ഒക്ലഹോമ: ഒക്ലഹോമയിലെ റൂറല്‍ ടെക്സസ് കൗണ്ടിയില്‍ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങള്‍ കാണാതായ കന്‍സാസ് അമ്മമാരുടേതാണെന്നു തിരിച്ചറിഞ്ഞു.
ടെക്‌സസ് കൗണ്ടിയില്‍ നിന്ന് മരിച്ച രണ്ട് പേരെ 39 കാരനായ ജിലിയന്‍ കെല്ലിയും 27 കാരിയായ വെറോണിക്ക ബട്ട്‌ലറുമാണെന്ന് തിരിച്ചറിഞ്ഞതായി ഒക്ലഹോമ ചീഫ് മെഡിക്കല്‍ എക്‌സാമിനറുടെ (OSBI) ഓഫീസ്, ചൊവ്വാഴ്ച, അറിയിച്ചു.
രണ്ടാഴ്ച മുമ്പ് ഒരു ജന്മദിന പാര്‍ട്ടിക്ക് കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപ്രത്യക്ഷരായത്. അവരുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാര്‍ച്ച് 30 ന് ഗ്രാമീണ ഒക്ലഹോമ ഹൈവേയില്‍ രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്റെ മതിയായ തെളിവുകളോടെ കണ്ടെത്തി,
സംഭവവുമായി ബന്ധപെട്ടു ടാഡ് ബെര്‍ട്ട് കലം, 43, ടിഫാനി മച്ചല്‍ ആഡംസ്, 54, കോള്‍ എര്‍ള്‍ ടുംബ്ലി, 50, കോറ ടുംബ്ലി, 44 എന്നിവരെ കസ്റ്റഡിയിലെടുത്തതായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏപ്രില്‍ 13 ന് അറിയിച്ചു.
'ഫസ്റ്റ് ഡിഗ്രി കൊലപാതകം, രണ്ട് തട്ടിക്കൊണ്ടുപോകല്‍, കൊലപാതകത്തിനുള്ള ഗൂഢാലോചന എന്നീ രണ്ട് കേസുകളില്‍ നാല് പ്രതികളെയും ടെക്‌സസ് കൗണ്ടി ജയിലില്‍ അടച്ചിട്ടുണ്ടെന്ന് ഒഎസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.