Image

മെസ്‌കിറ്റ്, ഡാലസിൽ നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം 28 നു ഞായറാഴ്ച

ഏബ്രഹാം തോമസ് Published on 22 April, 2024
മെസ്‌കിറ്റ്, ഡാലസിൽ നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം 28 നു ഞായറാഴ്ച

മെസ്‌കിറ്റ്, ഡാലസ്: നർത്തന ഡാൻസ്, ഡാലസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്‌കിറ്റ് ആർട്സ് സെന്ററിൽ ഏപ്രിൽ 28 നു ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ നടക്കും. വിവരങ്ങൾക്ക്  നർത്തന.ഓർഗുമായി ബന്ധപ്പെടുക.

നോർത്ത് ടെക്സസിലെ വിവിധ നഗരങ്ങളിലെ ഇന്ത്യൻ വംശജരായ കുട്ടികൾക്ക് പരിശീലനം നടത്തി വരുന്ന നർത്ഥന ഡാൻസ് സ്കൂളിൽ ഇപ്പോൾ 140 ൽ അധികം കുട്ടികൾ നൃത്തം അഭ്യസിച്ചു വരുന്നു. ഹാനാ ജോണിന്റെ നർത്ഥന ഡാൻസിൽ പരിശീലനം നൽകുന്നത് ഹാനാ ജോൺ, അലീസ മാത്യു, ബ്രിന്റ ബേബി, ടിഫെനി  ആന്റണി എന്നിവരാണ്.

പ്രധാനമായും ഭരതനാട്യം, ബോളിവുഡ് ഡാൻസുകൾ എന്നിവയുടെ പരിശീലനം ഗാർലണ്ടിലും, പ്ലാനോയിലുമായി നടത്തുന്നു. ഈ ഡാൻസ് സ്കൂളിലെ കുട്ടികൾ വിവിധ സ്റ്റാർ ഷോകളിലും പങ്കെടുത്തു വരുന്നു.
 മെസ്‌കിറ്റ് ആർട്സ് സെന്റര്
1527 നോർത്ത് ഗാലോവേ അവന്യൂ
 മെസ്‌കിറ്റ്, ടെക്സാസ് 75149 .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക