Image

ലോകത്തിലെ ആദ്യ 'മിസ് എഐ' മത്സരം; ഈ മാസം അവസാനം, 5000 ഡോളര്‍ സമ്മാനം

Published on 17 April, 2024
ലോകത്തിലെ ആദ്യ 'മിസ് എഐ' മത്സരം; ഈ മാസം അവസാനം, 5000 ഡോളര്‍ സമ്മാനം

ലോകത്തെ ആദ്യത്തെ മിസ് എഐ മത്സരം ഈ മാസം അവസാനം നടക്കും. പേരുപോലെ തന്നെ മത്സരത്തില്‍ മാറ്റുരയ്ക്കുന്ന ലോകസുന്ദരികളല്ല പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിര്‍മിച്ച എഐ മോഡലുകളാണ്. ലോകത്തിലെ ആദ്യത്തെ എഐ സൗന്ദര്യ മത്സരമാണ് ഇതെന്ന് ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഡലുകളെ അവരുടെ സൗന്ദര്യത്തിനും അവരെ നിര്‍മിക്കാന്‍ ഉപയോഗിച്ച ടെക്‌നിക്കല്‍ സ്‌കില്ലിനും അനുസരിച്ചാകും മിസ് എഐ ആയി തെരഞ്ഞെടുക്കുക. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായുള്ള ഇടപെടലും ഫോളോവേഴ്‌സിന്റെ എണ്ണവും സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗപ്രദമാക്കുന്നു എന്നതിനും അനുസരിച്ചായിരിക്കും മികച്ച എഐ ഇന്‍ഫ്‌ളുവന്‍സറെ തെരഞ്ഞെടുക്കുക.

5000 യുഎസ് ഡോളറാണ് ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ലഭിക്കുക. എഐ മോഡലിനെ നിര്‍മിച്ചയാള്‍ക്കായിരിക്കും ആ സമ്മാനം നല്‍കുക. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കും കാശ് പ്രൈസ് കൊടുക്കും. 

ഈ മാസം അവസാനം നടക്കുന്ന മത്സരത്തിന്റെ വിജയികളെ മെയ് പത്തിന് പ്രഖ്യാപിക്കും. നാലുപേര്‍ അടങ്ങുന്ന പാനലാണ് വിജയികളെ തെരഞ്ഞെടുക്കുക. ഈ പാനലിലെ രണ്ടുപേര്‍ എഐ ഇന്‍ഫ്ളുവന്‍സര്‍മാരാണ്. എയ്റ്റാന ലോപെസും എമിലി പെല്ലെഗ്രിനിയും. മറ്റു രണ്ട് പേര്‍ പിആര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആന്‍ഡ്ര്യു ബ്ലോച്ചും സൗന്ദര്യ മത്സര ചരിത്രകാരന്‍ സാലി ആന്‍ ഫോസെറ്റുമാണ്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക