Image

പ്രചാരണ ഫണ്ടുകൾ ക്രിപ്റ്റോ കറൻസിയിൽ  നിക്ഷേപിച്ച ശ്രീ തനെദാർ ലാഭം നേടി (പിപിഎം) 

Published on 24 April, 2024
പ്രചാരണ ഫണ്ടുകൾ ക്രിപ്റ്റോ കറൻസിയിൽ   നിക്ഷേപിച്ച ശ്രീ തനെദാർ ലാഭം നേടി (പിപിഎം) 

ക്രിപ്റ്റോ കറൻസിയിൽ പ്രചാരണ ഫണ്ടുകൾ നിക്ഷേപിച്ച യുഎസ് കോൺഗ്രസ് അംഗം റെപ്. ശ്രീ തനെദാർ അതിൽ നിന്നു വൻ മെച്ചമുണ്ടാക്കി. മിഷിഗണിൽ നിന്നുള്ള ദശകോടീശ്വരനായ ഡെമോക്രാറ്റ് തന്റെ പ്രചാരണങ്ങൾക്കു സ്വന്തം പണം ഇറക്കുന്ന പതിവുള്ളയാളാണ്. ഈ വര്ഷം പ്രചാരണ ഫണ്ടിൽ നിന്നു $3.7 മില്യൺ ഗ്രേസ്കെയിൽ ബിറ്കോയിൻ ഇ ടി ഇ യിൽ നിക്ഷേപിച്ചു. 

മൂന്നു മാസം കൊണ്ട് അദ്ദേഹം $1.3 മില്യൺ ലാഭവും പലിശയുമായി കിട്ടി: 35%. 

പ്രചാരണ ഫണ്ടുകൾ നിക്ഷേപിക്കുന്നത് നിയമപരമായി അനുവദിച്ചിട്ടുണ്ട്. പക്ഷെ വലിയ റിസ്‌കും ചെലവുമുള്ള പണിക്കു അധികമാരും തുനിയാറില്ല. എന്നാൽ ജൂണിൽ നടക്കുന്ന ഡെമോക്രറ്റിക് പ്രൈമറിയിൽ ഉപയോഗിക്കാൻ ഈ ലാഭം തനെദാർ കരുതുന്നു. 

മറ്റു ചില സ്ഥാനാർഥികളുടെ നിക്ഷേപ തന്ത്രങ്ങളാണ് തനിക്കു പ്രചോദനമായതെന്നു തനെദാർ ഡിട്രോയിറ്റ് ന്യൂസ് പത്രത്തോടു പറഞ്ഞു. ജനങ്ങളിൽ നിന്നു പിരിച്ച പണം ഇങ്ങിനെ നിക്ഷേപിക്കാൻ പലരും മടിക്കുന്നെങ്കിലും സ്വന്തം പണം കൊണ്ടു പ്രചാരണം നടത്തുന്ന തനെദാറിനു അതു പ്രശ്നമല്ല. 

കോൺഗ്രസിൽ ഹിന്ദു അമേരിക്കൻ കോൺഗ്രസിനു രൂപം നൽകിയ തനെദാർ മിഷിഗണിൽ ബ്ലാക്ക് കോക്കസിൽ നിന്ന് എതിർപ്പു നേരിടുന്നുണ്ട്. കറുത്ത വർഗക്കാർക്കു ഭൂരിപക്ഷമുളള 13ആം ഡിസ്ട്രിക്ടിൽ കറുത്ത വർഗക്കാരൻ തന്നെ പ്രതിനിധി ആവണമെന്നാണ് അവരുടെ സമീപനം. പ്രൈമറിയിൽ ആഡം ഹോളിയറെ അവർ പിന്തുണയ്ക്കുന്നു. 

Crypto investment brings rewards for Shri Thanedar 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക