Image

പ്രതിപക്ഷത്തെ അധിക്ഷേപിച്ച അംബാസഡറെ  പിരിച്ചു വിടണമെന്നു കോൺഗ്രസ് (പിപിഎം) 

Published on 17 April, 2024
പ്രതിപക്ഷത്തെ അധിക്ഷേപിച്ച അംബാസഡറെ  പിരിച്ചു വിടണമെന്നു കോൺഗ്രസ് (പിപിഎം) 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുടുംബ പാർട്ടിയാണെന്നു അയർലൻഡിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര അഭിപ്രായപ്പെട്ടതിൽ കോൺഗ്രസ് രോഷം കൊണ്ടു. പ്രതിപക്ഷത്തെ ഒരു പാർട്ടിയെ പരസ്യമായി അവഹേളിക്കാൻ ഒരു അംബാസഡർക്കു അവകാശമില്ലെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി.  

'ഐറിഷ് ടൈംസ്' പത്രത്തിൽ എഴുതിയ 'Modi tightens his grip' എന്ന ലേഖനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതൊരു തവണ കൂടി സുഗമമായി ജയിച്ചു കയറുമെന്നു പറഞ്ഞിരുന്നു. അരവിന്ദ് കെജ്‌രിവാൾ ഉൾപെടെയുള്ള നേതാക്കളെ ജയിലിൽ അടച്ചതും അതിൽ പരാമർശിക്കുന്നു. 
 
അയർലൻഡിലെ ഇന്ത്യൻ എംബസി പക്ഷെ ആ ലേഖനം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടി. മോദിയെയും ഇന്ത്യൻ ജനാധിപത്യത്തെയും നിയമപാലകരെയുമൊക്കെ അധിക്ഷേപിക്കുന്നു എന്ന ആക്ഷേപവും അവർ ഉന്നയിച്ചു. 

മറുപടി കുറിപ്പിൽ "ഒരു കുടുംബ പാർട്ടിയുടെ 55 വർഷത്തെ ദുർഭരണം" ചൂണ്ടിക്കാട്ടി. മോദിയുടെ മുന്നേറ്റത്തിന് ഒരു കാരണം അതാണ്. മോദിക്ക് ചരിത്രത്തിൽ ഉണ്ടാവാത്ത ജനപ്രീതി ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഉണ്ടെന്നു അദ്ദേഹം അവകാശപ്പെട്ടു. 

ഇന്ത്യ ഗവൺമെന്റിനെ പ്രതിരോധിക്കുന്നത് ന്യായമാണെങ്കിലും അംബാസഡർക്കു പ്രതിപക്ഷത്തെ വിമർശിക്കാൻ അവകാശമില്ലെന്നു കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു. തൊഴിലിന്റെ മാന്യത നഷ്ടപ്പെടുത്തുന്ന അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. സർവീസ് നിയമങ്ങൾ ലംഘിച്ച അംബാസഡറെ പിരിച്ചു വിടണമെന്ന് രമേശ് ആവശ്യപ്പെട്ടു. 

Congress demands firing of ambassador 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക