Image

22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും 15 കോടിയും: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ച; രണ്ട് ഇന്ത്യന്‍ വംശജരടക്കം അറസ്റ്റില്‍

Published on 19 April, 2024
22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും 15 കോടിയും: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ച; രണ്ട് ഇന്ത്യന്‍ വംശജരടക്കം അറസ്റ്റില്‍

കാനഡയില്‍   22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍.

 ടൊറന്റോ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍ അധികൃതര്‍ അറസ്റ്റ് വാറണ്ട് നല്‍കിയതായി പീല്‍ റീജിയണല്‍ പൊലീസ് (പിആര്‍പി) അറിയിച്ചു. ഏകദേശം 25 ലക്ഷം  വില മതിക്കുന്ന കനേഡിയന്‍ ഡോളറും സ്വര്‍ണ കട്ടിയുമാണ് യുവാക്കള്‍ കവര്‍ന്നത്. കാനഡയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ കവര്‍ച്ചയാണ് ഇത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് എയര്‍ കാനഡ വിമാനത്തില്‍ പിയേഴ്‌സന്‍ ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച ഡോളറുകളും സ്വര്‍ണവുമാണ്  വിമാനത്താവളത്തില്‍ നിന്ന് മോഷണം നടത്തിയത്. വ്യാജ രേഖകള്‍ ഉള്‍പ്പെടെ തയ്യാറാക്കിക്കൊണ്ടായിരുന്നു സംഘം വന്‍ കവർച്ച ആസൂത്രണം ചെയ്തത്. സ്വിറ്റ്സർലൻഡില്‍ നിന്നും എത്തിയ ചരക്ക് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിന് മുമ്ബ് വിമാനത്താവള പരിസരത്തെ തന്നെ സുരക്ഷിതമായ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിവെക്കേണ്ടതുണ്ട്. ഇതിന് ഇടയിലാണ് ചരക്ക് മോഷ്ടിക്കപ്പെട്ടത്. പ്രതികളിലൊരാള്‍ ഓടിച്ച ട്രക്ക് വെയർഹൗസിലേക്ക് കയറ്റുകയും സ്വർണക്കട്ടികളും നോട്ടുകളും നിറച്ച കണ്ടെയ്‌നറും കടത്തുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

മോഷണത്തില്‍ രണ്ട് മുന്‍ എയര്‍ കാനഡ ജീവനക്കാര്‍ സഹായിച്ചതായി പൊലീസ് പറയുന്നു.ഒരാള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്, മറ്റൊരാള്‍ക്ക് അറസ്റ്റ് വാറണ്ട് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വംശജരായ പരമ്ബാല്‍ സിദ്ധു (54), അമിത് ജലോട്ട (40), അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാത് പരമലിംഗം (35) എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. മോക്ഷണം നടക്കുമ്ബോള്‍ എയര്‍ കാനഡ ജീവനക്കാരന്‍ കൂടിയായിരുന്ന ബ്രാംപ്ടണില്‍ നിന്നുള്ള സിമ്രാന്‍ പ്രീത് പനേസര്‍ (31) എന്നയാള്‍ക്ക് വേണ്ടി പൊലീസ് കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കുറ്റക്യത്യം നടക്കുന്ന സമയത്ത് ഇന്ത്യന്‍ വംശജനായ പരമ്ബാല്‍ സിദ്ധു എയര്‍ കാനഡയില്‍ ജോലി ചെയ്യുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക