Image

ജപ്പാനില്‍ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

Published on 17 April, 2024
ജപ്പാനില്‍ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

ടോക്കിയോ: ജപ്പാനിലെ ഷികോകു ദ്വീപില്‍ ഭൂചലനം. റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാത്രിയോടെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിരുന്നു ഭൂകമ്ബം അനുഭവപ്പെട്ടത്.

ശേഷം നിരവധി തവണ തുടർ ഭൂചലനങ്ങളുമുണ്ടായിരുന്നു. ഇത് റിക്ടർ സ്കെയിലില്‍ 4.3, 3.1, 5.0 എന്നിങ്ങനെ രേഖപ്പെടുത്തി.

ബുംഗോ ചാന്നെല്‍ ഏരിയയാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. സുനാമി ആശങ്കയില്ലെന്ന് ഭരണകൂടം വ്യക്തമാക്കി. പ്രാദേശിക സമയം രാത്രി 11.30ഓടെയായിരുന്നു ഭൂചലനം. ഭൂകമ്ബത്തിന്റെ പ്രകമ്ബനങ്ങള്‍ പടിഞ്ഞാറൻ ജപ്പാനിലാകെ അനുഭവപ്പെട്ടിരുന്നു. ഇതുവരെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇതിനിടെ ഇന്തോനേഷ്യയിലെ റുവാങ്ങ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ച്‌ 800ഓളം പേരെ ഒഴിപ്പിച്ചിരുന്നു. രാജ്യത്ത് സുനാമി മുന്നറിയിപ്പുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക