തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാര്‍. ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍ നായികയായ ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു.
50 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം 35 കോടി മാത്രമാണ് നേടിയത്.
ചിത്രം പരാജയമായതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രത്തിന്റെ വിതരണക്കാര്‍ നിര്‍മ്മാതാവ് ദില്‍ രാജുവിനെ സമീപിച്ചിരിക്കുകയാണ്. വിതരക്കാര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാമെന്ന് നിര്‍മ്മാതാവ് ധാരണയിലെത്തുകയും ചെയ്തു. ഇതോടെ വിജയ് ദേവരക്കൊണ്ടയും സംവിധായകന്‍ പരശുറാം പെട്‌യും തങ്ങളുടെ പ്രതിഫലത്തുകയില്‍ നിന്ന് ഒരു വിഹിതം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
നിര്‍മ്മാതാവ് നല്‍കുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേയാണ് ഇരുവരും നല്‍കുന്ന അധികത്തുക. തീയേറ്ററില്‍ പരാജയമായതോടെ ചിത്രത്തിന് ഒടിടിയിലും വലിയ ലാഭം നേടാനായില്ല. ചിത്രം മെയ് 3ന് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ആമസോണ്‍ െ്രെപമിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.
ഏപ്രില്‍ 5നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യ ദിവസം ആരാധകര്‍ ആഘോഷമാക്കിയ ചിത്രം പിന്നീട് വന്‍ തകര്‍ച്ചയിലേക്ക് പോവുകയായിരുന്നു. കേരളത്തിലും ചിത്രം വന്‍ പരാജയമായിരുന്നു. വിജയുടെ ഒടുവില്‍ എത്തിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു