കാത്തിരിപ്പുകള്‍ക്ക് അവസാനമിട്ട് 'ടർബോ'യുടെ വൻ അപ്ഡേറ്റ് പുറത്ത്. മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ റിലീസ് തിയതി ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ചിത്രം ജൂണ്‍ 13ന് തിയറ്ററില്‍ എത്തും. മേജർ അപ്ഡേറ്റ് വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത് മുതല്‍ ഏറെ ആവേശത്തില്‍ ആയിരുന്നു ആരാധകർ. ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് ഇപ്പോള്‍ അപ്ഡേറ്റ് വന്നിരിക്കുന്നതും.