക്കും ആമക്കും സാധിക്കാത്ത കാര്യം നിങ്ങൾ ആർഭാടങ്ങളില്ലാതെ ചെയ്തു കാണിക്കുമ്പോൾ അഭിമാനം തോന്നിപോകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക