Image

കാറിൽ നിന്ന് ഇറങ്ങവേ തെന്നി വീണ ഹെൽത്ത് ഇൻസ്പെക്ടർ അതേ വാഹനം കയറി മരിച്ചു

Published on 17 April, 2024
കാറിൽ നിന്ന് ഇറങ്ങവേ   തെന്നി വീണ ഹെൽത്ത് ഇൻസ്പെക്ടർ  അതേ വാഹനം കയറി  മരിച്ചു

ആലപ്പുഴ: വീടിനു മുന്നിൽ കാറിൽ വന്നിറങ്ങിയതിനു പിന്നാലെ കാൽതെന്നി വണ്ടിക്ക് അടിയിലേക്ക് വീണ് ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാൽ (50) ആണ് മരിച്ചത്. ആലപ്പുള ചേപ്പാട്  ആണ്ദാരുണ സംഭവമുണ്ടായത്.

സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് ശ്രീലാൽ കാറിൽ വീടിനു മുന്നിൽ വന്നിറങ്ങുകയായിരുന്നു. പുറത്തിറങ്ങി വാതിലടച്ച ഉടൻ ശ്രീലാൽ കാൽ വഴുതി കാറിനടിയിൽ വീഴുകയായിരുന്നു. കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുത്തതാണ് ദുരന്തമായത് . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക