Image

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെ എത്തും

Published on 16 April, 2024
സംസ്ഥാനത്ത്  ഇത്തവണ കാലവര്‍ഷം നേരത്തെ എത്തും

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മേയ് അവസാന വാരത്തോടെ മഴയെത്തുമെന്നാണ് വിവരം.

രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും. വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുക. ലാ നിന പ്രതിഭാസം വരുന്ന ഓഗസ്റ്റ്‌, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ ശക്തമാക്കും.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മദ്ധ്യ-തെക്കൻ ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാദ്ധ്യതയുണ്ട്.എല്‍നിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനല്‍മഴ കൂടുമെന്നാണ് വിവരം. 24 മണിക്കൂറില്‍ 64,5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം.

അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും തുടരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക