Image

അമേരിക്കയില്‍ ടിക് ടോക്ക് നിരോധന ബില്‍ ജനപ്രതിനിധി സഭ പാസാക്കി, 58-360

Published on 21 April, 2024
അമേരിക്കയില്‍ ടിക് ടോക്ക് നിരോധന ബില്‍ ജനപ്രതിനിധി സഭ പാസാക്കി, 58-360

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ടിക് ടോക്ക് നിരോധന ബില്‍ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി. 58 നെതിരെ 360 വോട്ടിനാണ് ടിക് ടോക് നിരോധന ബില്‍ പാസായത്. ഇനി സെനറ്റ് അംഗീകരിക്കണം.

ഇതോടെ നിരോധന ബില്‍ പ്രാബല്യത്തിൽ വരും. ടിക് ടോക് നിരോധന ബില്ലിന് പുറമെ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് വേര്‍പെടുത്തിയില്ലെങ്കില്‍, അമേരിക്കയില്‍ ടിക് ടോക്കിനെ നിരോധിക്കാനുള്ള പ്രമേയവും സഭ അംഗീകരിച്ചു. ഒമ്പത് മാസത്തിനുള്ളില്‍ ബൈറ്റ് ഡാന്‍സ് ടിക് ടോക്കിനെ വില്‍ക്കണമെന്നാണ് പ്രമേയം.

യുക്രൈൻ, ഇസ്രയേൽ, തായ്വാൻ, എന്നീ രാജ്യങ്ങള്‍ക്കായി 95 ബില്യണ്‍ ഡോളറിന്റെ വന്‍ സാമ്പത്തിക സഹായവും സഭ അംഗീകരിച്ചു. യുക്രൈയ്‌ന് 61 ബില്യണ്‍ ഡോളറിന്റെ പുതിയ സഹായ പാക്കേജ് ആണ് യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചത്. ഇസ്രയേലിനുള്ള 26 ബില്യണ്‍ ഡോളറിന്റെ പാക്കേജും അംഗീകരിച്ചു. തായ്വാന് 8 ബില്യണ്‍ ഡോളറിന്റെ സഹായവും നല്‍കും. യുക്രൈയ്‌ന് സാമ്പത്തിക സഹായം തുടരേണ്ടതില്ല എന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് പുതിയ പാക്കേജ് ജനപ്രതിനിധി സഭ പാസാക്കിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക