Image

പാശ്ചാത്യ മാധ്യമങ്ങൾ മോദിയുടെ നേതൃത്വ  നേട്ടങ്ങൾ അംഗീകരിച്ചു തുടങ്ങി (പിപിഎം) 

Published on 13 April, 2024
പാശ്ചാത്യ മാധ്യമങ്ങൾ മോദിയുടെ നേതൃത്വ  നേട്ടങ്ങൾ അംഗീകരിച്ചു തുടങ്ങി (പിപിഎം) 

ഇന്ത്യൻ പ്രധാനമന്തി നരേന്ദ്ര മോദി 'ന്യൂസ്‌വീക്' കവർ സ്റ്റോറി ആക്കിയതോടെ പാശ്ചാത്യ മാധ്യമങ്ങൾക്കു അദ്ദേഹത്തോടുള്ള അകലം കുറഞ്ഞു വരുന്നു എന്ന സൂചന പ്രകടമായി. മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ ഒട്ടേറെ പാശ്ചാത്യ മാധ്യമങ്ങൾ അദ്ദേഹത്തെ കഠിനമായി വിമർശിച്ചിരുന്നു. 'Unstoppable' എന്ന 'ന്യൂസ്‌വീക്' കവർ സ്റ്റോറി നൽകുന്നത് മറ്റൊരു ചിത്രമാണ്. 

'നരേന്ദ്ര മോദി ഇന്ത്യയെയും ലോകത്തെയും എങ്ങിനെ മാറ്റുന്നു' എന്ന ലേഖനത്തിൽ, സംശയത്തോടെ അദ്ദേഹത്തെ കാണുന്ന പാശ്ചാത്യ വായനക്കാർക്ക് അദ്ദേഹത്തെ കുറിച്ച് മറ്റൊരു ചിത്രമാണ് നൽകുന്നത്. അടുത്ത അഞ്ചു വർഷത്തെ ഭരണം നയിക്കാൻ മോദി തയാറെടുക്കുമ്പോഴാണ് ഈ ലേഖനം വരുന്നത്. 

ബ്രിട്ടനിലെ 'ഫൈനാൻഷ്യൽ ടൈംസ്' കഴിഞ്ഞ ഡിസംബറിൽ മോദിയുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ മൂന്നാം ഭരണ സാദ്ധ്യതകൾ ചർച്ച ചെയ്തിരുന്നു. മോദി വീണ്ടും ജയിച്ചാൽ അത് അദ്ദേഹത്തിന്റെ നയപരിപാടികളെ ആശ്ലേഷിക്കുന്ന അനുയായികളുടെ നിലപാടിന്റെ അംഗീകാരം കൂടിയാവും എന്നാണ് 'ടൈംസ്' കണ്ടത്. 

ഫെബ്രുവരിയിൽ വോൾ സ്ട്രീറ്റ് ജേർണലിനു വേണ്ടി കോളമിസ്റ്റ് വാൾട്ടർ റസൽ മിയാദ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. അതിനു മുൻപാണ് എക്കണോമിസ്റ്, ന്യൂസ്‌വീക് എന്നിവ അഭിമുഖങ്ങൾ ചെയ്തത്. 

ഹിന്ദു ദേശീയതയും സാമ്പത്തിക വികസനവും തമ്മിൽ ബന്ധിപ്പിച്ച മോദിയുടെ നയത്തെ 'സാഹസിക'മെന്നാണ് മിയാദ് വിശേഷിപ്പിച്ചത്. വാരാണസിയുടെ വികസന കുത്തിപ്പും അയോദ്ധ്യ ക്ഷേത്ര ഉദ്‌ഘാടനവും ചൂണ്ടിക്കാട്ടി, ടൂറിസ്റ്റുകളുടെ വരവിലുണ്ടായ വമ്പിച്ച വർധന അദ്ദേഹം എടുത്തു പറഞ്ഞു. "മധ്യകാലഘട്ടത്തിൽ യൂറോപ്യൻ കത്തീഡ്രലുകൾ ടൂറിസ്റ്റുകളെയും വ്യാപാരികളെയും ആകർഷിച്ചു ടൂറിസത്തിൽ വർധന ഉണ്ടാക്കിയതു പോലൊരു സംഭവമാണ് അയോദ്ധ്യ ക്ഷേത്രം." 

'ന്യൂസ്‌വീക്' ലേഖനമാണ് ഏറ്റവും നീളം കൂടിയത്. ഏറ്റവും സമഗ്രവും. നോർവേയിലെ പ്രശസ്ത സമാധാന മധ്യസ്ഥൻ എറിക് സോൾഹീം ചോദിക്കുന്നു: "എപ്പോഴാണ് പാശ്ചാത്യ മാധ്യമങ്ങൾ മോദിയോട് നീതി കാട്ടുക." മോദിയുടെ തൊഴിൽ മികവിനുള്ള അംഗീകാരം 78% ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  

അടിസ്ഥാന സൗകര്യങ്ങളിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കുതിപ്പു കാണുന്നതെന്നു 'ന്യൂ യോർക്ക് ടൈംസ്' ഈ മാസം പറഞ്ഞിരുന്നു. ഇന്ത്യയ്ക്കു ലഭ്യമാകാതിരുന്ന കരുത്ത് ആവശ്യമായ ഇടങ്ങളിൽ ലഭ്യമാവുന്നു എന്നുറപ്പു വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞെന്നാണ് പത്രത്തിന്റെ വിലയിരുത്തൽ.  

നിർമാണ വിപ്ലവം ആരംഭിച്ചതു ഗതാഗത വികസനത്തിലൂടെയാണ്: റയിൽവേ, തുറമുഖങ്ങൾ, പാലങ്ങൾ, റോഡുകൾ, വിമാന താവളങ്ങൾ. "ഇന്ത്യ വളരെ വേഗത്തിൽ പുതുക്കി പണിയുകയാണ്. ചില വികസനങ്ങൾ കണ്ണിൽ പെടാതെ പോവില്ല. അവ വേഗത്തിലുള്ള വികസനത്തിന് അരങ്ങൊരുക്കുകയാണ്."


Western media warms to Modi 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക