Image

ഇറാനെതിരെ ഇസ്രയേൽ പ്രത്യാക്രമണം  ആരംഭിച്ചുവെന്നു റിപ്പോർട്ട് (പിപിഎം) 

Published on 19 April, 2024
ഇറാനെതിരെ ഇസ്രയേൽ പ്രത്യാക്രമണം  ആരംഭിച്ചുവെന്നു റിപ്പോർട്ട് (പിപിഎം) 

ഇറാനെതിരെ വ്യാഴാഴ്ച ഇസ്രയേൽ തിരിച്ചടി ആരംഭിച്ചുവെന്നു യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്തു. 

ഇസ്രയേലി സേന ഐ ഡി എഫ് ഇറാന്റെ ഉള്ളിൽ 300 ഡ്രോണുകളും മിസൈലുകളും അടിച്ചെന്നു റിപ്പോർട്ടിൽ പറയുന്നു. 

വടക്കു ഇസ്ഫാഹാൻ നഗരത്തിൽ സ്ഫോടനം കേട്ടതായി ഇറാൻ മാധ്യമങ്ങൾ പറയുന്നുണ്ട്. എന്നാൽ അതെങ്ങിനെ ഉണ്ടായെന്നു അവർ വിശദീകരിച്ചിട്ടില്ല. 

ഇറാനിലേക്കു പറന്നു കൊണ്ടിരുന്ന എട്ടു വിമാനങ്ങൾ തിരിച്ചു വിട്ടെന്നു എ ബി സി പറഞ്ഞു. 

ഇസ്രയേൽ ആക്രമിച്ചാൽ ഉടൻ തന്നെ അങ്ങേയറ്റം രൂക്ഷമായ ആക്രമണം നടത്തുമെന്നു ഇറാൻ വിദേശകാര്യ മന്ത്രി ഹൊസെയിൻ ആമിർ അബ്ദോല്ലഹെയ്‌ൻ നേരത്തെ യുഎന്നിൽ പറഞ്ഞു. 

Israel launches attack against Iran 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക