Image

ആടുജീവിതം ഒരാസ്വാദനം ! (തമ്പി ആന്റണി)

Published on 20 April, 2024
ആടുജീവിതം ഒരാസ്വാദനം ! (തമ്പി ആന്റണി)

"നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറുംകെട്ടുകഥകൾ മാത്രമാണ്" ഇതാണ് കഥാകൃത്ത് നോവലിന്റെ തുടക്കത്തിൽത്തന്നെ പറയുന്നത് . ഇതൊരനുഭവമാണ്, വെറും കെട്ടുകഥയല്ലന്ന് കഥ വായിച്ചവർക്കും സിനിമകാണുന്നവർക്കും ഇപ്പോൾ മനസ്സിലായതുടങ്ങി. അതുതന്നെയാണ് ആടുജീവതം എന്ന സിനിമയുടെവിജയവും. പണ്ട് വളരെ പണ്ട്, ഹോളീവുഡ് ചിത്രങ്ങളായ ലോറൻസ് ഓഫ് അറേബ്യയും, ഉമർ ഷരീഫ് അഭിനയിച്ച മക്കാന്നാസ് ഗോൾഡുമൊക്കെ വലിയ തീയറ്ററുകളിലിരുന്നുകാണുബോൾ, ഞാനോർക്കാറുണ്ടായിരുന്നു, എന്നെങ്കിലും നമ്മുടെ മലയാളത്തിൽ ഇങ്ങനെയൊക്കെ ഒരു സിനിമണ്ടാകുമോ എന്ന്. അതന്നല്ലേ, പൈലോ കൊയ്‌ലോ പറഞ്ഞതുപോലെ - നിങ്ങൾ എന്തെങ്കിലും കഠിനമായി ആഗ്രഹിക്കുമ്പോൾ, അത്നേടാൻ നിങ്ങളെ സഹായിക്കുന്നതിൽ പ്രപഞ്ചം മുഴുവൻഗൂഢാലോചന നടത്തുന്നു - എന്നത് സത്യമാണെന്നുള്ളതിന്റെ തെളിവാണ് ആടുജീവിതം എന്ന സിനിമ.

ബ്ലെസ്സിയും കൽക്കട്ടാന്യൂസും

രണ്ടായിരത്തിന്റെ പകുതികളിൽ ഞാൻ നിർമ്മിച്ച മലായാളത്തിലെത്തന്നെ ഏറ്റവും ചിലവുകൂടിയ ചിത്രമായ‘കൽക്കട്ട ന്യൂസ് സംവിധാനം ചെയ്യ്ത, സംവിധായകൻ, തിരക്കഥാകൃത്ത് എന്ന നിലയിൽ എനിക്ക് ബ്ളസ്സിയെനല്ലതുപോലെ അറിയാം. കൽക്കട്ടായിൽവെച്ച്, വെള്ളപൊക്കം സമരം തുടങ്ങിയ ഒരുപാടു പ്രതികൂലസാഹചര്യങ്ങളിലൂടെഞങ്ങൾ കടന്നുപോയിട്ടുണ്ട്. അന്നൊന്നും തളരാത്ത ബ്‌ളസ്സിആടുജീവിതംപോലൊരു വലിയ  ചിത്രം വിജയകരമായിപൂർത്തിയാക്കിയതിൽ ഒരത്ഭുതവുമില്ല. എനിക്ക് മമ്മൂട്ടിയുടെകൂടെ പളുങ്ക് എന്നസിനിമയിൽ ഒരു കവിയുടെ വേഷം തന്നത്ബ്ളസ്സിയായിരുന്നു. രാജീവ് അഞ്ചൽ എന്നെ നായകനാക്കിചെയ്ത ബീയോണ്ട് ദി സോൾ എന്ന  ഹോളിവുഡ്ചിത്രത്തിന്റെ സഹസംവിധായകനുമായിരുന്നു അദ്ദേഹം. അന്ന് . ആ സിനിമയുടെ സിങ്ക് സൗണ്ടും, സൗണ്ട്ഡിസൈനറും റസൂൽ പൂക്കുട്ടിയായിരുന്നു എന്നതും ഒരുയാദൃച്ഛികതയാകാം .  ഓരോ സിനിമയും അദ്ദേഹത്തിന് ഒരു വലിയ സ്വപ്നമാണ്, സ്വപ്നസാഷാത്കകാരമാണ്. അതിനുവേണ്ടി ഏതറ്റംവരയും അദ്ദേഹം സഞ്ചരിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ എനക്കറിയാംആടുജീവിതം GoatLife ഒരു ലോകക്ളാസ്സിക് ആയില്ലെങ്കിലേഅത്ഭുതമുള്ളു.

മലയാളത്തിൽ നിർമ്മിച്ച രാമു കര്യാട്ടിന്റെ ചെമ്മീൻ എന്നകളർ ചത്രത്തിനായിരുന്നു തെക്കേ ഇന്ത്യയിലെ ആദ്യത്തെസ്വർണമെഡൽ. പന്നെയങ്ങോട്ട് മലയാളസിനിമയുടെ സവർണ്ണ കാലഘട്ടമായിരുന്നു. പൂനാ ഫിലിംഇൻസ്റ്റിറ്റിയൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ പ്രതിഭാശാലികളായ ഒരു പറ്റം ചെറുപ്പക്കാർ  - അടൂർ ഗോപാലകൃഷ്‌ണൻ, ജോൺഅബ്രഹാം, കെ ജി ജോർജ്, ഷാജി എൻ കരുൺ, രാമചന്ദർബാബു എന്നിവരും, പ്രഗത്ഭരായ അരവിന്ദൻ, എം ടി, ഭരതൻ,പത്മരാജൻ, ടി വി ചന്ദ്രൻ രാജീവ് അഞ്ചൽ, ഡോക്ടർ ബിജു തുടങ്ങിയവരും തങ്ങളുടെ   സൃഷ്ടികളിലൂടെ മലയാളസിനിമയെ
ദേശീയ, അന്തർദേശീയ നിലവാരത്തിലെത്തിച്ചു. അടൂരിന്റെ എലിപ്പത്തായവും, ഷാജി എൻ കരുണിന്റെ പിറവിയും, മുരളിനായരുടെ അരിമ്പാറയും ലോകപ്രശസ്തമായ കാൻഅന്തർദേശീയ ഫെസ്റ്റിവെലിൽ വരെ തിരഞ്ഞെടുക്ക പ്പെട്ടു. അടൂരിന്റെ സ്വയംവരത്തലൂടെ വയലാറിനും, ശാരദക്കും,ഛായാഗ്രാഹകൻ  മങ്കടരവിവർമ്മക്കും ഒരേവർഷം ദേശീയഅവാർഡുകൾ. യേശുദാസിനും വയലാറിനും അതേവർഷംതന്നെ ദേശീയ അവാർഡുകൾ കിട്ടിയിരുന്നു. എഴുപതുകളിൽത്തന്നെ യേശുദാസ് ചിത്ചോർ എന്ന ഹിന്ദിസിനിമയിലൂടെയും ദേശീയ അവാർഡുംനേടിയിരുന്നു. ആ കാലങ്ങളിൽ പല പ്രമുഖ താരങ്ങളും, സലീൻ ചൗദരിയും, മന്നാഡേയും, ലതാമങ്കേഷ്‌ക്കറുമൊക്കെ മലയാളസിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ മലായാളത്തിന്റെ യശസ്സ്‌ വാനോളം ഉയർന്നെങ്കിലും , പിന്നടങ്ങോട്ട് വഴിവിട്ടു സഞ്ചരിച്ച. തമിഴ് ,ഹിന്ദിചിത്രങ്ങളുടെ സ്വാധീനത്തിൽപെട്ട് കച്ചവടസിനിമയടെ എല്ലാചേരുവകളും ചേർത്ത് നലവാരം കുറഞ്ഞുപോകുന്നതായിട്ടാണ കാണപ്പെട്ടത്. തുടർന്ന്  താരാരധനയുടെ ചുവടുപിടിച്ചിറങ്ങിയകുറെ കച്ചവടസിനിമകൾ പണംവാരിയെങ്കിലും, അപ്പോഴേക്കുംമലയാള സിനിമ നിലവാരതകർച്ചയുടെ കൊടുമുടിയിലെത്തിയിരുന്നു .

വർഷങ്ങൾക്കു ശേഷം ഈ അടുത്തകാലത്താണ് മലയാളസിനിമക്ക്  വീണ്ടും ഒരുണർവുണ്ടായത്. ന്യു ജനറേഷൻ ചെറുപ്പക്കാർ ധൈര്യപൂർവം മുന്നോട്ടുവന്നു,  പുതിയ പുതിയപ്രമേയങ്ങളുടെ അകമ്പടിയോടെ  നമ്മെ അമ്പരിപ്പിക്കുനനു. അടിയും ഇടിയും താരപ്പൊലിമയമില്ലാതെ ചില ചിത്രങ്ങൾ ബോക്സ്ഫിസിൽ വൻ വിജയങ്ങളായി. മറ്റുസംസ്ഥാനങ്ങളിലെ ആളുകൾപോലും മലയാളം സിനിമകൾകാണാൻ തീയറ്ററുകളിലേക്ക് തിരക്കിട്ടോടുന്ന കാഴ്ചയാണ് 

ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ മലയാളത്തിന്റെ പ്രശസ്തി ഉയർത്തിയ പുതിയ ജനറേഷൻ ചിത്ര ങ്ങളാണ്, പ്രേമവും (2015) , പ്രേമലുവും , മഞ്ഞുമ്മൽ ബോയിസും, ആർഡി എക്സും. എഴുപതുകളിൽ ഐ വി ശശിയുടെ അവളുടെ രാവുകൾ എല്ലാ ഭാഷയിലും വൻവിജയമായിരുന്നു എന്നതുകൂടി ഇപ്പോൾ ഓർക്കുന്നു.

അങ്ങനെ മലയാള ചിത്രങ്ങൾ ഇതരസംസ്ഥാനങ്ങളിൽ സൂപ്പർഹിറ്റുകളായി ഓടുന്ന സമയത്താണ് ബന്യാമിന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സിയുടെ ചിത്രം ഇന്ത്യയിലും വിദേശത്തും. പ്രദർശനമാരംഭിക്കുന്നത്. അറബ് ലോകത്ത് വളരെ യാദൃശ്ചികമായി  എത്തിപ്പെടുന്ന നജീബ് എന്നചെറുപ്പക്കാരന്റെ കഷ്ടപ്പാടുകളും ജീവിത വ്യഥകളെയും ആസ്പദമാക്കി ചിത്രീകരിച്ച  ഈ സിനിമ ഇന്ന് ലോകനിലവാരത്തിലുള്ള ഏതു സിനിമയോടും കിടപിടിക്കുന്നതാണന്നാണ് അമേരിക്കയിലെ ഒരുമൾട്ടിപ്ലെക്സ്  തീയറ്ററിൽ  മറ്റു പ്രേക്ഷകരോടൊപ്പം കണ്ടപ്പോൾഎനിക്കു തോന്നിയത്. കേരളത്തിൽവെച്ചു വെള്ളത്തിൽനിന്നും കക്കവാരുന്ന പണിയായിരുന്നു നജീബിന്. അങ്ങനെ കൂടുതൽസമയവും വെള്ളത്തിൽ ജീവിച്ച നജീബിന് അത്യാവശ്യത്തിൽകൂടുതൽ വെള്ളമുപയോഗിച്ചാൽ അർബാബിന്റെ കയ്യിൽനിന്നും കിട്ടുന്ന ചാട്ടവാർ പ്രഹരങ്ങൾ, വെള്ളത്തിന്റെയും വെള്ളം ഇല്ലായ്മകളുടെയും വൈരുദ്ധ്യാത്മകത, മഴപെയ്യുന്ന കേരളത്തിന്റെയും മഴയില്ലാത്ത മരുഭൂമിയുടെയും മാറിമാറി വരുന്ന ദൃശ്യങ്ങൾ- ഇവയുടെ കുറ്റമറ്റ  ചിത്രീരീകരണം സിനിമ കാണുന്ന നമ്മളെയും നജീബിനൊപ്പം ആടുജീവിതത്തിന്റെ വിഹ്വലതകളിലേക്കുകൊണ്ട് പോകുന്നു.

ഭാര്യയോടും അമ്മയോടും യാത്രപറഞ്ഞു നാട്ടിൽനിന്നും നജീബ്  ട്രെയിനിൽ കയറുമ്പോഴും നല്ലമഴയായിരുന്നു, എന്നതും നജീബ് മഴയില്ലാത്ത മരുഭൂമിയിൽ ഇരുന്നോർക്കുന്നുമുണ്ട്.

ഇനി അൽപ്പം അസ്വാഭാവികതകൂടി പറയെട്ടെ.

മണൽവാരുന്ന അധ്വാനശീലനായിരുന്ന നജീബിന്റെ ശരീരം കുറച്ചുകൂടി ബലിഷ്ടമായി കാണിച്ചിരുന്നെങ്കിൽ നന്നായേനെഎന്നുതോന്നി. അവസാനം ജയിലിൽവെച്ചു കാണുന്ന രംഗത്തിലും  അൽപ്പം തടിച്ചിരുന്നു. അതൊക്കെ ഷൂട്ടിംഗിന്റെകാലതാമസംകൊണ്ട് സംഭവിച്ചതാകാം. ആടുകളുമായി നജീബിനുണ്ടാകുന്ന ആത്മബന്ധം നോവലിൽ പറയുന്നത്പോലെ സിനിമയിൽ നമുക്ക് കാണാൻ പറ്റില്ല. ആടുകൾക്ക് മനുഷ്യരുടെ പേരകളിട്ടു അവരിൽ ഒരാളായി നജീബ് ജവിക്കുന്ന ഭാഗം വായനക്കാരെ ഏറ്റവുമധികം സ്പർശിച്ച ഒരു ഘടകമായിരുന്നു. അതൊക്കെ ഷൂട്ട് ചെയ്തിരുന്നു എന്നാണറിയാൻ കഴിഞ്ഞത് . സമയപരധി അനുവദിക്കാതിരുന്നത് കൊണ്ട് അവയൊന്നും ഉൾപെടുത്തിയിട്ടില്ലെങ്കിലും സിനിമയുടെ ദൃശ്യാവിഷ്ക്കരണത്തെ അതൊന്നും തെല്ലുപോലും ബാധിച്ചിട്ടില്ല എന്നാണ്  എന്റെ അഭിപ്രായം  .
മണലാരുണ്യത്തിൽ ക്ഷീണിച്ചു കിടന്നുറങ്ങുബോൾമാത്രമാണ് തന്റെ ഗർഭിണിയായ ഭാര്യ സൈനുവുമായുള്ള (അമലാ പോൾ) പ്രണയ മുഹൂർത്തങ്ങൾ  സ്വപ്നം കാണുന്നത്. നാട്ടിൽ നിന്നുപോരുമ്പോൾ ഗർഭിണിയായിരുന്ന തന്റെ ഭാര്യ പ്രസവിച്ചോ എന്നുപോലുമറിയാതെ മൂന്നു വർഷത്തോളം മരുഭൂമിയിൽകഴിയണ്ടിവന്ന നജീബ് എല്ലാവരുടെയുംസഹതാപമർഹിക്കുന്നുണ്ട്. പല പ്രതികൂലസാഹചര്യങ്ങളുടെയും  ഫലമായി പതിനാറുവർഷത്തോളം നീണ്ടുപോയ ബ്ലെസ്സിയുടെ അധ്വാനമാണ്"ഗോട്ട് ലൈഫ്" എന്ന ഈ പാൻ ഇന്ത്യൻ സിനിമ.  ഈ വർഷത്തെ 2024 ലെ  ഒന്നിലതികം  ഓസ്‌ക്കാറുകൾ മലയാളത്തെ തേടിയെത്തുമെന്നാണ് ഈ ചിത്രം കണ്ട പ്രക്ഷകർ ഒന്നടങ്കം പ്രഖ്യാപിക്കന്നത്. ഓസ്‌കാർ കിട്ടിയാലും ഇല്ലങ്കിലും ഇതൊരു ലോകനിലവാരത്തിലുള്ള സിനിമകളിലൊന്നായി തങ്കലിപികളിൽ രേഖപെടുത്തുമെന്നകാര്യത്തിൽ സംശയമില്ല.

സിനിമ കണ്ടിട്ട് പലരും പറഞ്ഞു.'മലയാളികൾക്ക് അന്നം തന്നകയ്യിൽത്തന്നെ കടിക്കേണ്ടതില്ലായിരുന്നു' എന്ന്. അറബികൾക്കു പറ്റിയ ഏറ്റവും വലിയ അബദ്ധം മലയാളികളെ അവർ മനസ്സിലാക്കാതെ പോയതാണ്. അവരുടെ അറിവിലേക്കായി കുറെ കാര്യങ്ങൾക്കൂടി. പറയാനാഗ്രഹിക്കുന്നു.


ലോകത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ്ഭരണം നടപ്പാക്കിയ ഏകസംസ്ഥാനം, ഇന്ത്യയിൽ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽവേതനം കൊടുക്കുന്നവർ, ദീർഘായുസ്സുൾപ്പെടെ പലജീവിതസൗകര്യങ്ങളിലും അമേരിക്കക്കൊപ്പമോ അൽപ്പംമുകളിലോ നിൽക്കുന്നവർ. കുറഞ്ഞപക്ഷം ഇന്ത്യയിലെ 

ഇതരസംസ്ഥാനത്തൊഴിലാളികളെപോലെയല്ല നമ്മൾ, എന്നതെങ്കിലും അവർ മനസിലാക്കണമായിരുന്നു. ഇനിയുമുണ്ട് 

അവരറിയാത്ത കാര്യങ്ങൾ. ഒരുപാടു വായിക്കുകയും, എഴുതുകയും, ലോകത്തിൽ നടക്കുന്ന എല്ലാ സംഭവവികാസങ്ങളും അപ്പപ്പോൾ അറിയുകയും, അതെപറ്റിയൊക്കെ  ചർച്ച ചെയുകയും ചെയ്യുന്നവർ, സാക്ഷരതയിൽ ലോകനിലവാരത്തിനപ്പുറം കടന്നിട്ടുള്ള ഒരുസമൂഹം, അങ്ങനെ പലതുമുണ്ട്. നമ്മൾ ഇപ്പോഴും അവിടെപ്പോയി അവരുടെ അടിമയായി  ജീവിക്കുന്നത് നിവൃത്തികേടുകൊണ്ടാണ് എന്നതുപോലും അവർക്കറിയാതെപോയത്, ഒരു പക്ഷെ അവരുടെ പരിമിതമായ ലോകവിവരവും വിദ്യാഭ്യാസനിലവാരവുമായിരിക്കണം. നമ്മൾ ലോകത്തെ അടുത്തറിയുന്നു 

എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്, ആടുജീവിതം എന്ന ബെന്യാമിന്റെ പുസ്തകവും, അതിനെആസ്പദമാക്കി എടുത്ത സിനിമയും. ഇതാണ് ഞങ്ങൾ മലയാളികളിൽ ചിലർ ജീവിക്കാൻവേണ്ടി അനുഭവിച്ചയാതനകൾ എന്ന്, ബന്യാമിൻ എന്ന എഴുത്തുകാരൻ, ഒരു പുസ്തകത്തിലൂടെയും, ബ്ലെസ്സി എന്ന സംവിധായകൻ സിനിമയിലൂടെയും,  

ലോകത്തോടു വിളിച്ചു പറയേണ്ടി വന്നതാണ്, അല്ലെങ്കിൽ പറയിച്ചതാണ് എന്നാണ്, എനിക്കുതോന്നിയിട്ടുള്ളത്.

ചുട്ടുപഴുത്ത മണലാരുണ്യത്തിലൂടെ കൂട്ടുകാരനായ ഹക്കീമും, സഹായിയായ ഇബ്രാഹിം കാദരി എന്ന (Actor Jimmy Jean Louis )കൂട്ടുകാരനുമൊത്തു ദീർഘദൂരം നടക്കുന്നുണ്ട്.  ഹക്കീമിനെ (Actor Kr. Gokul) ഇടക്കുവെച്ചെവിടെയോ നഷടമാകുന്നു. ആ മാനസികാഘാതത്തിൽ  നജീബ് ക്ഷീണിതനായി വീണുപോകുന്നു.ഉണർന്നപ്പോൾ സഹായിയായി കൂടെയുണ്ടായിരുന്ന കൂട്ടുകാരനെയും 

കാണുന്ന ല്ല. അയാൾ നജീബിനായി ബോട്ടിലിൽ  കരുതിയഇത്തിരി വെള്ളം ആർത്തിയോടെ കുടിച്ചിട്ട് , ആദ്യംകണ്ണിൽപെട്ട  റോഡരികിലേക്കു നടക്കുന്നു.

നല്ല സമറിയക്കാരൻമാരായ അറബിയും കുഞ്ഞുമുഹമ്മദിക്കയും 

മൃതപ്രാണനായി മരുഭൂമിയിലെ താറിട്ട റോഡരികിൽ നിന്നു രക്ഷക്കായി യാചിക്കുന്ന നജീബിനെ കണ്ടു നിർത്താതെ പോയഒന്നുരണ്ടു വണ്ടികൾ, മൂന്നാമത്തെ കാർ നിർത്താതെപോയെങ്കിലും അറബിക്കൽപ്പം
ദയതോന്നിയിട്ടായിരിക്കണം, മല്ലെ പിറകോട്ടു വന്നു.നല്ലവനായ  ആ മനുഷ്യന്റെ നിസ്സഗഭാവം, ലോകത്തോടുവിളിച്ചുപറയുന്നത് ഇതൊക്കെ അവിടെ ഒരൊറ്റപ്പെട്ട സംഭവമൊന്നുമല്ല  എന്നതുതന്നെയണ്. ദാഹിച്ചു ചുണ്ടുകൾവരണ്ട നജബിന് കാറിൽവെച്ചുതന്നെ അറബി, ചറുപുഞ്ചിരിയോടെ ഒരുകുപ്പി വെളളം വെച്ചു നീട്ടുന്നുണ്ട്. ആ പവം ദാഹപരവശനായി വെള്ളം വായിലേക്കൊഴിച്ചുകുടിക്കുന്നതു കാണുമ്പോളാണ് പ്രേക്ഷകരും ഒന്നു ശ്വാസംവിടുന്നത്. ഒടുക്കം പട്ടണത്തിലെത്തി മലബാർ ഹോട്ടലിന്റെ മുന്നിലിറക്കിവിട്ടിട്ട്  'ആനയെത്ര ആറാട്ടുകണ്ടതാ' എന്നഭാവത്തിൽ, അയാൾ തന്റെ റോൾസ് റോയിസ് കാറെടുത്തുമുന്നോട്ടു പോകുന്നു. അന്ന് ഒരു ദൈവദൂതനെപ്പോലെനജീബിന്റെ ജീവിതത്തിലേക്കു വന്ന മലബാർ ഹോട്ടലന്റെഉടമ കുഞ്ഞുമുഹമ്മദ് ഇപ്പോഴും ജീവിച്ചിരിക്കുന്നു. തുടർന്ന് ജീബിനു ഭക്ഷണം കൊടുത്തതും ജടപടിച്ച മുടി വെട്ടിച്ചതു,താടിവടിച്ചതും, കുളിപ്പിച്ചതും നാട്ടിൽ വിവരമറിയിച്ചതും എംബസ്സിയിൽ വിളിച്ചു വേണ്ട നടപടികൾ സ്വീകരച്ചതും കുഞ്ഞുമുഹമ്മതിക്കയാണ്.ആവശ്യനേരത്തു രക്ഷകനായെത്തുന്നവനണ് യഥാർത്ഥ ദൈവം എന്നല്ലേ പറയപെടുന്നത്. ഇവിടെ രക്ഷകനായി എത്തിയ അറബിക്കും, കുഞ്ഞുമുഹമ്മദിനും ഒരു ബിഗ് സലൂട്ട്. അല്ലെങ്കിലും നല്ലവരും മോശക്കാരുമൊക്കെ എല്ലാ സമൂഹത്തിലുമില്ലേ? 

വളരെ പ്രസക്തമായ സന്ദേശം

മൂന്നു മണിക്കൂറോളം തീയറ്ററിൽ നമ്മെ പിടിച്ചിരുത്തുന്ന ഈസിനിമ അതിശക്തമായ ഒരു സന്ദേശം ലോകത്തിലുള്ള എല്ലാതൊഴിലുടമകൾക്കും നൽകുന്നു. ജോലിക്കാർക്ക് വേണ്ടവിധത്തിൽ വേതനംകൊടുക്കാതെ ജയിൽപ്പുള്ളി കളെപ്പോലെ പണിയെടുപ്പിക്കുന്ന ചിലതൊഴിലുടമകൾക്ക് ( അതെല്ലാ രാജ്യങ്ങളിലുമുണ്ട്)  കൊടുക്കാവുന്ന ഒരു മുന്നറിയിപ്പുകൂടിയാണ്, ബ്ലെസ്സി എന്നസംവിധായകൻ ഈ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത. അത് നൂറുശതമാനം  വിജയിച്ചു എന്നുതന്നെ പറയാം.മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടിലും, മാറി വരുന്ന കൊടുംതണുപ്പിലും ആടുമേയ്ക്കാൻ വിധിക്കപ്പെട്ട നജീബിന്റെ അനുഭവം മനസ്സിൽ തട്ടുന്നവിധം അഭിനയച്ച പൃഥ്വിരാജ് എന്നനടന്റെ അർപണമനോഭാവം അനുമോദനാർഹമാണ്. ഇരിക്കട്ടെ ആ തൊപ്പിയിൽ ഒരു പൊൻ തൂവൽകൂടി. അമലാപോളും, മറ്റുള്ള അറബ് നടന്മാരും അവരവരുടെ വേഷങ്ങൾവളരെ സ്വാഭാവികമായി ചെയ്തു. കൂടതെ ഇതിന്റെ പിന്നിൽപ്രവർത്തിച്ച പ്രശസ്തരായ ഏ ആർ റഹ്മാൻ , റസൂൽ പൂക്കുട്ടി,ക്യാമറ കൈകാര്യം ചെയ്ത സുനിൽ കെ എസ് ,മറ്റുള്ള സാങ്കേതിക വിദഗ്‌ദ്ധർ എല്ലാവരും അവരടെ ജോലി ഏറ്റവും മികവുറ്റ രീതിയിൽ ചെയ്തു. മലയാളികൾക്ക് എന്നെന്നുംഅഭിമാനിക്കാവുന്ന ഒരു ചിത്രംതന്നെയാണ് ബ്ലെസി, ബെന്യമിൻ ടീമിന്റെ ഈ ആടുജീവിതം. എന്ന് നിസംശയം പറയാം.

 

Join WhatsApp News
Vayanakaran 2024-04-20 09:47:58
ശ്രീ തമ്പി ആന്റണി അടക്കം ധാരാളം എഴുത്തുകാർ അമേരിക്കയിൽ ഉണ്ടല്ലോ. അവരുടെ രചനകൾക്കൊന്നും ഒരു ഹൈപ്പ് കിട്ടുന്നില്ലല്ലോ. കാരണമായി കാണുന്നത് വെടിക്കെട്ട് നോക്കിനിൽക്കുന്ന കുട്ടികളെപ്പോലെ അമേരിക്കൻ മലയാളികൾ നാട്ടിലെ എഴുത്തുകാരുടെ രചനകൾ നോക്കി നിൽക്കുന്നുവെന്നാണ്. എന്തോന്നാണ് ഈ ആടുജീവിതം? അതിനേക്കാൾ നല്ല നോവൽ താങ്കൾ എഴുതിയിട്ടുണ്ടല്ലോ?
Khadar 2024-04-20 14:26:18
'മൂന്നു മണിക്കൂറോളം തീയറ്ററിൽ നമ്മെ പിടിച്ചിരുത്തുന്ന" എന്നത് മൂന്ന് മണിക്കൂറോളം കിടത്തി ഉറക്കുന്ന എന്നതായിരിക്കും ശരിയായ പ്രയോഗം. ആറു ബോറൻ പടം. നാട് ഓടുമ്പോൾ നടുവേ ഓടുന്ന സ്വഭമാണ് എല്ലാവർക്കും. സിനിമാക്കാരല്ലാത്ത ആരെങ്കിലും ഇതിനെ ഒന്ന് ശരിക്ക് വിലയിരുത്തിയിരുന്നങ്കിൽ എന്ന് മോഹിച്ചു പോകുന്നു. ഇപ്പോൾ കേരളത്തിലെ ജനങ്ങൾ ബൊച്ചെയുടെ പുറകിലാണ്. ബോച്ചെയുടെ പുതിയ തേയിലപ്പൊടി നന്നായി ചിലവാക്കുണ്ട്. പൃഥ്വിരാജിന് ഒരു ലാംബർഗീനികൂടിയും അമ്മക്ക് ചെമ്പ് മാറ്റി ഒരു കാറും മേടിക്കാനുള്ള പണം കിട്ടട്ടെ. അങ്ങനെ നമ്മളുടെ നാട്ടിലെ കച്ചവടം, അമേരിക്കയിലെ ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെട്ട കച്ചവടംപ്പോലെ മാറി ജനങ്ങൾക്കും പ്രയോചനകരമായി തീരട്ടെ.
Jayan varghese 2024-04-20 16:01:59
പ്രിയ ചങ്ങാതിമാരെ, നമ്മളെപ്പോലുള്ള പട്ടികൾ എത്ര കുരച്ചാലും ഒരു പടിയും തുറക്കാൻ പോകുന്നില്ല. മത- രാഷ്ട്രീയ - സാംസ്ക്കാരിക രംഗങ്ങളിൽ ഇരുന്നരുളുന്ന കുറേ മാടമ്പികളുണ്ട്. അവരുടെ കാല് നക്കിയും ആസനം താങ്ങിയും ഒരു എടുത്തു കൊടുപ്പുകാരൻ ആയി നിന്നാൽ നിങ്ങളെയും അവർ പ്രമോട്ട് ചെയ്യും. പുത്തൻ നാവാട്ട്‌ ഇതിനെ ചാൻസ് ചോദിക്കൽ എന്ന് വിളിക്കും. ഒഴുക്കിന്റെ കൂടെ ചുമ്മാ ഒഴുകിപ്പോകുന്ന പൊതു സമൂഹം ഇവരുടെ അടിമകളാകുന്നു എന്നതിനാൽ നിങ്ങൾക്ക് എല്ലാം കിട്ടുന്നു. പണം പ്രശസ്തി അധികാരം തുടങ്ങി പെൺ ശരീരങ്ങൾ വരെ. നിങ്ങൾ നട്ടെല്ലുള്ള ഒരാണെങ്കിൽ, പിൻവാതിൽ കുറുക്കുവഴി സ്വീകരിക്കാത്തവൻ ആണെങ്കിൽ നിങ്ങളെ ആർക്കും വേണ്ട. ഈയൊരു നിലപാട് സ്വീകരിച്ചു പോയതിനാണ് ഗലീലിയായിലെ ആ യുവ കോമളന് തന്റെ കൈകാലുകളുടെ പച്ചയിറച്ചിയിൽ പച്ചിരുമ്പിന്റെ കുടയാണികൾ നിർദ്ദയം അടിച്ചു കയറ്റുവാൻ വേണ്ടി നിസ്സഹായനായി കിടന്നു കൊടുക്കേണ്ടി വന്നതിന്റെ സാഹചര്യം .സംജാതമായത് ! ജയൻ വർഗീസ്.
Ninan Mathulla 2024-04-20 23:25:50
The movie is a great creation. It touched the heart of all genuine Malayalees. Some of the comments reflect the attitude of some that look through the eyes of intolerance. Literature was the monopoly field of some in Kerala. They don’t approve somebody like Benyamin writes a novel that touches the heart of the people of Kerala. They do propaganda against it and try to shape public opinion. Useless! The movie and the novel are wonderful that it give hope to ordinary people. That is what genuine people like about it. Even after going through such trouble as Najeeb went through, there is a ray of hope that life can continue. That hope is that sustain all ordinary people. It is real life, and that is what people going through trouble like about it. They get comfort that compared to the problems Najeeb went through, their problems are nothing. Thanks Thampi Antony for the write up. Only those who know the life of ordinary people can write such write ups and appreciate it.
Sudhir Panikkaveetil 2024-04-21 03:04:49
അമേരിക്കൻ മലയാളികളിൽ പലർക്കും വിധേയത്വം കൂടുതലാണ്. വലിയവർ എന്ന് അവർ ധരിക്കുന്നവർ പറയുന്നത് ശിരസ്സാ അനുസരിക്കും. അമേരിക്കൻ മലയാളി എഴുത്തുകാർ കാലമാടന്മാരും തല്ലിപൊളികളുമാണെന്നു പഴയകാല കവി ശ്രീ ചെറിയാൻ കെ ചെറിയാൻ കലാകൗമുദിയിൽ എഴുതുകയും ഒരു പരദൂഷണവീരൻ അതിനു പ്രചാരം നൽകുകയും ചെയ്തതിന്റെ സ്വാധീനത്തിലാണ് അമേരിക്കൻ മലയാളികൾ. ഇവിടെയുള്ളവർ എന്ത് അമൂല്യകൃതി രചിച്ചാലും ആരും തിരിഞ്ഞു നോക്കാൻ പോകുന്നില്ല.
നിരീശ്വരൻ 2024-04-21 13:06:17
വിധേയത്വം മാത്രമല്ല പണവും പ്രതാപവും ഉള്ളവരുടെ കൂടെ നിന്നാൽ എങ്ങനെയെങ്കിലും പിടിച്ചു മുകളിലേക്ക് കയറാം. അത് സാഹിത്യകാരന്മാരുടെ ഒരു കച്ചവട തന്ത്രമാണ്. നിങ്ങളുടെ കൂടെ നിന്നിട്ട് ഇവർക്ക് എന്ത് പ്രയോചനം സുധീർസാറേ. നിങ്ങൾ ഒരു നല്ല അഭിപ്രായം എഴുതിയാൽ അതും അവരുടെ കച്ചകപടതയെ വളർത്താനുള്ള ഒരു മാർഗ്ഗമായി സ്വീകരിക്കും. ജയൻ വറുഗീസിനും നിങ്ങൾക്കും അങ്ങനെ പലർക്കും വളർച്ചയ്ക്കുള്ള സാധ്യത കുറവാണ്. എന്നാൽ മാത്തുള്ള സാറിന് വളരെ സാധ്യതയുണ്ട്. ബൈബിൾ കഥാപാത്രം മത്തായി ചുങ്കക്കാരനായിരുന്നില്ലേ. ഇടയ്ക്കിടയ്ക്ക് പഴയ സ്വഭാവം തലപൊക്കിയാൽ അതിൽ അത്ഭുതപ്പെടാനില്ലല്ലോ? കോടിക്കണക്കിന് പണം മുടക്കി പിടിച്ച ആടുജീവിതം നജീബിന് മോചനം നേടികൊടുക്കാനല്ല. സ്വന്ത നേട്ടങ്ങൾ തന്നെയാണ് ലക്‌ഷ്യം. പിന്നെ 'ധനവാന്റെ മേശപ്പുറത്ത് നിന്ന് വീഴുന്ന അപ്പക്കഷ്ണം കൊണ്ട് ജീവിക്കുന്ന നായിക്കുട്ടികളും ഉണ്ടല്ലോ?'.' ഈ കപടലോകത്ത് ആത്മാർത്ഥമായ ഒരു ഹൃദയം ഉണ്ടായതിനെക്കുറിച്ചു.' ദുഖിച്ചിരുന്നിട്ട് കാര്യമില്ല. കച്ചവട കാപട്യം മലയാള സാഹിത്യരംഗത്തെ ഉൾപ്പടെ എല്ലാ രംഗത്തേയും ദുഷിപ്പിക്കുകയാണ് . അതിൽ നിന്ന് വമിക്കുന്ന ദുർഗന്ധത്തിൽ ശ്വാസമുട്ടിയാണ് ഞാൻ ഇതെഴുതുന്നത്. എഴുതണം മരിച്ചു വീഴുന്നതുവരെ എഴുതണം. ഐ ലവ് യു ഓൾ നിരീശ്വരൻ
German Shepherd 2024-04-21 13:11:50
കുരയ്ക്കണം 'പട്ടികളെ' നിങ്ങൾ ഉറക്കെ കുരയ്ക്കണം. 'പടിവാതിൽ തുറന്നില്ലെങ്കിലും' കുരച്ചു കുരച്ചു ഇവന്റെയൊക്കെ ഉറക്കം കെടുത്തണം.
Rafeeq Tharayil 2024-04-23 03:05:05
ബ്ലെസ്സിയുടെ ഓസ്കാർ മൂവി ഡെട്രോയിറ്റിൽ (Michigan State, USA) AMC 30-എന്ന തീയേറ്ററിൽ ഞാനും എന്റെ സുഹൃത്തും കഴിഞ്ഞ രാത്രി കണ്ടു. ഞങ്ങളെ കൂടാതെ വേറെയൊരു ഫാമിലിയും ഉണ്ടായിരുന്നു. ഞങ്ങൾ നാലുപേർ മാത്രം. ടിക്കറ്റിന് പകുതി വിലയായിരുന്നു. എന്തൊരു വെറുപ്പിക്കലാണ്, മാഷെ.. .. ഒരു ഇരുപതു വര്ഷം മുൻപേ ആയിരുന്നെങ്കിൽ സഹിച്ചേനെ. ക്യാമറ വർക്ക് കൊള്ളാം. മസറയിലെ ചില സീനുകൾ നന്നായിട്ടു തോന്നി. വിദേശ നടൻമാർ എല്ലാവരും നന്നായിട്ട് അഭിനയിച്ചു, പ്രത്യകിച്ചും ആ ഖഫീൽ ആയിട്ടുവന്ന അറബി. ചിത്രീകരണം നന്നായിട്ടുണ്ട്. രക്ഷിക്കാൻ വരുന്ന ഇബ്രാഹിം കദരി എന്ന ഹോളിവുഡിലെ ഏതോ B/C ആക്ടറുടെ അഭിനയം കാണണം, Exellent. പക്ഷെ, പുതിയ ഒരു സിനിമയുടെ ലോകം ആയതു കൊണ്ടായിരിക്കാം പുതുമ തോന്നി ആ കഥാപാത്രത്തിന്. നിസ്കാരത്തോടു നിസ്കാരം… സൂര്യൻ വീഴുമ്പോഴും ഉയരുമ്പോഴും നിസ്കാരം, അപ്പോൾ ആ സമയം ഉപയോഗിച്ച് റോഡ് കണ്ടത്തൊന്ന്‌കയൊന്നും വേണ്ട, അതിനിടയ്ക്ക് ‘പെരിയോനീ’ എന്ന സെന്റിമെന്റൽ സോങ്. ഭയങ്കരം ബ്ലെസ്സി ചേട്ടാ… ലോറൻസ് ഓഫ് അറേബ്യ, ഹിച്ച് കൊക്കിന്റെ സൈക്കോ (കഴുകന്മാർ ആക്രമിക്കുന്ന സീനിൽ) എന്നീ സിനിമകളിലെ ബാക് ഗ്രൗണ്ട് മൂസിക് അനുകരണം റഹ്മാന് ഒഴിവാക്കാമായിരുന്നു. ഉണങ്ങിയ പുല്ലുകൾ വച്ചുപിടിപ്പിച്ച ഫേക് തടാകവും കൊള്ളാം . ഹിന്ദി/ ഉറുദു സംസാരിക്കുന്ന വൃദ്ധന്റെ ശവശരീരം കഴുകന്മാർക്ക് എറിഞ്ഞുകൊടുത്തത് നന്നായി. സൗദി അറേബിയയിൽ അങ്ങനെയാണ് ചെയ്യാറ്. (Hahahaha) കരയാനൊന്നും ഉള്ള കോപ്പില്ല. പത്തുവരെ പഠിച്ച നജീബിബിന് വാട്ടർ എന്ന് പറയാൻപോലും അറിയാത്തത് നന്നായി! തള്ള് മാല. ടൈറ്റിൽ പോലും ശരിയല്ല, മല്ലു ഇംഗ്ലീഷ്! Goatlife ആണത്രേ, Goatlife! ഓസ്കാർ ഉറപ്പാണ്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക