തിരുവനന്തപുരം: റെക്കോര്‍ഡ് കലക്ഷനുമായി കെ എസ് ആര്‍ ടി സി. തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും മികച്ച കലക്ഷനായ 8.57 കോടി രൂപയാണ് ലഭിച്ചത്. 4,179 ബസുകളില്‍ നിന്നാണ് ഇത്രയും തുക വരുമാനമായി കിട്ടിയത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ 4331 ബസുകള്‍ ഓടിച്ചതില്‍ 4200 ബസ്സുകളില്‍ നിന്നായിരുന്നു ഇത്രയും വരുമാനം ലഭിച്ചത്. വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീര്‍ഘദൂര റൂട്ടുകളിലും മുന്‍കൂട്ടി അഡീഷണല്‍ സര്‍വീസുകള്‍ ക്രമീകരിച്ചാണ് ചെലവ് വര്‍ധിക്കാതെ നേട്ടം ഉണ്ടാക്കിയതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.