Image

വിശുദ്ധനാടിനെയും യുക്രൈനെയും  അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് Published on 18 April, 2024
വിശുദ്ധനാടിനെയും യുക്രൈനെയും  അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ

ഏപ്രിൽ 17 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തിൽ, ഇസ്രയേലിലും, പലസ്തീനിലും, യുക്രൈനിലും നടന്നുവരുന്ന സംഘർഷങ്ങളുടെയും യുദ്ധത്തിന്റെയും ഇരകളായവരെ ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. തടവിലാക്കപ്പെട്ടവർ സ്വാതന്ത്രരാക്കപ്പെടട്ടെയെന്ന് പാപ്പാ ആശംസിച്ചു. 

തടവിൽ മർദ്ദനമനുഭവിക്കുന്നവരെ പരാമർശിച്ച പാപ്പാ, യുദ്ധത്തടവുകാരെ അന്യായമായി പീഡിപ്പിക്കുന്നത് മാനവികതയ്‌ക്കെതിരാണെന്നും ചൂണ്ടിക്കാട്ടി.

വിശുദ്ധനാട്ടിൽ നടക്കുന്ന സംഘർഷങ്ങളെയും യുക്രൈനിൽ തുടരുന്ന യുദ്ധത്തെയും വീണ്ടും പാപ്പാ അപലപിച്ചു. 

യുദ്ധങ്ങളും സംഘർഷങ്ങളും മൂലം സാധാരണ ജനം അനുഭവിക്കുന്ന പീഡനങ്ങൾ അനുസ്മരിച്ച പാപ്പാ, യുദ്ധത്തടവുകാരുടെ കാര്യം പ്രത്യേകമായി എടുത്തുപറഞ്ഞു. തടവുകാരായി കഴിയുന്നവരെ മോചിപ്പിക്കാൻ ബന്ധപ്പെട്ടവരുടെ മനസ്സുകളെ ദൈവം മാനസാന്തരപ്പെടുത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു.

യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ആളുകൾ നേരിടേണ്ടിവരുന്ന കഠിനമായ പീഡനങ്ങളും മർദ്ദനവും മാനുഷികതയ്‌ക്കെതിരാണെന്ന് പാപ്പാ പ്രസ്താവിച്ചു. തടവുകാരായി പിടിക്കപ്പെട്ട മനുഷ്യരുടെ അന്തസ്സിന് മുറിവേൽക്കുന്ന പ്രവർത്തനമാണ് അവരെൽക്കേണ്ടി വരുന്ന പലവിധ പീഡനങ്ങളുമെന്ന് പാപ്പാ വിശദീകരിച്ചു.

റഷ്യ-യുക്രൈൻ യുദ്ധത്തിന്റെയും, പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ, ഇരകളാകേണ്ടിവന്ന ആയിരക്കണക്കിന് ആളുകളുടെ സംരക്ഷണത്തിനായും, യുദ്ധം അവസാനിക്കുന്നതിനായും, മുൻ ആഴ്ചകളിൽ നടത്തിയിരുന്ന പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളിലും, ത്രികാല ജപപ്രാർത്ഥനാവേളകളിലും പാപ്പാ അഭ്യർത്ഥന നടത്തിയിരുന്നു.
Pope prays for war victims 

Join WhatsApp News
josecheripuram 2024-04-19 00:37:09
War was there from the beginning of time, If you look at any history there was war, Human nature is to fight, to have peace is super human, divine, holy, that's the merit of Jesus. He could have easily waged a war and won the war on palm Sunday, Why he came seated on a Donkey? It's symbol of peace, If he was intending fight he would have been on a horse back.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക