വിദ്യാബാലന് നായികയായ സിനിമയിലോ അല്ലെങ്കില്‍ സ്ത്രീകള്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമകളിലോ അഭിനയിക്കാന്‍ പല പുരുഷതാരങ്ങളും ഇന്നും തയ്യാറല്ല. അവരേക്കാള്‍ മികച്ച സിനിമകള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട് എന്നതിനാല്‍ തന്നെ ഇത്തരം സിനിമകള്‍ വേണ്ടെന്ന് വെയ്ക്കുമ്ബോള് നഷ്ടം അവര്‍ക്കാണ്. അവര്‍ കൂടുതല്‍ ഫോര്‍മുല സിനിമകള്‍ ചെയ്യുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ കൂടുതല്‍ ആവേശകരമാണ്.
വിജയിക്കുന്ന താരങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെ ഈ വിജയത്തില്‍ പലരും അസ്വസ്ഥരാണ്. തന്റെ സിനിമകള്‍ മികച്ച രീതിയില്‍ മുന്നേറുന്ന സമയത്ത് തനിക്കെതിരെ ബോളിവുഡില്‍ വിച്ച് ഹണ്ട് നടന്നെന്നും അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും വിദ്യാബാലന് പറയുന്നു. ആരുടെയെങ്കിലും പിതാവിന്റെ സ്വന്തമാണ് സിനിമാരംഗമെന്ന് കരുതുന്നില്ല. അത്തരത്തില്‍ കരുതി എത്തുന്നവര്‍ക്ക് സിനിമയില്‍ നിലനില്‍ക്കാനാവില്ലെന്നും വിദ്യാബാലന് പറഞ്ഞു. തന്റെ പുതിയ സിനിമയായ ദോ ഔര്‍ ദോ പ്യാരിന്റെ പ്രമോഷനില്‍ സംസാരിക്കുകയായിരുന്നു താരം.