Image

കർണാടകയിൽ കോൺഗ്രസിന്റെ വിജയം  ഉറപ്പാക്കാൻ ഐ ഓ സി യുഎസ്എ (പിപിഎം) 

Published on 19 April, 2024
കർണാടകയിൽ കോൺഗ്രസിന്റെ വിജയം  ഉറപ്പാക്കാൻ ഐ ഓ സി യുഎസ്എ (പിപിഎം) 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കർണാടകയിൽ കോൺഗ്രസിന്റെ വിജയം ഉറപ്പാക്കാൻ അവിടെ പ്രചാരണത്തിൽ പങ്കാളികളായി. വൈസ് ചെയർമാൻ ജോർജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം രാഹുൽ ഗാന്ധിയോടൊപ്പം മാണ്ട്യ ലോക് സഭാ മണ്ഡലത്തിലെ പ്രചാരണത്തിലും പങ്കെടുത്തു. 

വെങ്കട്ടരമണ ഗൗഡയാണ് ഇവിടെ ജനവിധി തേടുന്നത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ പുറത്താക്കി അധികാരം വീണ്ടെടുത്ത കോൺഗ്രസ് കർണാടകയിലെ 28 സീറ്റിലും വിജയം ഉറപ്പിക്കാനുളള കഠിന പരിശ്രമത്തിലാണ്. ഏപ്രിൽ 26നും മെയ് 7നുമാണ്‌ വോട്ടടുപ്പ്.  

രാഹുൽ ഗാന്ധി കോൺഗ്രസ് പ്രകടനപത്രിക വിശദീകരിച്ചപ്പോൾ സദസ് ആർത്തു വിളിച്ചു പിന്തുണ നൽകി. ബി ജെ പിയുടെ ഭരണപരാജയങ്ങൾ എടുത്തു കാട്ടി മുഖ്യമന്ത്രി സിദ്ധാരാമയ്യ ദീർഘമായി സംസാരിച്ചു.  

കോൺഗ്രസിൽ ഐ ഓ സിയുടെ ചുമതലയുളള ഡോക്ടർ ആരതി കൃഷ്ണ യുഎസിൽ നിന്നുള്ള സംഘത്തെ പരിചയപ്പെടുത്തി. സിദ്ധാരാമയ്യയെ ജോർജ് ഏബ്രഹാം യുഎസിലേക്കു ക്ഷണിച്ചു. 

എൻ ആർ ഐ സമൂഹവുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിക്കേണ്ടതിന്റെ ആവശ്യകത ഐ ഓ സി സംഘം മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടക്കുമോ എന്ന ആശങ്കയും അവർ ഉയർത്തി. 

OIC USA team visits Karnataka to boost Congress 

 

കർണാടകയിൽ കോൺഗ്രസിന്റെ വിജയം  ഉറപ്പാക്കാൻ ഐ ഓ സി യുഎസ്എ (പിപിഎം) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക