അന്നെനിക്കു പിഴച്ച കണക്കിനാല്‍
ഇന്നും അലയുന്നൊരു ഗതിക്കായിമാത്രം!
ഇന്നും കറങ്ങുന്നു ഞാന്‍ ഒരു ദിശയില്ലാ പട്ടമായി
ആദിയും അന്ത്യവുമറിയാതെ തിരയുന്നു!
മുഴുമിക്കാനാവാത്ത പണികളുമേറെയുണ്ട്
പാലിക്കാനാവാത്ത വാക്കുകളനേകവും...
ചോദ്യങ്ങളായെന്നെ തുറിച്ചു നോക്കുന്നു
ഉത്തരം കിട്ടാതെ വലയുന്നു ഞാനുമിന്ന്!
ഞെട്ടറ്റ് വീണൊരു പൂവിനെ പോലെയായി
വാടിയമുഖവും തകരുന്ന മനസ്സുമായി
വീണുപോയ് സ്വപ്നങ്ങളും മോഹങ്ങളത്രയും
വെറുമൊരു പുഞ്ചിരിയില്‍ ഇന്നൊതുക്കുന്നു സര്‍വ്വവും