Image

പ്രാര്‍ത്ഥന സ്വയത്തിനു വേണ്ടി മാത്രമാകരുത്  മറ്റുള്ളവര്‍ക്കുവേണ്ടി കൂടെയുള്ളതായിരിക്കണം, ഡോ മുരളിധരന്‍

പി.പി ചെറിയാന്‍ Published on 17 April, 2024
പ്രാര്‍ത്ഥന സ്വയത്തിനു വേണ്ടി മാത്രമാകരുത്  മറ്റുള്ളവര്‍ക്കുവേണ്ടി കൂടെയുള്ളതായിരിക്കണം, ഡോ മുരളിധരന്‍

ഡിട്രോയിറ്റ് : ക്രിസ്തു ഭൂമിയിലായിരിക്കുമ്പോള്‍ തന്റെ ചുറ്റും കൂടിയിരുന്ന ശിഷ്യന്മാരേയും  ജനസമൂഹത്തെയും  പഠിപ്പിച്ച 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന നാം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുമ്പോള്‍ അത് സ്വന്തം താല്പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും മാത്രമാകരുതെന്നും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കുകൂടി വേണ്ടിയുള്ളതായിരിക്കണമെന്നും  ഡോ. മുരളിധരന്‍ ഉധബോധിപ്പിച്ചിച്ചു. 517-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രില്‍ 16 വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസ്11-1-8.വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനു എത്തി ചേര്‍ന്നിരിക്കുന്ന  കണ്‍വെന്‍ഷന്‍ പ്രാസംഗീകാനും കാര്‍ഡിയോളോജിസ്റ്റുമായ ഡോ കെ മുരളിധരന്‍ (കൊല്ലം). ഹൃദയാന്തര്‍്ഭാഗത്തുനിന്നും ഉയരുന്ന പ്രാര്‍ത്ഥനക്കു   ഉത്തരം നല്കുന്നവനാണ് നമ്മുടെ ദൈവം .പലപ്പോഴും പ്രാര്‍ത്ഥനക്കു മറുപടി ലഭിക്കാതിരിക്കുന്നതിനുള്ള കാരണം  സ്വയത്തില്‍  മാത്രം ഒതുങ്ങുന്ന പ്രാര്‍ത്ഥനമൂലമായിരിക്കാമെന്നും  ഡോക്ടര്‍ പറഞ്ഞു.

ഡാളസില്‍ നിന്നുള്ള പാസ്റ്റര്‍ ബിജു ഡാനിയേല്‍ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു. ഈ ദിവസങ്ങളില്‍ ജന്മദിനവും വിവാഹ വാര്‍ഷീകവും ആഘോഷിക്കുന്ന ഐ പി എല്‍ കുടുംബാംഗഗങ്ങള്‍ക്കു ആശംസകള്‍ അറിയിച്ചു. മധ്യസ്ഥ പ്രാര്‍ത്ഥനക്കു ഡോ ജോര്‍ജ് വര്‍ഗീസ്, വാഷിംഗ്ടണ്‍ ഡിസി നേത്ര്വത്വം നല്‍കി തുടര്‍ന്ന് പി കെ തോമസ് കുട്ടി (ഡിട്രോയിറ്റ്) നിശ്ചയിക്കപ്പെട്ട (ലൂക്കോസ്11-1-8) പാഠഭാഗം വായിച്ചു.തുടര്‍ന്ന് ഡോ കെ മുരളിധരന്‍ മുഖ്യ പ്രഭാഷണം നടത്തി

ന്യൂയോര്‍ക് റോച്ചേര്‍സ്ട്രിലുള്ള ഡോ നിഥുന്‍  ഡാനിയേല്‍- ഡോ അഞ്ജു ഡാനിയേല്‍ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള അഭിഗയേലിന്റെ ആകസ്മിക വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കണമെന്നും  ഐ പി എല്‍ കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു ( ഹൂസ്റ്റണ്‍)പറഞ്ഞു.
 
ഐ പി എല്‍ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ പറഞ്ഞു. തുടര്‍ന്ന് നന്ദി രേഖപ്പെടുത്തി പാസ്റ്റര്‍  സി വി ആന്‍ഡ്രൂസിന്റെ (അറ്റ്‌ലാന്റ ചര്‍ച്ച് ഓഫ് ഗോഡ് ) സമാപന പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം
യോഗം സമാപിച്ചു. ഷിബു ജോര്‍ജ് ടെക്നിക്കല്‍ കോര്‍ഡിനേറ്ററായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക