Image

അത്ഭുത ഗ്രാമമായി ആലപ്പുഴയിലെ മങ്കൊമ്പ്; ഇവിടെ ജീവിക്കുന്നവരുടെ ആയുസ് 100 വയസിന് മുകളിൽ

Published on 13 May, 2024
അത്ഭുത ഗ്രാമമായി ആലപ്പുഴയിലെ മങ്കൊമ്പ്; ഇവിടെ ജീവിക്കുന്നവരുടെ ആയുസ് 100 വയസിന് മുകളിൽ

കേരളത്തിലെ ആലപ്പുഴ ജില്ലയിലുള്ള മങ്കൊമ്പില്‍ താമസിക്കുന്ന പലര്‍ക്കും 100 വര്‍ഷത്തിലധികം ആയുസ്സുള്ളതായി കണ്ടെത്തല്‍. മനുഷ്യശരീരത്തിന് ആവശ്യമായ എല്ലാ ധാതുക്കളും പുളിങ്കുന്ന് പഞ്ചായത്തില്‍ പെടുന്ന മങ്കൊമ്പിലെ ജലസ്രോതസ്സുകളില്‍ ഉണ്ടന്നും ഈയിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരം നേരത്തെ പ്രായമാകാതെ സൂക്ഷിക്കുകയും, ദീര്‍ഘായുസ്സ് നല്‍കുകയും ചെയ്യുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയ ഒരു വാര്‍ത്തയാണിത്.

ധാതുക്കള്‍ക്ക് പുറമെ മറ്റ് ചില പ്രത്യേകതകളും മങ്കൊമ്പിലെ ജനങ്ങളുടെ ദീര്‍ഘായുസ്സിന് പിന്നിലുണ്ടെന്നാണ് കണ്ടെത്തല്‍. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത പ്രത്യേക കാലാവസ്ഥയാണ് ഈ പ്രദേശത്തേത്. ഇത് മനുഷ്യശരീരത്തിലെ എല്ലുകളെ ബലപ്പെടുത്തുന്നതിനും, ശ്വാസകോശത്തെ ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു. അതുവഴി ശരീരത്തില്‍ എല്ലായിടത്തും കൃത്യമായ രക്തയോട്ടവും ഉറപ്പുവരുത്തുന്നു. ഇവിടുത്തെ അന്തരീക്ഷത്തിലുള്ള കലര്‍പ്പില്ലാത്ത ഓക്‌സിജനും ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

ആസ്ത്മ, ക്ഷയം പോലുള്ള അസുഖങ്ങളുള്ളവര്‍ മങ്കൊമ്പില്‍ താമസിക്കുകയാണെങ്കില്‍ രണ്ട് മാസം കൊണ്ട് നല്ല മാറ്റം കാണാമെന്നും അവകാശപ്പെടുന്നുണ്ട്. ഇത് കേട്ടറിഞ്ഞ് വിദേശികളടക്കം താമസത്തിനായി മങ്കൊമ്പില്‍ എത്തുന്നത് ഈയിടെയായി വര്‍ദ്ധിച്ചിട്ടുണ്ട്. പലരും മൂന്നും നാലും മാസങ്ങള്‍ താമസിച്ച ശേഷമാണ് തിരികെ പോകുന്നത്. ആറ് മാസം ഇവിടെ താമസിക്കുന്നത് ആയുസ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

Join WhatsApp News
Naradhan 2024-05-13 18:29:01
മങ്കൊമ്പിൽ വരട്ടു ചൊറി മാന്തി, പണിയൊന്നും ഇല്ലാത്ത ഏതോ വസ്തു ബ്രോക്കർ എഴുതിയ പരസ്യം പോലെ തോന്നുന്നു. ശാസ്ത്രീയമായി തെളിവുകൾ ഇല്ലാത്ത ഇത്തരം നിഗമനങ്ങൾ എഴുതിവിട്ട് മനുഷ്യരെ കബളിപ്പിക്കല്ലേ!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക