Image

ആറ്  ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പോള്‍ & ഡെയ്സി സോറോസ് ഫെലോഷിപ്പുകള്‍

പി പി ചെറിയാന്‍ Published on 24 April, 2024
ആറ്  ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പോള്‍ & ഡെയ്സി സോറോസ് ഫെലോഷിപ്പുകള്‍

ന്യൂയോര്‍ക്ക്: ഇമ്മിഗ്രന്റ്‌സിനു  വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ സ്‌കൂള്‍ പ്രോഗ്രാമായ  പോള്‍ & ഡെയ്സി സോറോസ് ഫെലോഷിപ്പിന്റെ 2024-ലെ 30 വിജയികളില്‍ ആറ് ഇന്ത്യന്‍ അമേരിക്കക്കാരും ഉള്‍പ്പെടുന്നു. ആയുഷ് കരണ്‍, അക്ഷയ് സ്വാമിനാഥന്‍, കീര്‍ത്തന ഹോഗിരാള, മാളവിക കണ്ണന്‍, ശുഭയു ഭട്ടാചാര്യ, അനന്യ അഗസ്റ്റിന്‍ മല്‍ഹോത്ര എന്നിവരാണ് പട്ടികയിലുള്ള ആറ് ഇന്ത്യന്‍ അമേരിക്കക്കാര്‍. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളില്‍ അവരുടെ ബിരുദ പഠനത്തിനായി  ഓരോരുത്തര്‍ക്കും $ 90,000 വരെ ധനസഹായം ലഭിക്കും.

 2,323 അപേക്ഷകരില്‍ നിന്ന് 30 പേരാണ്  അവരുടെ നേട്ടങ്ങള്‍ക്കും പഠന മേഖലകളിലുടനീളം യുണൈറ്റഡ് സ്റ്റേറ്റ്സിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാനുള്ള അവരുടെ കഴിവിനുമായി തിരഞ്ഞെടുക്കപ്പെട്ടത്.

26 വര്‍ഷം മുമ്പ് ഫെലോഷിപ്പ് സ്ഥാപിതമായതുമുതല്‍, പ്രോഗ്രാം 80 ദശലക്ഷത്തിലധികം ഫണ്ടിംഗ് നല്‍കി.

ഫെലോഷിപ്പിനായി മുന്‍പ് തിരഞ്ഞെടുക്കപെട്ടവരില്‍ യുഎസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വംശജനായ ആദ്യത്തെ സര്‍ജന്‍ ജനറലും എബോള, സിക്ക, കൊറോണ വൈറസ് എന്നിവയ്ക്കെതിരായ ദേശീയ പ്രതികരണത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹം സഹായിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക