തീയറ്ററുകളില്‍ ചിരിപ്പൂരം തീർക്കാൻ ആരോമലും അമ്ബിളിയുമെത്തുന്നു. അല്‍ത്താഫ് സലീം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മന്ദാകിനി’ മെയ് 24ന് തിയറ്ററുകളില്‍ എത്തും.
ഷിജു എം ഭാസ്കർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷിജു എം ഭാസ്കർ, ശാലു എന്നിവരുടേതാണ്.
ചിത്രത്തില്‍ ‘ആരോമല്‍’ എന്ന കഥാപാത്രമായി അല്‍ത്താഫ് സലിം വേഷമിടുമ്ബോള്‍ ‘അമ്ബിളി’ എന്ന കഥാപാത്രമായി അനാർക്കലി മരിക്കാർ എത്തുന്നു. കോമഡി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്റണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.