Image

യാഹ് ദൈവം സൗദി അറേബ്യനോ ? (ഭാഗം-2: ആന്‍ഡ്രൂ)

Published on 23 April, 2024
യാഹ് ദൈവം സൗദി അറേബ്യനോ ? (ഭാഗം-2: ആന്‍ഡ്രൂ)

അനേകം ദൈവങ്ങൾ ഉണ്ടായിരുന്ന എബ്രായർ [ഇസ്രായേല്യർ] പെട്ടെന്ന് മോശ പറഞ്ഞാൽ ഏക ദൈവ വിശ്വാസികളായി മാറുമോ?. [ഇസ്രായേല്യർ]{-ഇസ്ര =ജനം. ഇസ്രായേൽ=എൽ ദൈവത്തിൻറ്റെ ജനം}   ഈൽ /എൽ =ഒരു ദേവഗണമാണ്. ബഹുഃദൈവ വിശ്വാസികളായിരുന്ന  ഇസ്രായേല്യരോട് പുതിയ ഒരു ഏക  ദൈവത്തെ ആരാധിക്കാൻ മോശ പറഞ്ഞത്  വിലപ്പോയില്ല. മിസ്രെമിൽനിന്നും വന്ന ഉടനെതന്നെ അഹറോനും ജനവും ആരാധിക്കുന്നത് ബാൽ ദൈവത്തെയാണ്. അതിനാൽ യഹോവ അല്ല അവരുടെ ദൈവം എന്ന് വ്യക്തം.  മോശയും പുറപ്പാടും 40 വർഷം മരുഭൂമിയിൽ കറക്കവും, മിസ്രെമിലെ പീഡകളും ഒക്കെ  ഇന്നും വെറും കെട്ടുകഥ എന്ന അവസ്ഥയിൽ തന്നെയാണ്. ബാൽ [കാളദൈവം], നെഹുഷ്ട്ടാൻ [സർപ്പ ദൈവം]  ആഡോണായി; ഇവയെയൊക്കെ ആരാധിച്ച ഇസ്രയേലിയർ കൂട്ടമായി പെട്ടെന്ന് മിദ്യാന്യരുടെ യാഷ് വെ ദൈവത്തെ ആരാധിച്ചോ?  മിദ്യാൻ പ്രദേശത്തെ ലോഹ ഖനനം ചെയ്യുന്നവരുടെ യാഹ് /യാഷ് വെ ദൈവം എങ്ങനെ പെട്ടെന്ന് എൽ ദൈവമായി?.ദൈവം എന്നാൽ എൽ ദൈവം എന്ന് പൊതുധാരണ നിലവിലുള്ള ജനത്തോട്; എൽ എന്നല്ല ദൈവനാമം, പകരം അത് യാഹ് എന്നാണ് എന്ന് പറഞ്ഞാൽ ഇസ്രായേൽ എന്ന ദൈവജനം അംഗീകരിക്കുമോ? ഒരിക്കലും അംഗീകരിച്ചില്ല എന്നതാണ് ചരിത്ര സത്യം.

ബാബിലോൺ പ്രവാസത്തിൽനിന്നും തിരികെ എത്തിയ യെരുശലേം പുരോഹിതരുടെ പുരോഹിത മക്കൾ;വടക്കൻ പ്രദേശത്തെ സമരിയരുടെയും;തെക്കൻ പ്രദേശത്തെ യഹൂദ്യയുടെയും ദൈവസാഹിത്യം സംയോജിപ്പിച്ചു. ഉൽപ്പത്തി മുതൽ, മലാഖി വരെയുള്ള പുസ്തകങ്ങൾ ഒരു തുടർക്കഥ എന്ന് തോന്നിക്കുമാറ് പുരോഹിത കുഞ്ഞുങ്ങൾ ഉണ്ടാക്കിയ കൃത്രിമമാണ് പഴയനിയമം. തുടർക്കഥ എന്ന് തോന്നിക്കുവാൻ കൂടുതൽ കൂട്ടി ചേർക്കുകയും, കുറെ വെട്ടിമാറ്റുകയും ചെയ്ത സംയോജനത്തിൽ പുരോഹിത എഴുത്തുകാർ അവരുടെ പുതിയ യഹോവയെ, എൽ ദൈവം എന്ന് കാണുന്നിടത്തെല്ലാം യഹോവ  എന്നാക്കി എന്നിട്ട് ഇപ്രകാരം കൂട്ടിച്ചേർത്തു -''പുറപ്പാട് 6:2 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു. 3 ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല''.- ഇത്തരം കള്ള ചരിത്രം ഉണ്ടാക്കിയപ്പോൾ ഇവർ പരസ്പരം വ്യാജ  എഴുത്തുകാർ എന്ന് ആരോപിക്കുകയും ചെയ്തു. യിരോമ്യാവിൻറ്റെ പുസ്തകം വായിച്ചാൽ ഇ കള്ള  ചരിത്രം ഉണ്ടാക്കിയ വിവരണം കാണാം. യിരോമ്യാവു 23:11'' പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എൻറ്റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.''. 23: 25'' ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എൻറ്റെ  നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാൻ കേട്ടിരിക്കുന്നു.

26 സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാർക്കു ഈ താല്പര്യം എത്രത്തോളം ഉണ്ടായിരിക്കും?''- പുരോഹിതരും പ്രവാചകരും അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ ന്യായികരിക്കാൻ ''ദൈവം പറഞ്ഞു'' എന്ന് സ്വന്തം വാക്കുകൾ ഉപയോഗിക്കുന്നു. പ്രവാചകരും പുരോഹിതരും സ്വന്തം ഇഷ്ട്ടം ദൈവം കൽപ്പിക്കുന്നു എന്ന് പറഞ്ഞാൽ ജനം അനുസരിക്കുമോ. മോശ; പുരാതീന കാലം മുതൽ ഏലോഹിമിനെ ആരാധിക്കുന്ന ജനത്തോട്; ഏലോഹീം അല്ല നിങ്ങളുടെ ദൈവം പകരം യഹോവ എന്നാണ്  ദൈവനാമം എന്ന് പറഞ്ഞാൽ ജനം ശ്രദ്ധിക്കില്ല. യഹോവയെ ഒരിക്കലും ഇസ്രായേല്യർ ദൈവമായി അംഗീകരിച്ചില്ല എന്നത് പ്രവാചക പുസ്തകങ്ങളിൽ കാണാം. പ്രവാസത്തിൽ നിന്നും തിരികെ എത്തിയ പുരോഹിതർ ഉണ്ടാക്കിയ കൃത്രിമ ചരിത്രത്തിൽ മാത്രമേ യഹോവയാണ് ഇസ്രായേല്യരുടെ ഒർജിനൽ ദൈവം എന്ന് കാണുന്നുള്ളൂ. ''അബ്രഹാമിനും ഇസഹാക്കിനും യാക്കോബിനും ഞാൻ യഹോവ എന്ന പേരിൽ പ്രത്യക്ഷനായില്ല''-പുറപ്പാട് 6:2-3 - എന്നതു ബാബിലോൺ റിട്ടേൺ പുരോഹിതർ 3-4 നൂറ്റാണ്ടിൽ സംയോജിപ്പിച്ച കൃത്രിമ ചരിത്രമാണ്-യിരോ.23:16 ''സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു''- ഇത് യിരോമ്യാവ് പറയുന്നതാണ്. ഇനി യിറോമ്യാവിൻറ്റെ മുപ്പത്തിആറാം അധ്യായം മുഴുവൻ വായിക്കുക. യിരോമ്യാവിൻറ്റെ വാമൊഴിയും അതിൻറ്റെകൂടെ കുറേകൂടി കൂട്ടിച്ചേർത്തു ബാരുക്ക് എന്ന എഴുത്തുകാരനും മറ്റു എഴുത്തുകാരും കൂടി ഉണ്ടാക്കിയ കൃത്രിമമാണ് പഴയനിയമം എന്ന് മനസ്സിലാക്കാം. അതാണ് അന്നും ഇന്നും യഹൂദ ശാസ്ത്രിമാരും റാബിമാരും ഇന്നത്തെ വേദപണ്ഡിതരും പഴയനിയമത്തെ ചരിത്രമായി അംഗീകരിക്കാത്തത്. പഴയനിയമം ചരിത്രമാണെന്ന് തെറ്റിദ്ധരിക്കുന്നതു കുറെ മത തീവ്രവാദികളും യാഥാസ്ഥിതികരുമാണ്. പുതിയ നിയമവും ഇതേ ട്രിക്കുകൾ ഉപയോഗിച്ചുണ്ടാക്കിയ മറ്റൊരു കൃത്രിമം. ഇന്ന് കാണുന്ന പഴയനിയമം-യഹോവ അനുകൂലികളുടെയും എലോഹീം അനുകൂലികളുടെയും വേദ സാഹിത്യം പുരോഹിതർ സംയോജിപ്പിച്ചതാണ്, അതിനാൽ ഇന്നത്തെ പഴയ നിയമത്തെ പുരോഹിത വേദസാഹിത്യം എന്നാണ് അറിയപ്പെടുന്നത്. ആവർത്തന പുസ്തകം മറ്റൊരു ഗ്രുപ്പിൻറ്റെ പതിപ്പ് ആണ്. അതിനാലാണ് എലോഹീം കക്ഷികളുടെ പതിപ്പുകളിൽ ദൈവം എന്നും, യഹോവ കക്ഷിയുടെ  പതിപ്പിൽ യഹോവ എന്നും കാണുന്നത്. പുരാതീനത അവകാശപ്പെടുന്ന ഓർത്തഡോക്സ്, കാത്തലിക്ക് വിഭാഗങ്ങൾ -ആലോഹോ/ അലാഹ എന്നാണ് ദൈവത്തെ വിളിക്കുന്നത്. മരത്തിൽ തൂക്കിയ യേശു വിളിക്കുന്നതും എലോഹീം ദൈവത്തെയാണ്.  പഴയനിയമത്തിൻറ്റെ ഏറ്റവും പഴയ കൈയെഴുത്തു പതിപ്പ് -ചാവ് കടൽ ചുരുളുകൾ ആണ്. അവയിൽ ദൈവത്തിൻറ്റെ പേര് ദൈവം എന്നാണ്. {എലോഹീം എന്ന ആശയത്തിൽ}.  *പ്രോട്ടസ്റ്റെൻറ്റ് വിഭാഗം  (ബൈബിൾ സോസയിറ്റി ഓഫ് ഇന്ത്യ) മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ബൈബിൾ 'യഹോവ കക്ഷി'' ക്കാരുടെ പഴയ നിയമം ആണ്, അതാണ് അതിൽ ദൈവത്തിനു പകരം യഹോവ എന്ന് കാണുന്നത്.

മനുഷ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കഷ്ടതയും പീഡകളും, ഇടക്കിടെ അടിമത്തവും അനുഭവിച്ചിട്ടുള്ള ഒരു ജന വിഭാഗമാണ് ഇസ്രായേല്യർ.  ഇസ്രായേല്യരുടെ  പുരാതീന ദൈവത്തിന് ഒരിക്കൽപോലും അവരെ രക്ഷിക്കാൻ സാധിച്ചില്ല എന്ന്മാത്രമല്ല ദൈവത്തിൻറ്റെ പുരോഹിതരെത്തന്നെ പലപ്രാവശ്യം അടിമപ്പണിക്ക് പിടിച്ചുകൊണ്ടുപോയി. അതിനാണ് പുരോഹിതർ പുതിയ ഫോറിൻ ദൈവത്തെ കൊണ്ടുവന്നത്. ദൈവത്തിൻറ്റെ ജനത്തെ ഒരിക്കൽപോലും രക്ഷിക്കാത്ത ദൈവത്തെ ജനവും ഉപേക്ഷിച്ചു എന്ന് പഴയ നിയമത്തിൽ അനേകം തവണ കാണാം. പിതാക്കൻമ്മാരുടെ ദൈവത്തെ ഉപേക്ഷിച്ച ജനത്തിനു മുമ്പിൽ വീണ്ടും പഴയ ദൈവത്തെ പുതിയ പെയിൻറ്റ് അടിച്ചു കൊണ്ടുവന്നാൽ ജനം അംഗീകരിക്കില്ല. അതാണ് പുരോഹിതർ യഹോവ എന്ന പുതിയ ദൈവത്തെ കൊണ്ടുവന്നത്, എന്നാൽ ഇ ദൈവം പുതിയതാണ് എന്ന് പറഞ്ഞാൽ ജനം അംഗീകരിക്കില്ല. ''ഇ ദൈവം പുതിയത് അല്ല, പണ്ടേയുള്ളവൻ ആണ് പിതാക്കൻമ്മാരുടെ ദൈവമാണ്;പക്ഷെ യഹോവ എന്ന പേര് വെളിപ്പെടുത്തിയില്ല''- എന്ന ഉഗ്രൻ ട്രിക്ക് ആണ് പുരോഹിതർ ഉപയോഗിച്ചത്. അതാണ്; ഇ പുതിയ ദൈവം സ്വന്തം പേര് വെളിപ്പെടുത്താതെ '' ഞാൻ എന്തായിരിക്കുമോ അതായിരിക്കും'' എന്ന് പറഞ്ഞു തടി തപ്പുന്നത്. അപ്പോൾ യാഹ് എന്നത് ദൈവത്തിൻറ്റെ പേര് അല്ല. പുതിയതായി ലഭിച്ച ജനവുമായി ഏകപക്ഷിയമായി ദൈവത്തിൻറ്റെ പേരിൽ പുരോഹിതർ  ഉണ്ടാക്കിയ വ്യവസ്ഥ/ ഉടമ്പടി ആണ് ഇ വാക്കുകൾ - ''ഞാൻ ആകുന്നവൻ ഞാനാകുന്നു '' -പുറപ്പാട് 3:14- ഹീബ്രു ഉച്ഛാരണത്തിൽ-Ehyeh - ഏഹേ എന്നോ യാഹ് എന്നോ തോന്നിക്കും എന്നത് ദൈവത്തിൻറ്റെ പേര് അല്ല; യാഷ് വെ എന്ന് പേരുള്ള നാടോടികളുടെ ഗോത്ര പേരിനേയോ അവർ വന്ന പ്രദേശത്തിൻറ്റെ പേരിനേയോ   തെറ്റിദ്ധരിച്ചതാണ്. പുരോഹിത എഴുത്തുകാർ യാഷ് വെ എന്നത് യഹോവ എന്നാക്കി; വാക്കുകൾകൊണ്ട് പകിട കളിക്കുന്നു. ഇ ദൈവം സ്വന്തം പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല. Ehyeh എന്നത് YHWH എന്ന് എങ്ങനെ എന്തുകൊണ്ട് മാറ്റി?. മാറ്റത്തിൻറ്റെ കാരണം ഇത് ദൈവത്തിൻറ്റെ പേര് അല്ല, മിദ്യാനിലെ ഒരു പ്രദേശത്തിൻറ്റെ പേരാണ്. (മോശക്ക് മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ട ദൈവം പുരോഹിത എഴുത്തുകാർ ആണ്). 

 മോശയിലൂടെ പുരോഹിതർ  പരിചയപ്പെടുത്തുന്ന ഇ പുതിയ ദൈവം മിദ്യാൻ{സൈദിഅറേബ്യാ} പ്രദേശദൈവമാണ്. മോശയുടെ ഭാര്യ സിപ്പോറ, മിദ്യാന്യ പുരോഹിതൻ യിത്രോയുടെ മകൾ ആണ്. മിസ്രേമ്യനെ കൊന്നിട്ട് മോശ അഭയം തേടുന്നത് മിദ്യാനിലാണ്. മിദ്യാനിലാണ് മോശക്ക് ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനാകുന്നത് പുറപ്പാട് 2:12-15;3:1. ഇസ്രായേല്യരുടെ ദൈവമാണ് ഇ ദൈവം എങ്കിൽ ഇ ദൈവം എന്തിനു മിദ്യാനിൽ വന്നു.?

മിദ്യാൻ/ ഹൊറേബ്  പ്രദേശം: 

ലോഹ ഖനനം, തീച്ചൂള, ചായംതേച്ച കളിമൺ പാത്രങ്ങൾ, എന്നിവയുടെ പ്രദേശമാണ് മിദ്യാൻ. ഇസ്രായേല്യർ 40 വർഷം വട്ടം കറങ്ങിയ സ്ഥലം മിദ്യാൻ മരുഭുമിയാണ് ,[ ഇന്നത്തെ സൗദി അറേബ്യാ] -പുറപ്പാട് 2-4 അദ്ധ്യായങ്ങൾ. ആധുനിക ബൈബിൾ പണ്ഡിതർ മിസ്രെമിൽനിന്നുള്ള പലായനം ഒരു കെട്ടുകഥ എന്ന് അനുമാനിക്കുന്നു. മാത്രമല്ല; മിസ്രെമിൽനിന്നും ഇസ്രായേല്യരെ കൊണ്ടുവന്ന ദൈവം ബാൽ എന്ന കാള ദൈവത്തെയാണ്. അപ്പോൾ യഹോവ എവിടെനിന്നുവന്നു?. തെളിവുകൾ ഇല്ലാതെ; യഹോവ മോശയുടെ കാലത്തു രംഗത്ത് വന്നോ?. യഹോവ യഥാർത്ഥത്തിൽ രംഗത്ത് വരുന്നത് യെരുശലേം പുരോഹിതർ  BCE 4-3 നൂറ്റാണ്ടിൽ  സംയോജിപ്പിച്ച ബൈബിളിലിലാണ്. 

അബ്രഹാമിൻറ്റെ മകൻ ഇസ്മായേലിൻറ്റെ തലമുറക്കാരും -ന്യായാധിപൻമ്മാർ അദ്ധ്യായം 8 നോക്കുക, അബ്രഹാമിന് കെതൂറയിൽ ഉണ്ടായ മക്കളും മിദ്യാനിൽ വസിച്ചു-ഉൽപ്പത്തി 25:4. മോശയുടെ അമ്മായപ്പൻ  യിത്രോ-പുറപ്പാട് 4:17; ദാവീദിൻറ്റെ അളിയൻ ''യിസ്മായേല്യനായ യേഥെർ''-1 ദിന.വിർ 2:17; മിദ്യാന്യൻ ആയിരുന്നു. മിദ്യാന്യർ/ ഇസ്മായേല്യർ കച്ചവടക്കാർ ആയിരുന്നു. ഇവർക്കാണ് യാക്കോബിൻറ്റെ മക്കൾ സ്വന്തം സഹോദരൻ ജോസഫിനെ വിൽക്കുന്നത്-ഉൽപ്പത്തി 37:25-28. BCE 1000 കാലഘട്ടങ്ങളിൽ മിദ്യാന്യർ [spice route ]സുഗന്ധവ്യഞ്ജന കച്ചവട പാതകളിൽ സഞ്ചരിച്ചു; ഈജിപ്റ്റ്, സിറിയ, ജോർദാൻ പ്രദേശങ്ങളിൽ കച്ചവടം നടത്തിയിരുന്നു. മോശയുടെ ഭാര്യ കെതൂറ എന്ന പേരിൻറ്റെ അർത്ഥം -സുഗന്ധദ്രവ്യം -എന്നാണ്. BCE 1000 കാലം ഇസ്രായേല്യർ സൗദി അറേബിയൻ പ്രദേശങ്ങളിലും  സൗദി അറേബിയർ ഇസ്രായേൽ പ്രദേശങ്ങളും സഞ്ചരിച്ചിരുന്നു എന്നുകാണാം. അന്ന് കാലത്തു കച്ചവടക്കാരിലൂടെയാണ്; വാർത്തകൾ, സാഹിത്യം,മതം, ദൈവം,  ഒക്കെ പ്രചരിച്ചിരുന്നത്. ചിന്ന വീടുകളും വെപ്പാട്ടിമാരും വേശ്യാലയങ്ങളും വഴിയമ്പലങ്ങളും  ഉള്ള സംസ്ക്കാരവും കച്ചവട പാതകളിലൂടെ പ്രചരിച്ചു. സൗദി- അറേബ്യാ,സിറിയ,ജോർദാൻ,ഈജിപ്റ്റ്, ഇറ്റലി, മുതലായ പ്രദേശങ്ങളിൽ നിന്നുള്ള കച്ചവട പാതകൾ യെരുശലേമിൽ കൂടിയാണ് കടന്നു പോയിരുന്നത്. ഇ പ്രദേശങ്ങളിൽ നിന്നുള്ള ദൈവങ്ങളും യഹൂദ്യയിൽ എത്തി. സൗദി അറേബ്യൻ യഹോവ; യഹൂദ്യയിൽ എത്തിയത് കച്ചവടക്കാരിലൂടെയും ആവാം. 

 BCE പതിനാലാം നൂറ്റാണ്ടുകളിലെ ഈജിപ്ഷ്യൻ രേഖകളിൽ മിദ്യാന്യരും ഇസ്മായേല്യരും മാത്രമല്ല സൗദി അറേബിയ,ട്രാൻസ് ജോർദാൻ,സേർ പർവ്വതനിരകൾ, ഏദോം എന്നീ പ്രദേശങ്ങളിൽ നാടോടികളും -ഷാസു-shasu  {ഷാസ്‌വെ-Shaswe } ഗോത്രങ്ങൾ പാർത്തിരുന്നു.സെമിറ്റിക് സംസാരിക്കുന്ന കന്നുകാലി വളർത്തുകാരും കുടാര വാസികളുമായ നാടോടികളായിരുന്നു  ഷാസ്വേ. ഒരു ഗോത്രത്തലവൻ്റെ കീഴിൽ  കുലങ്ങളായി അവർ സംഘടിതരായി പാർത്തിരുന്നു.  സജീവ കൊള്ളക്കാർ എന്നിവർ അറിയപ്പെട്ടിരുന്നു. മിസ്രെമിൽനിന്നും ആഭരണങ്ങൾ കടം ചോദിച്ചു കൊള്ള നടത്തി, കനാൻ ദേശക്കാരെ കൊള്ള ചെയ്ത [യോശുവയുടെ പുസ്തകം] ഇസ്രായേല്യരെയും YHWH നെയും ഷാസുവുമായി ബന്ധിപ്പിക്കാം. ഷാസ് വേ =യാഹ്‌വെ; ഇവയുടെ വ്യക്തമായ ഉച്ഛാരണം അറിവില്ല, അതുകൊണ്ടാണ് ''ഞാൻ ഞാനായിരിക്കുന്നവൻ'' എന്ന് പറഞ്ഞു പേര് പറയാതെ ഉരുണ്ടു മറിയുന്നത്. യൂദ മഹാപുരോഹിതാൻപോലും 'യഹോവ' എന്ന് ഉച്ഛരിക്കില്ലായിരുന്നു; ആണ്ടിൽ ഒരിക്കൽ മാത്രം ശുദ്ധതയുടെ ശുദ്ധസ്ഥലത്തു ഏകനായി കയറി പതുങ്ങിയ സ്വരത്തിൽ 'യ' എന്ന് മാത്രം ഉച്ചരിക്കുമായിരുന്നു.{ ആധുനിക ജൂഡായിസം ഇത് ചരിത്രമായി അംഗീകരിക്കുന്നില്ല}

ഷാസ്വ് വേ-ഒരു ഗോത്രത്തിൻറ്റെ പേര് ആയിരിക്കാം, അവർ പാർത്തിരുന്ന പ്രദേശത്തിൻറ്റെ പേര് ആകാം. യഹൂദ്യ പ്രദേശങ്ങളിൽ അവിടെ പാർത്തിരുന്ന മറ്റനേകം ഗോത്രങ്ങളെ കൊള്ളയും കൊലയുമായി ഇല്ലായ്മ്മ ചെയ്തു അവിടെ കുടിയേറിയ SHASWE നാടോടി ഗോത്രക്കാർ അല്ലേ യഹ്‌വൈ YHWH ജനമായി മാറിയത്. ഇവരുടെ പുരോഹിതർ തിരുത്തി എഴുതിയ  ബൈബിളിൽ അല്ലേ എലോഹീമിന് പകരം യാഹിനെ തിരുകി കയറ്റിയത്?.

സൗദി അറേബ്യാ, യഹൂദ്യയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങൾ, ഏദോംകുന്നുകൾ, മിദ്യാൻ, മിദ്യാനിനു അപ്പുറത്തുനിന്നുമുള്ള പ്രദേശങ്ങൾ; ഇവിടൊക്കെ പാർത്ത നാടോടികളുടെ ദൈവം; ഇസ്രായേലിൽ ആക്രമിച്ചു കയറിയ ദൈവമാണ് എന്നത് നോക്കുക

.A ] ''2 അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; -ആവർത്തനം 33:2.

 B] ''4 യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, ഏദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,

5 യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ.-ന്യായാധി, അദ്ധ്യായം5. -ഇത് അഗ്നിപർവതത്തിൻറ്റെ വിവരണം കൂടിയാണ്.

 C] '' ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു.-ഹബക്കുക്ക് 3:3. 

D] ''7 ഞാൻ കൂശാൻറ്റെ  കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻ ദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.-ഹബകുക്ക് 3:7 .

-ഇതിൻപ്രകാരം യഹോവ ഇസ്രായേല്യൻ അല്ല, മിദ്യാനപ്പുറമുള്ള സ്ഥലങ്ങളിൽ നിന്നും വന്നതാണ്. ഇ സത്യം അറിയാമായിരുന്ന ഇസ്രായേല്യർ ഒരിക്കലും യഹോവയെ ദൈവമായി അംഗീകരിച്ചില്ല. പുരോഹിതരുടെ പുസ്തകങ്ങളിൽ മാത്രമാണ്  യഹോവ നിലനിന്നത്. ഇസ്രായേല്യരുടെ എലോഹീം ദൈവത്തെ മാറ്റി യഹോവയെ ദൈവമാക്കാൻ പുരോഹിതർ നടത്തിയ ശ്രമം പഴയനിയമത്തിൽ പലതവണ കാണാം. ''ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.-സങ്കി: 82:1. -[യഹോവ കഷിക്കാരുടെ ബൈബിളിൽ ''ദൈവം''-എന്നത് യഹോവ എന്നാണ്,]  

 മോശക്ക് 'യഹോവ' പ്രത്യക്ഷപ്പെടുന്നത് മിദ്യാനിലെ  ഹോരേബിൽ ആണ്. ബൈബിളിലെ കാദേശ്, പെട്ര, എദോം, എന്നിവിടങ്ങളിൽനിന്നു ലഭിച്ച പുരാവസ്തുക്കളും ഇവിടെ നാടോടികൾ പാർത്തിരുന്നു എന്ന് തെളിയിക്കുന്നു. മിസ്രെമിൽനിന്നുള്ള പലായനം, യോശുവയുടെ പടയോട്ടം ഇവയൊക്കെ തെളിവുകൾ ഇല്ലാത്ത കെട്ടുകഥകൾ എന്നാണ് ബൈബിൾ പണ്ഡിതരുടെ അനുമാനം. 1000-800 BCE കാലം സീനായി പ്രദേശത്തെ  നാടോടികളുടെ യഹോവ ദൈവം യോശുവയുടെ കാലത്തു ഇസ്രായേലിൽ എത്തിയില്ല. ബാബിലോണിൽനിന്നും തിരികെ എത്തിയ പുരോഹിത പുത്രൻമാർ ഇസ്രയേലിൻറ്റെയും യഹൂദ്യയുടെയും വേദസാഹിത്യം സംയോജിപ്പിച്ചപ്പോൾ അതിൽ കുത്തിതിരുകി കയറ്റിയ ദൈവമാണ് യഹോവ. ഇസ്രായേല്യർ ഇ ദൈവത്തെപ്പറ്റി ആദ്യമായി പുരോഹിതരിൽനിന്നുമാണ് കേൾക്കുന്നത്. ഇ കള്ള പുരോഹിതരെ അവർ ശ്രവിച്ചില്ല, അംഗീകരിച്ചില്ല, അനുസരിച്ചില്ല എന്ന് അവർ എഴുതിയ ബൈബിൾതന്നെ സാക്ഷിക്കുന്നു. 

യെരുശലേം പുരോഹിതർ ഇസ്രായേല്യർ അല്ലായിരുന്നു. ശാലോം എന്ന് പേരുള്ള പുരാതീന നാട്ടുരാജ്യമാണ് യെരുശലേം.[ശാലോം =സമാദാനം- [ശാലോമിൽ ഇന്നും സമാദാനം എത്തിയിട്ടില്ല; ഇനിയും .....???] ശാലോം പുരോഹിതനാണ് ശാലോം രാജ്യം ഭരിച്ചിരുന്നത്.  ZEDEK - സെദേക്ക് എന്ന പുരാതീന സെമിറ്റിക്ക് സൂര്യദേവനെ അവർ ആരാധിച്ചു. അബ്രഹാമിൽനിന്നും കൊള്ളമുതലിൻറ്റെ വീതം പിരിക്കാൻ വന്ന - സങ്കിർത്തനം 14: 18'' ശാലേംരാജാവായ മൽക്കീസേദെക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിൻറ്റെ  പുരോഹിതനായിരുന്നു. 19 അവൻ അവനെ അനുഗ്രഹിച്ചു. സ്വർഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;20 നിൻറ്റെ  ശത്രുക്കളെ നിൻറ്റെ  കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു''. CE 70 ൽ യെരുശലേം ദേവാലയം റോമാക്കാർ നശിപ്പിക്കുംവരെ സാദോക്യർ ആയിരുന്നു പുരോഹിതർ. സാദോക്യരുടെ ദൈവ വിശ്വാസവും ദൈവവും;ജൂദ വിശ്വാസവും ദൈവങ്ങളുമായി ബന്ധം ഇല്ലായിരുന്നു. ആരായിരുന്നു സാദോക്യർ എന്ന് നോക്കുക.

സാദോക്യർ: 

യെരുശലേം ദേവാലയത്തിൽ ബലിയർപ്പിച്ച സാദോക്യരുടെ വേദചിന്ത യൂദരുടേതിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു. സാദോക്യർ രാജകീയ പുരോഹിത ഗോത്രമായിരുന്നു. ഹെഡോണിസം; തിന്നുക,കുടിക്കുക, ആനന്ദിക്കുക എന്നതായിരുന്നു  ഇവരുടെ ജീവിത വീക്ഷണം. ഹാബെലിൻറ്റെ കുഞ്ഞാടിൻറ്റെ ബലിയിലും നോഹയുടെ ഇറച്ചി ബലിയിലും അബ്രഹാമിൻറ്റെ നരബലിയിലും പ്രസാദിക്കുന്ന ദൈവം; എൻറ്റെ ആലയത്തിലേക്ക് തടിച്ചു കൊഴുത്ത മൃഗങ്ങളെയും മേൽത്തരം ലഹരി പാനീയങ്ങളും ബലിയായി കൊണ്ടുവരുവാൻ കൽപ്പിക്കുന്ന ദൈവം;- സാദോക്യ പുരോഹിതർ ആയിരുന്നു. ഇവരെ യഹൂദ റബ്ബിമാർ, എസ്സനികൾ, പരീശൻമ്മാർ, ഹസീഡിയം എന്നീ യൂദ വിഭാഗങ്ങൾ യുദരായി പോലും  അംഗീകരിച്ചില്ല. യൂദ റബ്ബിമാരുടെ പഠിപ്പിക്കൽ, ഉപമകൾ, ബൈബിളിലെ കഥകൾ ഒക്കെ സാദോക്യർ പുറംതള്ളി. യൂദ നിയമങ്ങൾക്കു ഉപരിയാണ് സ്വന്തം മനസ്സിൻറ്റെ തീരുമാനങ്ങൾ എന്നവർ കരുതി. മരിച്ചവർക്കു പുനരുദ്ധാനം ഇല്ല,മരണത്തിനുശേഷം ജീവിതം ഇല്ല. മാലാഖ,പിശാച്,സ്വർഗം, നരകം, ന്യായവിധി എന്നതൊന്നുമില്ല. മോശയുടെ ന്യായപ്രമാണത്തിൽ ദൈവീകത ഇല്ല, വെടിപ്പുള്ള ജീവിതം നയിക്കുവാനുള്ള മാർഗങ്ങളും അതിരുകളുമാണ് ന്യായപ്രമാണം. പഴയ നിയമം; വേദ സാഹിത്യകാരൻമ്മാരുടെ സൃഷ്ടിയാണ്. ഇസ്രായേല്യർ വെറുത്ത യെരുശലേം പുരോഹിതർക്ക് വീണ്ടും ജനപ്രീതി തിരിച്ചുപിടിക്കാനും ദേവാലയത്തിലേക്ക് വീണ്ടും ബലികൾ കൊണ്ടുവരുവാനുമാണ് എസ്രാ പുരോഹിത കക്ഷി ബാബിലോണിൽനിന്നും തിരികെ എത്തിയത്.      

ഇ പുരോഹിതർ ബാബിലോണിൽ അടിമകളായിരുന്നു. പേർഷ്യൻ ചക്രവർത്തി  സൈറസ് ദ ഗ്രെയിറ്റ് ബാബിലോൺ കിഴടക്കി യെരുശലേം പുരോഹിതരെ തിരികെ അയച്ചു. പേർഷ്യൻസിൻറ്റെ സോറസ്റ്റിയൻ മതവും; അഹൂറമസ്ദ ദൈവത്തെയും ഇവർ കൂടെ കൊണ്ടുപോന്നു. പേർഷ്യക്കാരുടെ ഏക ദൈവത്തെ ഇവർ യഹോവ എന്ന പേരിൽ അവതരിപ്പിച്ചു. സൈറസ് ഇവർക്ക് യെരുശലേം  ദേവാലയം പുതുക്കി പണിയുവാൻ; നെബുഖദിനെസ്സർ കൊണ്ടുപോയ ദേവാലയ പൊന്നും വെള്ളിയും ഒക്കെ തിരികെ കൊടുത്തു. ബാബിലോണിയർ കൊണ്ടുപോയ നിയമ പെട്ടകവും തിരികെ കൊടുത്തു. ബാബിലോണിയയിൽ നിന്നും തിരികെ എത്തിയ പുരോഹിത കുഞ്ഞുങ്ങൾ പണിത ദേവാലയം ശോചനീയമായത് എന്ന് അവർ സമ്മതിക്കുന്നു; പക്ഷേ; തൊട്ടാൽ കത്തി ചാമ്പൽ ആയി പോകുന്ന പെട്ടകം എവിടെ?. ഇ ബാബിലോൺ റിട്ടേൺ പുരോഹിതരാണ് യഹോവ കക്ഷി.  

ഇ പുരോഹിത കക്ഷിയാണ്  എലോഹീമിനെ തള്ളി യഹോവയെ ഇസ്രായേല്യരുടെ ദൈവമാക്കിയത്. ഉൽപ്പത്തി മുതലുള്ള പുസ്തകങ്ങൾ ഇവർ വെട്ടി തിരുത്തി, കൂടുതൽ കൂട്ടിച്ചേർത്തു നടത്തിയ സംയോജനം ആണ് പഴയനിയമം. 

അറബി യഹോവ: 

യഹോവ എന്ന പദത്തിൻറ്റെ  ഉൽഭവം ഹീബ്രു അല്ല, അറബിയാണ് എന്ന് കണ്ടു. അപ്പോൾ എന്തായിരിക്കാം യഹോവ എന്നത് അറബിയിൽ?. പുറപ്പാട് 34:14 ''അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നേ''.- ഇനിയും സംശയം വേണോ? -യഹോവയുടെ നാമം തീഷ്‌ണൻ എന്നാകുന്നു. ഇസ്രായേല്യർ അനേകം ദൈവങ്ങളെ പല സ്ഥലങ്ങളിൽ ആരാധിച്ചിരുന്നു. ബെഥേൽ,പെനിയേൽ,ദാൻ, ഗരസീം, സീലോഹ്, എൽ ഫെൻറ്റയിൻ, യെരുശലേം,കൂടാതെ  മരങ്ങളുടെ ചുവട്ടിലും, പാറയിടുക്കിലും പൂജാഗിരികളിലും ഇസ്രായേല്യർ ബലിയർപ്പിച്ചു. അനേകം ദൈവങ്ങൾക്കും അനേകം പുരോഹിതർക്കുമായി ബലികൾ വീതിക്കപ്പെട്ടതിനാൽ പട്ടണവാസികളായ യെരുശലേം പുരോഹിതരുടെ വരുമാനത്തെ കാര്യമായി ബാധിച്ചു. അതിനാൽ ദൈവം കൽപ്പിച്ചു എന്ന് ഇവർ  രാജാക്കൻമ്മാരെ ഭീഷണിപെടുത്തി മറ്റു ദൈവങ്ങളുടെ  ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തു;അവയുടെ പുരോഹിതരെ കൊന്നു. അസൂയയുള്ള, തീഷ്‌ണതയുള്ള ദൈവം എന്നത്  അവർ പൂർത്തീകരിക്കുന്നു. അപ്പോൾ ദൈവത്തിൻറ്റെ പേര് പറഞ്ഞു ഇസ്രായേല്യരെ കബളിപ്പിച്ചത് പുരോഹിതരായിരുന്നു. യെരുശലേമിൽ മാത്രം ബലി അർപ്പിക്കണം അതിലൂടെ കശാപ്പിൻറ്റെ കുത്തക പിടിച്ചെടുക്കാൻ യെരുശലേം പുരോഹിതർ കാട്ടിക്കൂട്ടിയ കുതന്ത്രങ്ങളുടെ വിവരണമാണ് പഴയനിയമം. ദൈവത്തിൻറ്റെ പേരിൽ പുരോഹിതർ കാട്ടികൂട്ടിയ ഹീനതകൾ കാണുമ്പോൾ തീഷ്‌ണൻ എന്ന പേര് തന്നെയാണ് ഇ ദൈവത്തിനു യോജിച്ചത്. ആഗ്രഹിച്ച സ്ത്രീയെ ലഭിക്കാത്തതിനാൽ അവളെ തീയിട്ടു കൊല്ലുന്ന  അസൂയാലുവായ കാമുകനെപ്പോലെ തീഷ്‌ണൻ. സദൃശ്യവാക്യങ്ങൾ, 6:34 ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളെക്കുകയില്ല''. ഇതാണ് തീഷ്‌ണൻ  ദൈവം.  ദൈവം ഇറക്കി എന്ന കൽപ്പനകൾ തന്നെ; ദൈവം തീഷ്‌ണൻ എന്ന് വ്യക്തമാക്കുന്നു. അനേകം ദൈവങ്ങളെ ആരാധിക്കുന്ന ജനത്തോട് ദൈവത്തിൻറ്റെ പേരിൽ പുരോഹിതൻ കൽപ്പിക്കുന്നു; ''ഞാൻ അല്ലാതെ അന്യ ദൈവങ്ങളെ ആരാധിക്കരുത്-പുറപ്പാട്, അദ്ധ്യായം20; ആവർത്തനം 5:7 -നോക്കുക.  അപ്പോൾ ദൈവത്തിൻറ്റെ പേര് 'യഹോവ' എന്നത് തെറ്റിദ്ധാരണയാണ്. ദൈവത്തിൻറ്റെ പേര് ''തീഷണ്ണൻ''-എന്നാണ്. 

തീഷ്‌ണൻ  വിഗ്രഹഭഞ്ജകനാണ്; 

യാഷ് വെ/ യെഹ് വേ-[മിദ്യാന്യർ] 

യാഷ് -വെ ആരാധകർ വിഗ്രങ്ങളെ ഉപയോഗിച്ചരുന്നില്ല. മാത്രമല്ല ഈജിപ്റ്റുകാർ; സൗദിയിലെ റ്റിമ്നയിൽ ഉണ്ടാക്കിയ ഹാത്തോർ ദേവിയുടെ ദേവാലയത്തിലെ ചിത്രം ഈജിപ്റ്റുകാർ അവിടം വിട്ടപ്പോൾ മിദ്യാന്യർ മായിച്ചു, അവിടെ മിദ്യാന്യ രീതിയിലുള്ള ആരാധന നടത്തി എന്ന് പുരാവസ്തു ഗവേഷണത്തിൽ വെളിവായി. കൂടാരങ്ങൾക്കുള്ളിൽ അവർ തൂണുകൾ നാട്ടി അവിടെ ആരാധിച്ചിരുന്നു. യാഷ്-വെ വിശ്വാസികൾ  യിസ്രായേലിൽ കുടിയേറിയപ്പോൾ ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങളെ തകർത്തു. അബ്രഹാം മുതലുള്ളവരുടെ ദൈവം അല്ലായിരുന്നു യഹോവ. അബ്രഹാം മുതലുള്ളവർ വിഗ്രഹ ആരാധകർ ആയിരുന്നു. തീഷ്ണ ദൈവത്തിൻറ്റെ ആരാധന ആദ്യം BCE 800ലും പിന്നീട്  മൂന്നാം നൂറ്റാണ്ടിലുമാണ്‌  യെരുശലേമിൽ എത്തുന്നത്. ഇസ്രായേല്യരുടെ നി.വ.ദി.ശ്രീ ഹീറോ മോശയുടെ ഭാര്യ സിപ്പോറ; മിദ്യാന്യ സ്ത്രീ ആയിരുന്നു.  മോശയുടെ ഭരണ രീതി,നിയമങ്ങൾ ഒക്കെ  മിദ്യാന്യ പുരോഹിതൻ യിത്രോയിൽനിന്നും മോശ പഠിച്ചതാണ്. മോശക്ക് സ്ത്രീധനം കിട്ടിയതാണ് യഹോവ എന്ന് തെറ്റിദ്ധരിക്കപ്പെട്ട  തീഷ്‌ണൻ ദൈവം. ഇ യാഷ്-വെ ദൈവം സൗദി അറേബ്യായിൽ അള്ളാഹു ആയി മാറി , യഹുദയിൽ എത്തിയപ്പോൾ യഹോവ ആയി. 

കേന്യ ഗോത്രക്കാരുടെ യാഷ് -വെ ദൈവം:

ന്യായാധിപ. 1:16 ''മോശെയുടെ അളിയനായ കേന്യൻറ്റെ  മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽനിന്നു അരാദിന്നു തെക്കുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാർത്തു.''-കേന്യ ഗോത്രക്കാർ നാടോടികൾ ആയിരുന്നു. അവരും വിഗ്രഹങ്ങളെ ആരാധിക്കാത്തവർ ആയിരുന്നു. 

1 ദിനവിർത്താന്തം 2:55 യബ്ബേസിൽ പാർത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതു: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.

2 രാജാക്കൻമാർ 10:15-16 ജേഹു ബാൽ പ്രതിഷ്ടകളെ തകർക്കുന്നു. ജെറമിയയുടെ പുസ്തകത്തിലും യഹൂദ്യ പ്രദേശത്തു താമസിച്ചിരുന്ന കേന്യരെ പരാമർശിക്കുന്നു. സൗദിയിനിന്നും പല തലമുറകളിലൂടെ പല പ്രാദേശിക ഗോത്രങ്ങളിലൂടെ യഹൂദ്യയിൽ എത്തിയ അറബി ദൈവമാണ് യഹോവ. 

 *{മോശയെ കൊല്ലാൻ വന്നത് ഇ തീഷ്‌ണൻ  ദൈവമാണോ?. എന്തിനാണ് സിപ്പോറയുടെ കൽക്കത്തികണ്ട് ഇ ദൈവം ഓടുന്നത്? മോശയുടെ മകൻറ്റെ അഗ്രചർമ്മ രക്തം കണ്ടാണോ ഇ ദൈവം ഓടുന്നത്? എന്തിനാണ് ''എൻ്റെ രക്തമണവാളൻ'' എന്ന് സിപ്പോറ ദൈവത്തെ വിളിക്കുന്നത്?. ഇ ദൈവം ഒരു ഗോത്ര മൂപ്പൻ മാത്രമല്ലേ!!!} -andrew 

[തുടരും]

Read Part_1

https://emalayalee.com/vartha/313106

Join WhatsApp News
Joe 2024-04-24 21:54:29
''അറബി യഹോവ: യഹോവ എന്ന പദത്തിൻറ്റെ ഉൽഭവം ഹീബ്രു അല്ല, അറബിയാണ് എന്ന് കണ്ടു. അപ്പോൾ എന്തായിരിക്കാം യഹോവ എന്നത് അറബിയിൽ?. പുറപ്പാട് 34:14 ''അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നേ''.- ഇനിയും സംശയം വേണോ? -യഹോവയുടെ നാമം തീഷ്‌ണൻ എന്നാകുന്നു. ഇസ്രായേല്യർ അനേകം ദൈവങ്ങളെ പല സ്ഥലങ്ങളിൽ ആരാധിച്ചിരുന്നു. ബെഥേൽ,പെനിയേൽ,ദാൻ, ഗരസീം, സീലോഹ്, എൽ ഫെൻറ്റയിൻ, യെരുശലേം,കൂടാതെ മരങ്ങളുടെ ചുവട്ടിലും, പാറയിടുക്കിലും പൂജാഗിരികളിലും ഇസ്രായേല്യർ ബലിയർപ്പിച്ചു.'' So now we learned the origin of YHWH. what is going to happen to YAHOVA worshipers
Nejimon. 2024-04-24 22:04:23
വിശ്വാസികളുടെ പിതാവ് അല്ലേ എബ്രഹാം. വിശ്വാസികൾക്കും ലഭിക്കുന്നത് ഇത്രയൊക്കെ യുള്ളൂ. യേശു മേൽ ആകാശങ്ങളിൽ വീണ്ടും വരും. 12 ഗോത്രങ്ങളിൽനിന്നും 12000 വീതം 144000 സ്ത്രീകളാൽ മലിനപ്പെടാത്ത പുരുഷൻമ്മാരെ കൂടെ കൊണ്ടുപോകും എന്നാണ് ഇന്നും വിശ്വസിക്കുന്നത്. എന്നാൽ ഇതിൽ 2 ഗോത്രങ്ങൾ ഇല്ല. എഫ്രയീമും ദാനും. 10 കന്യകമാർ ചെന്നാൽ 5 എണ്ണത്തിനെ കൂടെക്കൂട്ടും 5 എണ്ണം പുറത്തു. യേശു ഇനിയും വന്നു കേരളത്തിലെ ദ്രാവിഡ ക്രിസ്തിയാനികളെ കൂട്ടിക്കൊണ്ട് പോകും എന്ന് വിശ്വസിക്കുന്നവരുടെ ഗതികേട് !!!!🤣😂😄😁😆
Yasar Shabeeb. Kuwait 2024-04-24 22:13:12
Is there a god by the name YHWH? I don't think so. If YHWH is there for Isreal why they have to fight for months? See the late News:''Israeli strikes intensified across Gaza on Tuesday in some of the heaviest shelling in weeks, residents said, and the army ordered fresh evacuations in the north of the strip, warning civilians they were in a "dangerous combat zone." Strikes by air and shelling from tanks on the ground were also reported in central and southern areas of the Gaza Strip. In a post on X, Israeli army spokesperson Avichay Adraee urged residents of four zones in Beit Lahiya on Gaza's northern edge to move to two designated areas. He said the military "will work with extreme force against terrorist infrastructure and subversive elements" in the region. In a statement issued later on Tuesday, the military said it "follows international law and takes feasible precautions to mitigate civilian harm."
Anil 2024-04-25 10:07:51
ഗൗളി ശാസ്ത്രം പക്ഷി ശാസ്ത്രം ഹസ്തരേഖാശാസ്ത്രം വിവിധ ക്രൈസ്തവ സഭകളുടെ ദൈവ ശാസ്ത്രം എല്ലാം ഒരെ ഉടായിപ്പ് ആണ്. വത്തിക്കാൻ കമ്പനി ദൈവശാസ്ത്രം എന്ന ഉടായിപ്പ് പഠിക്കുന്നവർക്ക് പേരിന്റെ മുന്നിൽ വെരി... റവ.. ഡോ... അങ്ങനെ കുറെ വിശേഷണങ്ങൾ പതിച്ചു നൽകാറുണ്ട്. അത് കണ്ടൊന്നും ഇവന്മാർ വല്യ പണ്ഡിതന്മാർ ആണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. റോഡിൽ കൈ നോക്കിയും മുഖ ലക്ഷണം നോക്കിയും തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ചും ഭാവി പ്രവചിക്കുന്നവരും തമ്മിൽ ഈ ദൈവ ശാസ്ത്രജ്ഞന്മാർക്ക് യാതൊരു വ്യത്യാസവുമില്ല. അവരെക്കാൾ യാതൊരു മേന്മയും അവകാശപ്പെടാനും ഇല്ല. എല്ലാം ഒരെ പറ്റിക്കൽ പ്രസ്ഥാനത്തിന്റെ വിവിധ വകഭേദങ്ങൾ മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക