പ്രേമലു ഒടിടിയില്‍ എത്തി. തീയ്യേറ്ററുകളില്‍ അതി ഗംഭീര പ്രകടം കാഴ്ച വെച്ച ചിത്രത്തിൻറെ ഒടിടി റീലിസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.
വ്യാഴാഴ്ച അർദ്ധ രാത്രിയോടെ ചിത്രം സ്ട്രീമിങ്ങ് ആംരംഭിച്ചിട്ടുണ്ട്. ഹോട്ട്സ്റ്റാറില്‍ മാത്രമല്ല ചിത്രം ആഹായിലും സ്ട്രീം ചെയ്യും.
ആഗോള ബോക്സോഫീസില്‍ ചിത്രം ഇതുവരെ നേടിയത് 136 കോടി കളക്ഷനാണ്. വലിയ തുകയ്ക്കാണ് ചിത്രത്തിൻറെ ഒടിടി വിറ്റു പോയതെന്ന് കരുതുന്നു. സാക്നിക്ക് ഡോട്ട്.കോം പങ്ക് വെച്ച കണക്ക് പ്രകാരം 54 കോടിയാണ് ചിത്രം ഇന്ത്യയില്‍ നേടിയത്.
35 ദിവസത്തോളം കേരളത്തിലെ വിവിധ തീയ്യേറ്ററുകളില്‍ ചിത്രം ഉണ്ടായിരുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ച 12.6 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ആഴ്ച ചിത്രത്തിന് ലഭിച്ചത് 14.85 കോടിയും ചിത്രം നേടി. വളരെ ചുരുങ്ങിയ ബജറ്റില്‍ നിർമ്മിച്ച ചിത്രത്തിനാണ് ഇത്രയും മികച്ച കളക്ഷൻ ലഭിച്ചതെന്ന് ശ്രദ്ധേയം.