Image

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' സീരീസായി പ്രേക്ഷകരിലേക്ക്

Published on 18 April, 2024
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' സീരീസായി പ്രേക്ഷകരിലേക്ക്

ഗബ്രിയേല്‍ ഗാർസിയ മാർകേസിന്റെ മാസ്റ്റർപീസ് നോവൽ  'ഏകാന്തതയുടെ നൂറുവർഷങ്ങള്‍' (One Hundred Years of Solitude) വെബ് സീരീസാകുന്നു.

നെറ്റ്ഫ്ളിക്സാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. പതിനാറ് എപ്പിസോഡുകള്‍ ഉള്ള സീരീസിന്‍റെ ടീസര്‍ പുറത്തുവന്നു.

https://twitter.com/i/status/1780569105189257642

ലോറ മോറയും അലക്സ് ഗാർസിയ ലോപ്പസും ചേർന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന അഭിനേതാക്കളായ ക്ലോഡിയോ കാറ്റാനോയെ കേണല്‍ ഔറേലിയാനോ ബ്യൂണ്ടിയയായും മാർക്കോ ഗോണ്‍സാലസിനെ ജോസ് ആർക്കാഡിയോ ബ്യൂണ്ടിയയായും സൂസാന മൊറേല്‍സിനെ ഉർസുല ഇഗ്വാറനായുമാണ് അവതരിപ്പിക്കുന്നത്.

2019ലാണ് നെറ്റ്ഫ്ളിക്സ് പുസ്തകത്തിന്‍റെ അവകാശം സ്വന്തമാക്കുന്നത്. പൂർണ്ണമായും സ്പാനിഷ് ഭാഷയില്‍ ചിത്രീകരിച്ചതും ഗാർസിയ മാർക്വേസിന്റെ കുടുംബത്തിന്റെ പിന്തുണയോടെ കൊളംബിയയില്‍ ചിത്രീകരിച്ച. ഈ വര്‍ഷം അവസാനത്തോടെ സീരീസ് പുറത്തെത്തി.

20 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്തനായ എഴുത്തുകാരില്‍ ഒരാളായിരുന്നു ഗബ്രിയേല്‍ ഗാർസിയ മാർകേസ്. 1967-ല്‍ സ്പാനിഷ് ഭാഷയിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. കൊളംബിയ പശ്ചാത്തലമാക്കി സ്പാനിഷ് ഭാഷയില്‍ തന്നെയാണ് സീരീസും ചിത്രീകരിച്ചിരിക്കുന്നത്. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ അഞ്ച് കോടിയില്‍ അധികം കോപ്പികളാണ് വിറ്റത്. 40 ഭാഷകളിലേക്ക് തര്‍ജമ ചെയ്യുകയും ചെയ്തു.

മക്കോണ്ടോ എന്ന സാങ്കല്‍പിക ഗ്രാമത്തിലെ ബുവെന്‍ഡിയ കുടുംബത്തിന്റെ 7 തലമുറകളുടെ കഥ  പറയുന്ന പുസ്തകം 1982-ല്‍ മാര്‍ക്കേസിനെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയിരുന്നു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക