Image

കപ്പലിലെ ബാക്കി 16 ഇന്ത്യൻ ജീവനക്കാർക്കും  നാട്ടിലേക്കു പോകാമെന്നു ഇറാൻ (പിപിഎം) 

Published on 19 April, 2024
കപ്പലിലെ ബാക്കി 16 ഇന്ത്യൻ ജീവനക്കാർക്കും  നാട്ടിലേക്കു പോകാമെന്നു ഇറാൻ (പിപിഎം) 

ഇസ്രയേൽ ബന്ധത്തിന്റെ പേരിൽ ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ശേഷിക്കുന്ന 16 ഇന്ത്യക്കാർക്കും കപ്പൽ വിടാമെന്നു ഇറാൻ. അവരിൽ ആരെയും ഇറാൻ സേന അറസ്റ് ചെയ്തിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ക്യാപ്റ്റന് അവരെ വിട്ടയക്കാം.

ആൻ ടെസ ജോസഫ് എന്ന മലയാളി വനിതാ കേഡറ്റ് മോചിതയായി കൊച്ചിയിൽ എത്തിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു ഇറാൻ അംബാസഡർ ഇറാജ് ഇലാഹി. 
 
യു എ ഇക്കു സമീപം ഹോർമുസ് കടലിടുക്കിൽ ഏപ്രിൽ 13നു ഇറാന്റെ വിപ്ലവ ഗാർഡുകൾ പിടിച്ചെടുത്ത എം എസ് സി ഏരിയസ് കപ്പൽ നിയമം ലംഘിച്ചുവെന്നാണ് ഇറാന്റെ ആരോപണം. കപ്പലിന്റെ ഉടമ ഇസ്രയേലി പൗരനാണെന്നു റിപ്പോർട്ടുണ്ട്. 

പതിനേഴു ഇന്ത്യൻ ജീവനക്കാരിൽ ഉൾപ്പെട്ട തൃശൂർ സ്വദേശിനി ആൻ ടെസയെ സുരക്ഷിതയായി തിരിച്ചെത്തിച്ചതു ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നു വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. മറ്റു ജീവനക്കാരുമായി ടെഹ്റാനിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടു വരികയാണ്. 

"ഇന്ത്യക്കു പുറത്തും മോദിയുടെ ഗ്യാരന്റി പ്രയോജനപ്പെടുന്നു," വിദേശകാര്യ മന്ത്രി എസ്, ജയ്‌ശങ്കർ പറഞ്ഞു. 

Indian crew on ship free to go, says Iran 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക