Image

ഛത്തീസ് ഗഢില്‍ 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു

Published on 16 April, 2024
ഛത്തീസ് ഗഢില്‍ 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍  വധിച്ചു

സുഖ്മ :ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 29 മാവോവാദികളെ വധിച്ചു.

എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായും സുരക്ഷാസേന പറഞ്ഞു

അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് ശങ്കര്‍ റാവു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.

സംസ്ഥാനത്തെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനായി 2008ല്‍ രൂപവത്കരിക്കപ്പെട്ട ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡും(ഡിആര്‍ജി) ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും(ബിഎസ്‌എഫ്) സംയുക്തമായാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. രണ്ട് ബിഎസ്‌എഫ് ജവാന്മാര്‍ക്കും ഒരു ഡിആര്‍ജി ജവാനും വെടിവെപ്പില്‍ പരുക്കേറ്റു. ബിഎസ്‌എഫ് ജവാന്‍മാര്‍ അപകടനില തരണം ചെയ്തെങ്കിലും ഡിആര്‍ജി അംഗമായ സൈനികന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍  തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക