Image

ഹാർവി വെയ്ൻസ്റ്റീന്റെ അപ്പീൽ വിജയത്തിൽ അമ്പരപ്പും ആശങ്കയും (പിപിഎം)

Published on 26 April, 2024
ഹാർവി വെയ്ൻസ്റ്റീന്റെ അപ്പീൽ വിജയത്തിൽ അമ്പരപ്പും ആശങ്കയും (പിപിഎം)

ഹോളിവുഡ് ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനെ ന്യൂ യോർക്ക് അപ്പീൽ കോടതി ബലാത്സംഗ കേസിൽ കുറ്റവിമുക്തനാക്കിയത് നിയമവൃത്തങ്ങളെയും ആരോപണം ഉന്നയിച്ചവരെയും അമ്പരപ്പിച്ചു. കേസുമായി നേരിട്ടു ബന്ധമില്ലാത്ത മൂന്നു സ്ത്രീകൾക്ക് മൻഹാട്ടൻ കീഴ്കോടതിയിൽ സാക്ഷി പറയാൻ അനുമതി കൊടുത്തു എന്ന വാദം സ്വീകരിച്ചാണ് അപ്പീൽ കോടതി അദ്ദേഹത്തിന് ആനുകൂല്യം നൽകിയത്. 

ആരോപിതന് എതിരെ സാക്ഷി പറയാൻ മുന്നോട്ടു വന്ന മൂന്നു സ്ത്രീകളോടും അപ്പീൽ കോടതി അനീതി കാട്ടിയെന്നു ആരോപണം ഉന്നയിച്ച ആറു സ്ത്രീകൾക്കു വേണ്ടി ഹാജരായ ലിൻഡ്‌സെ ഗോൾഡ്‌ബ്രം പറഞ്ഞു. നിയമത്തെ പിന്നിലേക്കു തള്ളി വിടുകയാണ് കോടതി ചെയ്തത്. 

2013ൽ ഹെയർ സ്റ്റൈലിസ്റ്റിനെയും 2006ൽ പ്രൊഡക്ഷൻ അസിസ്റ്റന്റിനെയും   ബലാത്സംഗം ചെയ്തുവെന്നു തെളിഞ്ഞതിനാണ് വെയ്ൻസ്റ്റീനെ മൻഹാട്ടൻ കോടതി 20 വർഷത്തെ തടവിനു ശിക്ഷിച്ചത്. മിറാമാക്സ് സ്ഥാപകന് എതിരെ ഡസൻ കണക്കിനു സ്ത്രീകൾ സാക്ഷി പറഞ്ഞിരുന്നു. 2022ൽ ലോസ് ആഞ്ചലസ്‌ കോടതി ബലാത്സംഗ കേസിൽ ശിക്ഷിച്ചതു കൊണ്ട് വെയ്ൻസ്റ്റീൻ തടവിൽ തന്നെ കഴിയും. 

അംബ്ര ബട്ടിലാണ ഗുട്ടിറെസ് എന്ന മോഡൽ വെയ്ൻസ്റ്റീന്റെ ഇര ആയിരുന്നു. എവിടെയും മൊഴി നൽകാമെന്നു ലോസ് ആഞ്ജലസിൽ വ്യാഴാഴ്ച്ച അവർ പറഞ്ഞു. ഭാവിയിൽ ആരും ഇത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ കഴിയുന്ന ശിക്ഷ അയാൾക്കു നൽകണം. 

Weinstein's appeal win stuns legal circles 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക