Image

ഗൂഗിൾ ഓഫിസുകളിൽ ഇസ്രയേൽ  ബന്ധത്തിനെതിരെ പ്രകടനം (പിപിഎം) 

Published on 17 April, 2024
ഗൂഗിൾ ഓഫിസുകളിൽ ഇസ്രയേൽ   ബന്ധത്തിനെതിരെ പ്രകടനം (പിപിഎം) 

അറബ് തലപ്പാവ് കെട്ടിയ ഗൂഗിൾ ജീവനക്കാർ ചൊവാഴ്ച കമ്പനിയുടെ ഇസ്രയേലി ബന്ധത്തിൽ പ്രതിഷേധിക്കാൻ കലിഫോർണിയയിൽ ഗൂഗിൾ ക്ലൗഡ് മേധാവി തോമസ് കുര്യന്റെ ഓഫിസിൽ ഇരച്ചു കയറി. 

'No Tech for Apartheid' എന്ന ഗ്രൂപ്പിന്റെ ഭാഗമായ പലസ്തീനിയൻ ജീവനക്കാരാണ് പ്രകടനം നടത്തിയത്. സണ്ണിവെയ്‌ലിലെ ഓഫിസിൽ നടന്ന പ്രതിഷേധം അവർ എക്‌സിലും ട്വിച്ചിലും ലൈവായി കയറ്റി. 

ഇസ്രയേലി ഗവൺമെന്റുമായി ഗൂഗിൾ ഉണ്ടാക്കിയ കരാറിനെ വിമർശിക്കുന്ന പ്രസ്താവന അവർ വായിച്ചു. ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് അവർ ആരോപിച്ചു. ഇസ്രയേലുമായി ഉണ്ടാക്കിയ $1.2 ബില്യന്റെ പ്രൊജക്റ്റ് നിംബസ് എന്ന കരാർ റദ്ദാക്കാണമെന്നു അവർ ആവശ്യപ്പെട്ടു. ഗൂഗിൾ ക്ലൗഡ്, ആമസോൺ വെബ് സർവീസസ് എന്നിവ ഉൾപ്പെട്ടതാണ് ഈ കരാർ. 

മൻഹാട്ടനിൽ ചെൽസിയിലുള്ള ഗൂഗിൾ കെട്ടിടത്തിന്റെ 10ആം നിലയിൽ സമാനമായ പ്രകടനം നടന്നു. സിയാറ്റിലിലും. ഒരു സാങ്കേതിക വിദഗ്ധനും വംശഹത്യയ്ക്കു കൂട്ടില്ലെന്ന സന്ദേശം അവർ അയച്ചു. 

ഗൂഗിൾ എന്തു നടപടി കൈക്കൊള്ളും എന്നു വ്യക്തമായിട്ടില്ല.  ഇസ്രയേലിലുള്ള ഗൂഗിൾ എക്സിക്യൂട്ടീവുമാരെ പരസ്യമായി വിമർശിച്ച സോഫ്ട്‍വെയർ എഞ്ചിനിയറെ കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു. 

കുര്യന്റെ ഓഫിസ് പിടിച്ചെടുത്ത പ്രകടനക്കാർ അവിടെ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വച്ചു. അറബ്-മുസ്ലിം ജീവനക്കാരെ പീഡിപ്പിക്കുന്നു എന്ന ആരോപണങ്ങളും ഉന്നയിച്ചു. 

Google staff stage anti-Israeli protests 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക