Image

വിഷമിച്ചിരുന്ന് ആരും ജോലി ചെയ്യേണ്ട ; സാഡ് ലീവ് പ്രഖ്യാപിച്ച്‌ ചൈന

Published on 16 April, 2024
വിഷമിച്ചിരുന്ന്  ആരും ജോലി ചെയ്യേണ്ട ; സാഡ്  ലീവ് പ്രഖ്യാപിച്ച്‌ ചൈന

 ജീവിതത്തിരക്കുകളും  തൊഴിലും ബാലൻസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരാണ് മിക്കവരും.  ലീവ് കളയാതിരിക്കാന്‍ സമ്മര്‍ദം സഹിച്ചും ജോലിക്ക് പോകേണ്ടിവരുന്ന സന്ദർഭങ്ങളുണ്ട് .

ഇങ്ങനെ സമ്മര്‍ദത്തില്‍ കഴിഞ്ഞ് ദുഃഖം പേറുന്ന മനസുമായി കഷ്ടപ്പെട്ട് ജോലിക്ക് വരുന്നവര്‍ക്കായിസാഡ് ലീവ്  അവതരിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ഒരു കമ്ബനി.

ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ പാങ്ങ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് ദുഃഖം തീര്‍ക്കാനായി അവധി അനുവദിച്ചിട്ടുള്ളത്‌. ജീവനക്കാർ സന്തുഷ്ടരല്ലെങ്കില്‍ ജോലിക്ക് വരാതെ സാഡ് ലീവ് എടുക്കാം. 

മേലധികാരിയുടെ അനുവാദം പോലും ഇല്ലാതെ ലീവ് എടുക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. സാഡ് ആയി ഇരിക്കുന്നവര്‍ക്ക് 10 ദിവസം വരെ ലീവ് എടുക്കാവുന്നതാണ്.

വിഷമം വരുന്നത് മനുഷ്യ സഹജമാണ്. തൊഴിലാളികളുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നതിലൂടെ ജോലിയിലെ പ്രവര്‍ത്തന ക്ഷമത വര്‍ധിക്കുമെന്നാണ് പാങ്ങ് ഡോംങ് ലായ് ഉടമ യു ഡോംങ് ലായുടെ അഭിപ്രായം. ചൈനയിലെ സൂപ്പർമാർക്കറ്റിൻ്റെ വളർച്ചയും വികസനവും ലക്ഷ്യമിട്ടുള്ള ആറ് ദിവസത്തെ നീണ്ട കോണ്‍ഫറൻസായ ചൈന സൂപ്പർമാർക്കറ്റ് വീക്കിലാണ് ഈ പ്രഖ്യാപനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക