Image

വോട്ട് ചോദിച്ചെത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷക പ്രതിഷേധം

Published on 16 April, 2024
വോട്ട് ചോദിച്ചെത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷക  പ്രതിഷേധം

യ്പൂര്‍: വോട്ട് ചോദിച്ചെത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പഞ്ചാബിലെ കർഷകർ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റും കർഷക സമരവും ബി.ജെ.പിക്ക് തിരിച്ചടി ആകുമെന്നാണ് വിലയിരുത്തല്‍.

നാല് പ്രധാന പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് പഞ്ചാബ്.

ഒരു വർഷം നീണ്ടുനിന്ന ഒന്നാം കർഷക സമരം ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. പ്രത്യക്ഷ സമരം അവസാനിച്ചെങ്കിലും കർഷക രോഷത്തിന് ശമനമില്ല. ഗ്രാമങ്ങളുടെ അതിർത്തികള്‍ അടച്ചും കർഷകർ പ്രതിഷേധിക്കുന്നു. പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരണ്‍ സിംഗിന് വേണ്ടിയാണ് സമരമെന്ന് കർഷകർ വ്യക്തമാക്കുന്നു.

പഞ്ചാബില്‍ 13 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇത്തവണ നാല് പാർട്ടികളും ഒറ്റക്കാണ് മത്സരിക്കുന്നത്. അവസാനഘട്ടത്തിലാണ് വോട്ടെടുപ്പ്. ആം ആദ്മിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മുതിർന്ന നേതാക്കളടക്കം ബി.ജെ.പിയിലേക്ക് എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക