Image

കാനഡ വിമാനത്താവളത്തിൽ $20 മില്യൺ സ്വർണവും  കറൻസിയും തട്ടിയവരിൽ ഇന്ത്യക്കാരും (പിപിഎം) 

Published on 18 April, 2024
കാനഡ വിമാനത്താവളത്തിൽ $20 മില്യൺ സ്വർണവും  കറൻസിയും തട്ടിയവരിൽ ഇന്ത്യക്കാരും (പിപിഎം) 

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ കവർച്ചയിൽ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു ദക്ഷിണേഷ്യക്കാരിൽ രണ്ടു ഇന്തോ-കനേഡിയൻ പൗരന്മാരും. ബ്രാംപ്ടണിൽ നിന്നുള്ള എയർ കാനഡ ജീവനക്കാരൻ പരംപാൽ സിദ്ധു (54), ടൊറോന്റോയ്ക്കടുത്ത ഓക്‌വില്ലിൽ നിന്നുള്ള അമിത് ജലോട്ട (40) എന്നിവരാണ് പിടിയിലായ ഇന്ത്യക്കാരെന്ന് പോലീസ് പറഞ്ഞു. 

ചൊവാഴ്ചയാണ്  $20 മില്യണിലധികം വിലവരുന്ന 600 സ്വർണ ബാറുകളും $2.5 മില്യന്റെ വിദേശ കറൻസിയും പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ട് ഡിപ്പോയിൽ നിന്നു കൊള്ളയടിക്കപ്പെട്ടത് എന്നു പോലീസ് പറയുന്നു. 

അമ്മദ് ചൗധുരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35) എന്നിവരാണ് മറ്റു പ്രതികൾ. എയർ കാനഡ ജീവനക്കാരൻ ആയിരുന്ന സിമ്രാൻ പ്രീത് പനേസറിനു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റു രണ്ടു പേർക്ക് വേണ്ടിയും.  

മയാമിയിലുള്ള ബ്രിങ്ക് എന്ന കമ്പനിയെ സ്വിസ് ബാങ്കുകൾ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നു. അവർ സൂറിക്കിൽ നിന്നു ചരക്കുകൾ എത്തിച്ചു ടൊറോന്റോ വിമാനത്താവളത്തിലെ ഡിപ്പോയിൽ സൂക്ഷിച്ചു. ബാങ്ക് നോട്ട്, സ്വർണ ബാർ എന്നിങ്ങനെ രേഖപ്പെടുത്തിയിരുന്നു. 

മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ അജ്ഞാതനായ ഒരാൾ വ്യാജ വെയ് ബില്ലുകൾ ഹാജരാക്കി ചരക്കു ആവശ്യപ്പെട്ടു. അൽപ സമയത്തിനുള്ളിൽ സ്വർണവും വിദേശ കറൻസിയും അയാളുടെ വാഹനത്തിൽ കയറ്റി. 

രാത്രി 9:30നു ബ്രിങ്ക് ജീവനക്കാർ ചരക്കു ഏറ്റു വാങ്ങാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അത് അപ്രത്യക്ഷമായി എന്നു കണ്ടെത്തിയത്. എയർ കാനഡ ചരക്കു അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്നു ബ്രിങ്ക് പരാതി നൽകി. 


Indians among accused in Canada's biggest heist 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക