Image

വനിതകളുടെ അരക്കെട്ടിന്റെ ചുറ്റളവിൽ  സൗത്താഫ്രിക്ക ഒന്നാമത്, ഇന്ത്യ ഒടുവിൽ (പിപിഎം) 

Published on 13 April, 2024
വനിതകളുടെ അരക്കെട്ടിന്റെ ചുറ്റളവിൽ   സൗത്താഫ്രിക്ക ഒന്നാമത്, ഇന്ത്യ ഒടുവിൽ (പിപിഎം) 

വനിതകളുടെ അരക്കെട്ടിന്റെ ചുറ്റളവ് നിർണയിച്ച പുതിയ ഡേറ്റയിൽ ഒന്നാം സ്ഥാനം സൗത്ത് ആഫിക്കയ്ക്ക്. ഏറ്റവും ഒടുവിൽ ഇന്ത്യയും. 

യുഎസ് വനിതകളുടെ ശരാശരി 40.2 ഇഞ്ചിൽ ഒതുങ്ങിയപ്പോൾ ഏറ്റവും ഉയർന്ന 10ന്റെ പട്ടികയിൽ നിന്ന് അതു പുറത്തായി. സ്ഥാനം 11 ആണെന്ന് മാർക്കറ്റ് റിസർച് നടത്തുന്ന ഗിറ്റ്നക്സ് പറയുന്നു.   

സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ശരാശരി ചുറ്റളവ് 41.73 ഇഞ്ചാണ്. അർജന്റീനയ്ക്കു രണ്ടാം സ്ഥാനം: 41 ഇഞ്ച്. 

മൂന്നാമത് സ്വീഡൻ -- 40.94 ഇഞ്ച്. ഗ്രീസിൽ 40.74, ജർമനിയിൽ 40.6.

ഏഴാമത് എത്തിയ ഓസ്‌ട്രേലിയയിൽ 40.5 ഇഞ്ചെങ്കിൽ ഒൻപതാം സ്ഥാനം കണ്ട കാനഡയിൽ 40.3 ആണ്. പത്താം സ്ഥാനത്തു ഫ്രാൻസ് നൽകുന്ന അളവ് 40.25 ഇഞ്ച്. 

ഏഷ്യയിൽ സൗത്ത് കൊറിയയിൽ നിന്നുള്ള ഡേറ്റ 38 ഇഞ്ചാണ്: 13ആം സ്ഥാനം. 16 ആം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയിൽ 36.1 ഇഞ്ചും. 

South Africa has largest hip sizes 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക