Image

കോമാളിയുടെ മുറിവ് (സരൂപാ അനിൽ)

Published on 14 May, 2024
കോമാളിയുടെ മുറിവ് (സരൂപാ അനിൽ)

അടുത്ത ചെറിയ ഒരു ഐറ്റം രാജുവിന്റേത്,
രാജു 36 വയസ്സുള്ള കുള്ളനായ കോമാളി.
രാജുവെത്തി,റിങില്‍. കാലില്‍ വേദന ഒരു മുടന്തും,
പതിവു ചേഷ്ടകള്‍ കാട്ടി, ആളുകള്‍ കൈയ്യടിക്കുന്നു.
ഒരു വിങ്ങലോടെ രാജു അകത്തേക്ക്.
മാനേജരുടെ മൃദുവായ ചോദ്യം,
ക്യാ ഹുവാ രാജു? റാംപില്‍ നിന്നു കയറിയ ആണി-
ഉപ്പൂറ്റിയില്‍ നിന്നൂരി രാജു കാണിച്ചു.
പൊടിയുന്ന ചോരയെ പ്രണമിച്ചു കൊണ്ടു മാനേജര്‍ മൊഴിഞ്ഞു,
“മിടുക്കന്‍ സബാഷ്, നാളെ ഇതിലും വലിയ
മുറിവു വന്നാലും,നീ ഇതിലും നന്നായി ചിരിപ്പിക്കണം,
ഇന്നത്തേക്കാള്‍ പത്തുപേരെയെങ്കിലും".

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക