Image

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും വോട്ടെടുപ്പ് ദിനത്തില്‍ അവധി

Published on 24 April, 2024
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും വോട്ടെടുപ്പ് ദിനത്തില്‍ അവധി
സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇൻസ്ട്രുമെൻറ്സ് ആക്ടിൻ്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 26 ലോക്സഭാ തെരഞ്ഞെടുപ്പ് ദിനത്തില്‍ അവധി പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവ്.
 
സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ അടച്ചിടുന്നതായിരിക്കും. മദ്യവില്‍പനശാലകളും ബാറുകളും ബിയർ പാർലറുകളും അടച്ചിടുന്നത് ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച വൈകിട്ട് 6 മണി വരെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക