Image

'ഗുരുവായൂരമ്ബല നടയില്‍' റിലീസ് തീയതി പുറത്ത്

Published on 21 April, 2024
 'ഗുരുവായൂരമ്ബല നടയില്‍' റിലീസ് തീയതി പുറത്ത്

പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ‘ഗുരുവായൂരമ്ബല നടയില്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു.

മെയ് 16നാണ് ചിത്രം റിലീസിനെത്തുക. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ്ങില്‍ നാലാം സ്ഥാനത്താണ് ടീസർ. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളാണ് സിനിമ പറയുന്നത്.

ജയ ജയ ജയ ജയ ഹേയ്‌ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പൃഥ്വിരാജ്, ബേസില്‍, അനശ്വര രാജൻ, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു മുഴു നീള കോമഡി ചിത്രമായാണ് ഗുരുവായൂരമ്ബല നടയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഇത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക