Image

വീട്ടിലെ ഭക്ഷണം അനുവദിക്കുന്നില്ല , ഇന്‍സുലിന്‍ കുത്തിവയ്പ്പ് നിര്‍ത്തി: കെജരിവാളിനെ വധിക്കാൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാര്‍ട്ടി

Published on 18 April, 2024
വീട്ടിലെ  ഭക്ഷണം അനുവദിക്കുന്നില്ല , ഇന്‍സുലിന്‍ കുത്തിവയ്പ്പ് നിര്‍ത്തി:  കെജരിവാളിനെ വധിക്കാൻ ഗൂഢാലോചനയെന്ന്  ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി .
 
ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് വീട്ടില്‍ നിന്ന് തയാറാക്കുന്ന ഭക്ഷണം നല്‍കാൻ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതിനും അനുവദിക്കുന്നില്ല. ഇത്തരത്തില്‍ ജയിലില്‍ വച്ച്‌ കേജരിവാളിനെ അപകടപ്പെടുത്താനാണ് നീക്കമെന്നും അതിഷി പറഞ്ഞു.

കേജരിവാളിന്‍റെ പ്രമേഹത്തിന്‍റെ തോത് അനിയന്ത്രിതമായി ഉയരുകയാണ്. എന്നാല്‍ ഇന്‍സുലിന്‍ കുത്തിവയ്പ്പ് അടക്കം ജയിലില്‍ നിര്‍ത്തിയിരിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
Join WhatsApp News
josecheripuram 2024-04-19 02:08:23
To eliminate your opponent is nothing new, we been doing this for time immemorial , so when stand against a power full opponent your supporters have to be strong, are they?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക