Image

ലോക സഞ്ചാരിയായ സംഗീതജ്ഞന്‍.....

കാരൂര്‍ സോമന്‍, ചാരുംമൂട്. Published on 17 April, 2024
ലോക സഞ്ചാരിയായ സംഗീതജ്ഞന്‍.....

കൊച്ചി തൃപ്പുണിത്തറയില്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി.ജയന്‍ അന്തരിച്ചു (90).   ലോകമെങ്ങും സംഗീത കച്ചേരികള്‍ നടത്തി സിനിമയിലും മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ജയന്റെ വേര്‍പാട് സംഗീത പ്രേമികള്‍ക്ക് ഒരു തീരാനഷ്ടം തന്നെ. ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് ലണ്ടനിലെ  മലയാള സാഹിത്യവേദിയില്‍ വെച്ചാണ്. സംഗീത കച്ചേരിക്കൊപ്പം എന്നെ ആദരിക്കുന്ന ഒരു ചടങ്ങ് കുടിയായിരിന്നു. ജയവിജയ സഹോദരങ്ങള്‍ നട്ടുവളര്‍ത്തിയ സംഗീതം ജനങ്ങളുടെയിടയില്‍ മാത്രമല്ല അനക്ഷര മനസ്സില്‍പോലും സ്ഥാനം പിടിച്ചു. മാനുഷ സത്തയുടെ സംഗീത സദസ്സില്‍ ലോകമെങ്ങും അദ്ദേഹം സംഗീതത്തെ പാടിപുകഴ്ത്തി. ആ താള സ്വര ഈരടികള്‍ സംഗീതത്തിന് പുതുജീവന്‍ നല്‍കി. ഇവരുടെ ഭക്തി ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞു തുളുമ്പുന്നത് ഈശ്വര ചൈതന്യമാണ്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി സംഗീത കച്ചേരികളില്‍ മനസ്സിന്റെ അടിത്തട്ടില്‍ തട്ടുംവിധം സംഗീതത്തിന്റെ തീഷ്ണതയും സൂഷ്മതയും ചോര്‍ന്നുപോകാതെ സംഗീതത്തെ അവര്‍ സവിശേഷമാക്കിയാണ് വിടപറഞ്ഞത്.  

ഇരട്ട സഹോദരനായ വിജയനൊപ്പം കര്‍ണാട സംഗീതത്തിലും, ഗാനമേളകളിലും ശാസ്ത്രീയ ഗാന രംഗത്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമയിലും അവരുടെ  സാന്നിധ്യം കണ്ടു.  നിറകുടം, തെരുവുഗീതം, സ്നേഹം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്. കാരാപ്പുഴ ഗവ.എല്‍ പി സ്‌കൂള്‍ അധ്യാപക ജോലി ഉപേക്ഷിച്ചിട്ടാണ് സംഗീത ലോകത്തേക്ക് കടന്നു വന്നത്. ആര്‍.ശങ്കറും എന്‍.എന്‍.എസ്.ആചാര്യന്‍ മന്നത്തുപത്മനാഭനും ജയവിജയന്മാരുടെ അമ്പലത്തില്‍ നടക്കുന്ന ഈശ്വര പ്രാത്ഥനയില്‍ ആകര്ഷകരായിരിന്നു. അവരുടെ നിര്‍ബന്ധമാണ് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗണനഭൂഷണം ഒന്നാം ക്ലാസോടെ പാസ്സായി. ഉപരിപഠനം നടത്തിയത് ശ്രീചിത്തിര തിരുനാള്‍
ബാലരാമവര്‍മ മഹാരാജാവിന്റെ സ്‌കോളര്ഷിപ്പിലായിരിന്നു. കേരള സംഗീത നാടക അക്കാദമി, ഹരിവരാസനം തുടങ്ങി പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ജയന്‍  അയ്യപ്പ ഗാനങ്ങള്‍ പാടുക മാത്രമല്ല സംഗീത സംവിധാനവും നല്‍കി സംഗീതപ്രേമികളുടെ ഇഷ്ട താരങ്ങളായി.  ശബരിമല നട തുറന്നാല്‍ ആദ്യം കേള്‍ക്കുക ഇവരുടെ പാട്ടാണ്  'ശ്രീകോവില്‍ നട  തുറന്നു'.  മലയാളത്തില്‍ മാത്രമല്ല തമിഴ് ചിത്രങ്ങള്‍ക്കും ഈ ഇരട്ട സഹോദരങ്ങള്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പരേതയായ വി.കെ.സരോജിനി (സ്‌കൂള്‍ അധ്യാപിക) ഭാര്യ, മക്കള്‍ ബിജു കെ.ജയന്‍, നടന്‍ മനോജ് കെ.ജയന്‍. മരുമക്കള്‍ പ്രിയ ബിജു, ആശ മനോജ്.

ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ടയും ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് ജയന്റെ നിര്യാണത്തില്‍  അനുശോചനമറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക