ജനപ്രീതിയില്‍ മുന്‍പിലുള്ള നായികമാരുടെ പേര് പുറത്തുവിട്ട് ഓര്‍മാക്‌സ്. തമിഴകത്ത് ഒന്നാം സ്ഥാനത്ത് നയന്‍താര.
തൃഷ, സമാന്ത, കീര്‍ത്തി സുരേഷ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. സമീപകാലത്ത് നായികയായി എത്തിയ സിനിമകള്‍ വിജയമായില്ലെങ്കിലും നയന്‍താരയ്ക്ക് ജനപ്രീതി നിലനിര്‍ത്താനായിട്ടുണ്ട്.
തമിഴ് നായികമാരില്‍ രണ്ടാമത് എത്തിയ താരം തൃഷയാണെന്നാണ് ഓര്‍മാക്‌സിന്റെ പട്ടിക വ്യക്തമാക്കുന്നത്. തെന്നിന്ത്യയുടെ പ്രിയ നടിയായ തൃഷ നിരവധി സിനിമകളിലാണ് നായികയായി ചിത്രീകരണം പുരോഗമിക്കുന്നത്.
തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് സമാന്ത ആണ്. നാലാം സ്ഥാനത്ത് മലയാളത്തിന്റെ പ്രിയ താരം കീര്‍ത്തി സുരേഷാണെന്നാണ് ഓര്‍മാക്‌സിന്റെ റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ് വേഷമിട്ടതില്‍ സൈറാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ജയം രവി നായകനായി എത്തിയ ചിത്രത്തില്‍ നടി കീര്‍ത്തി സുരേഷ് പൊലീസ് കഥാപാത്രമായിരുന്നു എന്ന ഒരു പ്രത്യേകതയുമുണ്ട്.
തൊട്ടു പിന്നില്‍ തമന്നയാണ്. ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു. എട്ടാമത് സായ് പല്ലവിയാണ് തമിഴ് താരങ്ങളില്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.