Image

വിദേശ പണമിടപാട്: ഫോമാ സെമിനാർ നാളെ ഓൺലൈനിൽ; പി.ടി. തോമസ് നയിക്കും 

Published on 24 April, 2024
വിദേശ പണമിടപാട്: ഫോമാ സെമിനാർ നാളെ ഓൺലൈനിൽ; പി.ടി. തോമസ് നയിക്കും 

വിദേശ പണമിടപാട്: ഫോമാ സെമിനാർ നാളെ ഓൺലൈനിൽ; പി.ടി. തോമസ് നയിക്കും 

വിദേശ പണം ഇടപാടുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഇക്കാലത്ത് ഏറെ പ്രസക്തമായ കാര്യമാണ്. ഫോമായുടെ  ക്യാപിറ്റൽ റീജിയൻ , വെസ്റ്റേൺ, സൗത്ത്-ഈസ്റ്റ്, ഗ്രേറ്റ് ലേക്സ് റീജിയൻ എന്നിവ  ഇതിനായി ഒരു  പഠന-ശാക്തീകരണ (എജ്യുക്കേഷൻ ആൻഡ് എംപവർമെന്റ്)  ഓൺലൈൻ ഇവൻ്റ് സംഘടിപ്പിക്കുകയാണ്. വിദേശത്തെ സ്വത്തുക്കളുടെയും പാരമ്പര്യമായി കൈമാറിവന്ന വസ്തുവകകളുടെയും  വിൽപ്പനയും വാങ്ങലും ഉൾപ്പെടെയുള്ള വിദേശ പണമിടപാടുകൾ കൃത്യമായി മനസ്സിലാക്കാൻ സഹായകമാകുന്ന ഇവന്റാണ് ഒരുക്കുന്നതെന്ന് ഫോമാ വൃത്തങ്ങൾ അറിയിച്ചു. വിദേശ ഫണ്ട് ഇടപാടുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് അമേരിക്കൻ മലയാളികൾ, ഈ ഇവന്റിൽ പങ്കെടുക്കേണ്ടത്  ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. 
വിദേശ പണമിടപാടുമായി ബന്ധപ്പെട്ട്  2023 ൽ നടത്തിയ പരിപാടിയെത്തുടർന്ന് നിരവധി സംശയങ്ങൾ ഉയരുകയും കൂടുതൽ വ്യക്തതയ്ക്കായി ഒരു സെഷൻ കൂടി വേണമെന്ന അഭ്യർത്ഥന വരികയും ചെയ്ത സാഹചര്യത്തിലാണ്  ഏപ്രിൽ 25 ന് രാത്രി 8:30 ന് (ET) ഒരു സെഷൻ കൂടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
   പി.റ്റി. തോമസാണ് ഇവന്റിന്റെ പ്രധാന അവതാരകൻ. സ്വന്തം തിരക്കുകൾ മാറ്റി വച്ച് ഫോമയ്‌ക്ക് വേണ്ടി സാമ്പത്തിക-നികുതി എന്ന വിഷയത്തിൽ  സംസാരിക്കാൻ സമയം കണ്ടെത്തുന്നതിന് ഫോമായുടെ നാല് റീജിയണുകളും അദ്ദേഹത്തോട് നന്ദി അറിയിച്ചു.
 സാമ്പത്തികം, നികുതി തയ്യാറാക്കൽ, അക്കൗണ്ടിംഗ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ തന്നെ അമേരിക്കൻ മലയാളികളുടെ മനസ്സിലേക്ക് കടന്നെത്തുന്ന  വിശ്വസനീയമായ നാമമാണ് പി.റ്റി.തോമസിന്റേത്. ന്യൂയോർക്കിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ, സിവിൽ സർവീസസ് എംപ്ലോയീസ് അസോസിയേഷൻ, മറ്റ് ഇന്ത്യൻ ഹെറിറ്റേജ് അസോസിയേഷനുകൾ തുടങ്ങിയവയിൽ  അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങേക്കുറിച്ചാണ് പി.റ്റി. തോമസ് സംസാരിക്കുക. 
വിദേശ ഫണ്ടുകൾ ഉപയോഗിച്ച്  ആരംഭിക്കുന്ന  നോൺ റസിഡൻ്റ് എക്‌സ്‌റ്റേണൽ (എൻആർഇ) അക്കൗണ്ട് -, നോൺ റസിഡൻ്റ് എക്‌സ്‌റ്റേണൽ (എൻആർഇ) അക്കൗണ്ട്  എന്നിവ രൂപ ആയിട്ടും  നോൺ റസിഡൻ്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ട്) സേവിംഗ്സ് അക്കൗണ്ട്, കറൻ്റ്, റിക്കറിംഗ് അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ രൂപത്തിലും ആകാം. ഫോറിൻ കറൻസി നോൺ റസിഡൻ്റ് (എഫ്‌സിഎൻആർ) അക്കൗണ്ട് - വിദേശ കറൻസി ഡിനോമിനേഷനെക്കുറിച്ചും സെഷനിൽ പങ്കെടുത്താൽ അറിയാം. 

 പാരമ്പര്യമായി ലഭിച്ചതും വാങ്ങിയതുമായ റിയൽ എസ്റ്റേറ്റ് സ്വത്തുവകകളെക്കുറിച്ചും അദ്ദേഹം സംസാരിക്കും. പണം കൊണ്ടുവന്ന ശേഷം യുഎസിൽ ഫയൽ ചെയ്യേണ്ട നടപടിക്രമങ്ങളും വിവിധ ഫോമുകളും അദ്ദേഹം ചർച്ച ചെയ്യും. 
ഫോറിൻ ഫണ്ട് ട്രാൻസ്ഫറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റ് അനുബന്ധ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകും.
 ഫോമാ ക്യാപിറ്റൽ റീജിയൻ ആർവിപി, ഡോ. മധു നമ്പ്യാർ, നാഷണൽ കമ്മിറ്റി അംഗങ്ങളായ മാത്യു വർഗീസ്, രാജീവ് സുകുമാരൻ; വെസ്റ്റേൺ റീജിയൻ ആർവിപി ഡോ. പ്രിൻസ് നെച്ചിക്കാട്ട്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോൺസൺ വി ജോസഫ്, ജാസ്മിൻ പാരോൾ, സജിത്ത് തായിൽവാൽപ്പിൽ, യൂത്ത് ഫോറം അംഗം റോസിലിൻ വിൽസൺ, വിമൻസ് ഫോറം സെക്രട്ടറി രേഷ്മ രഞ്ജൻ; സൗത്ത്-ഈസ്റ്റ് ആർവിപി ഡൊമിനിക് ചാക്കോണൽ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ബിജു ജോസഫ്, ദീപക് അലക്‌സാണ്ടർ;  ഗ്രേറ്റ് ലേക്ക്സ് റീജിയൻ ആർവിപി ബോബി തോമസ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ സൈജൻ കണിയോടിക്കൽ, സുദീപ് കിഷൻ എന്നിവർ ഈ പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി അറിയിച്ചു. അമേരിക്കൻ മലയാളികൾക്കിടയിൽ  അറിവ് പങ്കിടുന്നതിനും പ്രൊഫഷണൽ രംഗത്തെ വികസനത്തിനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള  ഫോമായുടെ പ്രതിബദ്ധതയാണ് ഇവൻ്റ് എടുത്തുകാണിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക