ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആരോ'.
ചിത്രം മെയ് 9ന് പ്രദർശനത്തിനെത്തുന്നു. കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വീണ്ടും പോലീസ് വേഷത്തില്‍ ആണ് ജോജു ജോര്‍ജ്ജ് എത്തുന്നത്.
സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോണ്‍, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്ബിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുള്‍ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം റഷീദ് പാറയ്ക്കല്‍, കരീം എന്നിവർ ചേർന്നെഴുതുന്നു. അഞ്ജലി ടീം: ജി.കെ. പിള്ള, ഡോ. രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ. മാധേഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നൗഫല്‍ അബ്ദുള്ള ആണ്.