Image

 മുസ്ലീം സമൂഹത്തിനായി ഹലാൽ മോർട്ട്ഗെജുകൾ അവതരിപ്പിച്ച്  കാനഡ

Published on 18 April, 2024
 മുസ്ലീം സമൂഹത്തിനായി ഹലാൽ മോർട്ട്ഗെജുകൾ അവതരിപ്പിച്ച്  കാനഡ

ടൊറന്റോ:  കാനഡയിലെ മുസ്ലീം സമൂഹത്തിനായി ഹലാൽ മോർട്ട്ഗെജുകൾ അവതരിപ്പിച്ച് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്. മുസ്ലീം കനേഡിയൻ പൗരന്മാർക്ക് രാജ്യത്ത് വീടുകൾ സ്വന്തമാക്കാൻ സഹായിക്കുക എന്ന ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പദ്ധതിയുടെ ഭാഗമാണിത്. കാനഡയിൽ ഹലാൽ സാമ്പത്തിക പദ്ധതികളുടെ അഭാവം മൂലം നിക്ഷേപം നടത്താനും വീടുകൾ വാങ്ങാനും ചെറിയ സ്ഥാപനങ്ങളെ അനുവദിക്കുന്നതിനായി നിരവധി മുസ്ലീങ്ങൾ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

മുസ്ലീം കനേഡിയൻ പൗരന്മാരെയും മറ്റ് വൈവിധ്യമാർന്ന സമൂഹങ്ങളെയും ഭവന വിപണിയിൽ കൂടുതൽ പങ്കാളികളാക്കാൻ പ്രാപ്തരാക്കുന്നതിനുള്ള മാർഗമായി ഹലാൽ മോർഗെജുകൾ ഉൾപ്പെടെയുള്ള ബദൽ ധനസഹായ പദ്ധതികൾക്ക് രൂപം നൽകുമെന്നും ക്രിസ്റ്റിയ ഫ്രീലാൻഡ് വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി ധനകാര്യ സ്ഥാപനങ്ങളുമായും വിവിധ കമ്മ്യൂണിറ്റികളുമായും കൂടിയാലോചനകൾ ആരംഭിച്ചതായും ധനമന്ത്രി അറിയിച്ചു. അതേസമയം വിദേശികൾക്ക് വീടുകൾ വാങ്ങുന്നതിനുള്ള വിലക്ക് ഫെഡറൽ സർക്കാർ നീട്ടിയപ്പോളും ബാങ്കുകളിൽ ഹലാൽ മോർഗെജുകൾ അവതരിപ്പിക്കാനുള്ള പദ്ധതി ജനങ്ങളുടെ വിമർശനം നേരിടുന്നുണ്ട്.

ഇസ്‌ലാമിക നിയമം, അല്ലെങ്കിൽ ശരിയ നിയമം, മുസ്ലീം മതസ്ഥരെ ചൂഷണം ചെയ്യുന്നതും അധാർമികവുമായി പലിശ ഈടാക്കുന്നതിനോ സ്വീകരിക്കുന്നതിനോ വിലക്കുന്നു. വായ്പ നൽകുന്നതിനുപകരം, പലിശ ഈടാക്കുന്നത് ഒഴിവാക്കാൻ ഇസ്ലാമിക് ബാങ്കുകൾ വ്യത്യസ്ത പേയ്‌മെൻ്റ് ഘടനകൾ ഉപയോഗിക്കുന്നു

Join WhatsApp News
Mathetharan 2024-04-18 17:46:57
ഇനി ഒരു ഹലാൽ ബാങ്കും മന്ത്രിസഭയിൽ മുസ്ലിംകളുടെ ക്ഷേമത്തിനു വേണ്ടി മാത്രം ഒരു ഹലാൽ മന്ത്രിയും വേണം. മദ്രസകൾക്കു ഗ്രാന്റ് നൽകണം. മദ്രസ അധ്യാപകർക്ക് ശമ്പളവും പെൻഷനും സർക്കാരിൽ നിന്നും നൽകണം. ആരാധിക്കാൻ ആളില്ലാതെ അടഞ്ഞു പോയേക്കാവുന്ന ക്രിസ്ത്യൻ പള്ളികൾ സർക്കാർ ഏറ്റെടുത്തു മോസ്‌കുകളാക്കി പണിതു കൊടുക്കണം. നിസ്‌കാര സമയത്തു വഴിയിൽ ആരെങ്കിലും പ്രാർഥിക്കുകയാണെങ്കിൽ ട്രാഫിക് നിർത്തി കൊടുക്കണം. ബാക്കി ലിസ്റ്റ് പുറകാലെ.
Mr Appeasement 2024-04-18 22:06:42
Canada will regret in the future for these appeasements
josecheripuram 2024-04-18 23:13:54
What can you do if the elected people are stupid? The law of the country doesn't apply to certain community, This is what's happening in many countries including India. The law is for every one in that country no matter what religion they are. Canada will become a Muslim Country in future.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക