Image

പണം കൈപ്പറ്റിയ ശേഷം സിനിമയില്‍ നിന്ന് പിന്മാറി; നടന്‍ സിമ്ബുവിനെതിരെ നിര്‍മാതാവ്

Published on 11 May, 2024
പണം കൈപ്പറ്റിയ ശേഷം സിനിമയില്‍ നിന്ന് പിന്മാറി; നടന്‍ സിമ്ബുവിനെതിരെ   നിര്‍മാതാവ്

തമിഴ് നടന്‍ സിമ്ബുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ഇഷാരി കെ ഗണേഷ്. കൊറോണ കുമാര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മൂലമാണ് നിര്‍മ്മാതാവ് നടനെതിരെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് പരാതി നല്‍കിയത്.

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്ബ് സിമ്ബു മുന്‍കൂര്‍ പണം കൈപ്പറ്റുകയും പിന്നീട് സിനിമയില്‍ നിന്ന് പിന്മാറിയെന്നുമാണ് ഇഷാരി കെ ഗണേഷ് ആരോപിക്കുന്നത്.

മുന്‍കൂറായി പണം തിരികെ നല്‍കുന്നതുവരെയോ അതേ പ്രൊഡക്ഷന്‍ ബാനറില്‍ പുതിയ സിനിമ ചെയ്യുന്നതുവരെയോ സിമ്ബു മറ്റ് സിനിമാ പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് തടയണം എന്ന് പരാതിയില്‍ പറയുന്നു. ഏറെ നാളുകളായി ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

അതേസമയം കമല്‍ഹാസന്‍ നായകനാകുന്ന മണിരത്‌നം ചിത്രം തഗ് ലൈഫിലാണ് സിമ്ബു ഇപ്പോള്‍ അഭിനയിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക