ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രില്‍ 26 ന് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുന്നു. അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് പവി കെയർടേക്കർ.
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് രാഘവൻ ഒരു ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകർ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.
റൊമാന്റിക് കോമഡി എന്റർടൈനർ ജോണറില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാർ ആണ്. ത്രീ ഡോട്ട്സ്, ഒന്നും മിണ്ടാതെ, സ്വർഗ്ഗത്തേക്കാള്‍ സുന്ദരം, വാദ്യാർ തുടങ്ങിയവയാണ് രാജേഷ് രാഘവൻ രചന നിർവഹിച്ച ചിത്രങ്ങള്‍. ജീവിതഗന്ധിയായ കാമ്ബുള്ള കഥകള്‍ സിനിമയാക്കിയ തിരക്കഥാകൃത്താണ് രാജേഷ് രാഘവൻ.