Image

ന്യൂ യോർക്കിൽ മൈത്രേയൻ നയിക്കുന്ന സംവാദ സന്ധ്യ

Published on 13 April, 2024
ന്യൂ യോർക്കിൽ മൈത്രേയൻ നയിക്കുന്ന സംവാദ സന്ധ്യ

പ്രശസ്ത പുരോഗമന ചിന്തകനും എഴുത്തുകാരനുമായ മൈത്രേയൻ നയിക്കുന്ന സംവാദ സന്ധ്യ ന്യൂ യോർക്കിലെ എൽമോണ്ടിലുള്ള കേരള സെന്ററിൽ വച്ച് ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് അരങ്ങേറുന്നു. മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളിൽ പുരോഗമനപരമായ ഇടപെടലുകളിലൂടെ വഴിവിളക്കായി പ്രവർത്തിക്കുന്ന മലയാളവേദി ഓഫ് ന്യൂ യോർക്ക് ആണ് ഈ പരിപാടിയുടെ സംഘാടകർ.

മത - രാഷ്ട്രീയ വ്യവസ്ഥകളുടെ  സങ്കുചിതമനോഭാവങ്ങളിൽ ഒതുങ്ങി വെറുപ്പിന്റെയും പകയുടെയും പര്യായങ്ങളായി മനുഷ്യൻ അധപതിക്കുന്ന സാഹചര്യത്തിൽ, മനനം ചെയ്യാനുള്ള  മനുഷ്യമനസ്സിന്റെ സാധ്യതകൾ വികാസം കൊള്ളേണ്ടതിന്റെ ആവശ്യകത തുറന്നുകാട്ടാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കും എന്ന് സംഘാടകർ കരുതുന്നു.

ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ  ജെ മാത്യൂസ് അധ്യക്ഷത വഹിക്കും. ഉണ്ണികൃഷ്ണൻ നയിക്കുന്ന സംഗീതവും ഉണ്ടായിരിക്കും. തുടർന്ന്  അത്താഴവിരുന്നോടുകൂടി പരിപാടി സമാപിക്കും. വിവരങ്ങൾക്ക് 917-353-1242 എന്ന നമ്പറിൽ ബന്ധപ്പെടുക.

മലയാള വേദിക്കുവേണ്ടി  സിബി ഡേവിഡ് , കോരസൺ വർഗീസ്, അലക്സ് എസ്തപ്പാൻ, കെ കെ ജോൺസൻ, ബാബു പാറക്കൽ, രാജു തോമസ്, പൗലോസ് തോമസ്, സന്തോഷ് പാല, സാംസി, മനോഹർ തോമസ്, മാത്തുക്കുട്ടി ഈശോ,  ജേക്കബ് ജോർജ്   എന്നിവർ അറിയിച്ചതാണ് ഈ വാർത്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക