ഇന്ത്യയിലെ ഏറ്റവും റേറ്റിംഗിലുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ ആറാം സീസണില്‍ എത്തി നില്‍ക്കുകയാണ്.
എന്നാല്‍ ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഷോ പതിനാറ് സീസണുകളും പൂര്‍ത്തിയായിരിക്കുകയാണ്.
കഴിഞ്ഞ ബിഗ് ബോസ് ഹിന്ദിയുടെ 16-ാം സീസണ്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഈ പരിപാടിയിലൂടെ ശ്രദ്ധേയനായ താരമാണ് അബ്ദു റോസിക്. പ്രശസ്തനായ സംഗീതജ്ഞന്‍ കൂടിയായ അബ്ദു വിവാഹിതനാവാന്‍ ഒരുങ്ങുകയാണ്. തന്റെ വിവാഹത്തെ കുറിച്ച് താരം തന്നെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
താജിക്കിസ്ഥാനില്‍ നിന്നുള്ള പ്രശസ്തനായ സംഗീതജ്ഞനാണ് അബ്ദു റോസിക്. നിരവധി ഹിറ്റ് പാട്ടുകളിലൂടെ ശ്രദ്ധേയനായെങ്കിലും സല്‍മാന്‍ ഖാന്‍ അവതാരകമായി എത്തിയ 'ബിഗ് ബോസ് 16' ല്‍ പങ്കെടുത്തതോടെയാണ് അബ്ദുവിന് ഇന്ത്യയില്‍ ജനപ്രീതി കൂടുതലായി കിട്ടുന്നത്. ബിഗ് ബോസിലും തരംഗമായെങ്കിലും പ്രൊഫഷണല്‍ ബാധ്യതകള്‍ കാരണം താരം സ്വമേധയ ഷോ യില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.
മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനായ അബ്ദു വളര്‍ച്ച കുറവുള്ള ആളാണ്. കുട്ടിക്കാലത്ത് തന്നെ ഹോര്‍മോണിന്റെ കുറവുള്ളതിനാല്‍ വളര്‍ച്ച മുരടിച്ച് പോവുന്ന അസുഖമുണ്ടെന്ന് കണ്ടെത്തിയെങ്കിലും അദ്ദേഹത്തെ ചികിത്സിക്കാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. ഇതോടെ താരത്തിന്റെ പൊക്കമില്ലാത്ത അവസ്ഥയിലേക്ക് എത്തിപ്പെടേണ്ടി വന്നു. എന്നാല്‍ സ്വന്തം കഴിവുകള്‍ കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് താരമിപ്പോള്‍.